കർണാടക പിടിക്കാൻ ബിജെപിയുടെ ചാക്കിട്ടുപിടുത്തും തുടങ്ങി ; മന്ത്രിപദം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ സമീപിച്ചെന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് എംഎല്‍എ

സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലായ കര്‍ണാടകയില്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കോൺഗ്രസിന്റെ നിയമസഭാകക്ഷി യോഗം ചേർന്നു. ഭരണം പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. 104 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി കേവലഭൂരിപക്ഷമായ 113 തികയ്ക്കാനായി മറ്റുപാര്‍ട്ടികളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുകയാണ് .
കോൺഗ്രസിന്റെ നിയമസഭാകക്ഷി യോഗത്തിൽ 78 അംഗങ്ങളിൽ 58 പേർ മാത്രമാണ് എത്തിയത്. അതേസമയം മൂന്ന് എം.എൽ.എമാരെ ബന്ധപ്പെടാൻ കഴിയാത്തത് കോൺഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്. രാജശേഖർ പാട്ടീൽ, നരേന്ദ്ര, ആനന്ദ് സിംഗ് എന്നിവരെയാണ് ബന്ധപ്പെടാൻ പാർട്ടിക്ക് കഴിയാതെ പോയത്. ഇവരെ ബി.ജെ.പി കൈക്കലാക്കിയോ എന്നാണ് കോൺഗ്രസിന്റെ സംശയം. എട്ട് മണിക്ക് നിശ്ചയിച്ചിരുന്ന യോഗം എം.എൽ.എമാർ എത്താത്തിനെ തുടർന്ന് വൈകുകയാണ്.
പല കോണ്‍ഗ്രസ് എംഎല്‍എമാരെയും ഇതിനോടകം ബിജെപി സമീപിച്ചിട്ടുണ്ട്. പിന്തുണയ്ക്കായി ബിജെപി തന്നെ സമീപിച്ചെന്ന് ഒരു കോണ്‍ഗ്രസ് എംഎല്‍എ തന്നെ വെളിപ്പെടുത്തിയിരിക്കുയാണ്. മന്ത്രിപദം വാഗ്ദാനം ചെയ്ത് ബിജെപി തന്നെ സമീപിച്ചതായി അമരഗൗഡ പാട്ടീല്‍ ബയ്യാപൂര്‍ പറഞ്ഞു.
അതേസമയം, എല്ലാ എം.എൽ.എമാരും കോൺഗ്രസിനൊപ്പം ഉണ്ടെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സർക്കാർ രൂപീരിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























