ആധാറിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ ക്യൂ.ആര്‍ കോഡ് ഏര്‍പ്പടുത്തുമെന്ന് യുഐഡിഎഐ

ആധാറിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ ക്യൂ.ആര്‍ കോഡ് (ക്വിക്ക് റെസ്‌പോണ്‍സ് കോഡ്) ഏര്‍പ്പെടുത്തുമെന്ന് സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ). വ്യക്തികളുടെ പേര്, വിലാസം, ഫോട്ടോ, ജനന തീയതി തുടങ്ങിയ രഹസ്യ സ്വഭാവമില്ലാത്ത വിവരങ്ങള്‍ ഇതിലൂടെ ഉപയോക്താവിന് കൈമാറാം. അതിനാല്‍ 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുന്നതിലൂടെയുള്ള വിവരചോര്‍ച്ച തടയാം.സ്വകാര്യ ഇടപാടുകള്‍ക്ക് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
യു.ഐ.ഡി.എ.ഐയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ് എന്നിവയില്‍നിന്ന് ക്യൂ.ആര്‍ കോഡ് ഉപയോഗിച്ച് ബയോമെട്രിക് തിരിച്ചറിയല്‍ രേഖ ഡൗണ്‍ലോഡ് ചെയ്യാനും പകര്‍പ്പ് എടുക്കാനുമാവും. ഉപയോക്താക്കള്‍ക്ക് പകര്‍പ്പിലെ ആധാര്‍ നമ്പര്‍ മായ്ച്ചശേഷം തിരിച്ചറിയല്‍ തെളിയിക്കാന്‍ ക്യൂ.ആര്‍ കോഡ് മാത്രം ഉപയോഗിക്കാം.
https://www.facebook.com/Malayalivartha
























