ഫീസ് അടക്കാത്തതിന്റെ പേരിൽ നാല് വയസ്സുകാരനെ സ്‌കൂള്‍ അധികൃതര്‍ ബന്ദിയാക്കി

സ്‌കൂള്‍ ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് നാലു വയസുകാരനെ ബന്ദിയാക്കി സ്‌കൂള്‍ അധികൃതര്‍. ഉത്തര്‍പ്രദേശിലെ ബുലന്ദശറിലെ അശോക് പബ്ലിക് ആന്റ് സീനിയര്‍ സ്‌കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രിന്‍സിപ്പല്‍ അടക്കമുളളവരുടെ ക്രൂരത. ഫീസ് അടച്ചാലേ കുട്ടിയെ വിട്ടുനല്‍കൂ എന്നായിരുന്നു സ്കൂളിന്റെ നിലപാട്.
നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ സ്‌കൂള്‍ സമയം കഴിഞ്ഞു കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഫീസ് കൃത്യ സമയത്ത് അടക്കാത്തതിനെ തുടര്‍ന്ന് കുട്ടിയെ ക്ലാസില്‍ നിന്നും പുറത്ത് പോകാന്‍ അധികൃതര്‍ അനുവദിക്കാത്തതാണെന്ന് മനസിലായത്. ഫീസ് അടച്ചതിനു ശേഷം കുട്ടിയെ കൊണ്ടു പൊയ്‌ക്കോളൂ എന്ന് രക്ഷിതാക്കളോട് സ്‌കൂളധികൃതര്‍ അറിയിച്ചതായാണ് പരാതി.
മണിക്കൂറോളം ഇവര്‍ കുട്ടിയെ തടഞ്ഞു വെച്ചു. ഫീസ് കഴിയുന്നതും നേരത്തെ അടക്കാമെന്ന് സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നുവെന്ന് കുട്ടിയുടെ അച്ഛന്‍ പറയുന്നു.
രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒളിവില്‍ പോയി.
യു പി യിൽ അടുത്തകാലത്തായി കുട്ടികളോടുള്ള ക്രൂരത ഏറി വരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുൻപാണ് ഗുര്‍ഗാവില്‍ സ്‌കൂളില്‍ ഏഴുവയസുകാരന്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദില്ലിയിലും സ്‌കൂളില്‍ കുട്ടിയെ പീഡിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























