ആത്മഹത്യാ കുറിപ്പിൽ ഭർത്താവിന്റെ വിചിത്ര ആഗ്രഹം....

അവസാന ആഗ്രഹം എഴുതി വച്ച് യുവാവ് ആത്മഹത്യ ചെയ്തു. ഹൈദരാബാദില്‍ ചാരി എന്ന യുവാവാണ് അവസാനമായി വിചിത്രമായ ആഗ്രഹം ആത്മഹത്യ കുറിപ്പായി എഴുതിയ വച്ച ശേഷം ജീവനൊടുക്കിയത്. തന്റെ മാതാപിതാക്കള്‍ മുന്‍കൈ എടുത്തു തന്റെ ഭാര്യയെ മറ്റൊരു വിവാഹം കഴിപ്പിക്കണം എന്നായിരുന്നു ഇലക്ട്രീഷ്യനായ യുവാവ് ആത്മഹത്യ കുറിപ്പില്‍ എഴുതിയത്.
എന്നാല്‍ ഇയാളുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. ഷമീര്‍പെട്ടിയിലെ ചാരിയുടെ വീട്ടില്‍ നിന്നാണ് ആത്മഹത്യ കറിപ്പ് കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു ഇയാള്‍ ജീവനൊടുക്കിയത്. മറ്റൊരാളുമായി തന്റെ ഭാര്യയുടെ വിവാഹം നടത്തി കൊടുക്കണം എന്ന് ഇയാള്‍ കത്തില്‍ പറഞ്ഞിരിക്കുന്നതായി പോലീസും പറയുന്നു. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവര്‍ വിവാഹിതരായത്.
https://www.facebook.com/Malayalivartha

























