'അത്യാവശ്യത്തിന് കൈക്കൂലി വാങ്ങാം, കൂടുതല്‍ വാങ്ങരുത്' നാക്കുപിഴച്ച യു.പി ഉപമുഖ്യമന്ത്രി വെട്ടിൽ

യു.പി ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കേശവ് പ്രസാദിന് നല്ല സമയമല്ലെന്ന് തോന്നുന്നു. കേശവ് പ്രസാദ് മൗര്യയ്ക്ക് ഒരു അബദ്ധംപറ്റിയിരിക്കുകയാണ്. ലക്നൗവില്‍ നടന്ന ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് അബദ്ധം പറ്റിയിരിക്കുന്നത്.
കൈക്കൂലി വാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പ്രസംഗിച്ചതായാണ് കോണ്‍ഗ്രസ് അടക്കമുള്ള എതിരാളികള്‍ ആരോപിക്കുന്നത്. ഉദ്യോഗസ്ഥരോടുള്ള ഉപദേശം എന്ന നിലയില്‍ ഒരു പഴഞ്ചൊല്ല് പറഞ്ഞത് ആകെ പൊല്ലാപ്പായിരിക്കുകയാണ് മന്ത്രിക്ക്, 'അത്യാവശ്യത്തിന് കൈക്കൂലി വാങ്ങാം, കൂടുതല്‍ വാങ്ങരുത്' എന്ന അര്‍ഥത്തില്‍ വ്യാഖ്യാനിക്കപ്പെടുന്ന പഴഞ്ചൊല്ലാണ് അദ്ദേഹം പ്രസംഗത്തിനിടയിൽ പറഞ്ഞിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് എതിരാളികൾ.
'ഉപ്പ് കഴിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ ഭക്ഷണത്തില്‍ ആവശ്യമുള്ളതില്‍ കൂടുതല്‍ കഴിക്കുന്നത് നല്ലതല്ല' എന്നായിരുന്നു കേശവ് പ്രസാദിന്റെ പരാമര്‍ശം. കൈക്കൂലി വാങ്ങാം, എന്നാല്‍ വാങ്ങുന്നതിന് ഒരു പരിധി വേണം എന്ന അര്‍ഥത്തിലാണ് അദ്ദേഹം ഈ പഴഞ്ചൊല്ല് പ്രയോഗിച്ചതെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
എന്നാല്‍, മന്ത്രി പറയാന്‍ ഉദ്ദേശിച്ച പഴഞ്ചൊല്ല് മാറിപ്പോയതാണെന്ന് ബിജെപിക്കാര്‍ പറയുന്നു.
സന്ദര്‍ഭത്തിന് യോജിക്കാത്ത പഴഞ്ചൊല്ല് അറിയാതെ പറഞ്ഞുപോയതാണെന്നും അവര്‍ വിശദീകരിക്കുന്നു.
മുന്‍പ് ഉത്തര്‍ പ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായിരുന്ന ശിവപാല്‍ യാദവിനും സമാനമായ ഒരു അബദ്ധം സംഭവിച്ചിരുന്നു. 'നിങ്ങള്‍ ചെയ്യേണ്ട ജോലി ചെയ്താല്‍ ഒരു ചെറിയ ഭാഗം നിങ്ങള്‍ക്ക് മോഷ്ടിക്കാം, എന്നാല്‍ ഒരിക്കലും കൊള്ള നടത്തരുത്' എന്നായിരുന്നു ഉദ്യോഗസ്ഥരോടുള്ള അദ്ദേഹത്തിന്റെ ഉപദേശം.
https://www.facebook.com/Malayalivartha



























