യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് ബി.ജെ.പി പിന്‍വലിച്ചു; ബി.ജെ.പി ട്വീറ്റ് പിന്‍വലിച്ചെങ്കിലും ഗവര്‍ണറുടെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്; നിയമോപദേശം തേടിയ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന ഗവര്‍ണര്‍

ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.എസ്. യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന ട്വീറ്റ് ബി.ജെ.പി പിന്‍വലിച്ചു. കര്‍ണാടക ബി.ജെ.പിയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് നാളെ രാവിലെ 9.30ഓടെ സത്യപ്രതിജ്ഞ നടക്കുമെന്ന ട്വീറ്റ് വന്നത്. ബി.ജെ.പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ വാലുഭായ് വാല 10 ദിവസം സമയം അനുവദിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയില്‍ നിന്നും ഗവര്‍ണര്‍ നിയമോപദേശം തേടിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബി.ജെ.പി ട്വീറ്റ് പിന്‍വലിച്ചെങ്കിലും ഗവര്‍ണറുടെ ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്. പിന്തുണ ഉറപ്പാക്കുന്ന 115 എം.എല്‍.എമാരുടെ കത്തും യെദിയൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ്‌ജെ.ഡി.എസ് നേതാക്കള്‍ രാജ്ഭവനിലെത്തിയിരുന്നു. നിയമോപദേശം തേടിയ ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.
രാജ്ഭവനില്‍ നിന്നും പുറത്തിറങ്ങിയ യെദിയൂരപ്പ ഉചിതമായ തീരുമാനമെടുക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി വാര്‍ത്താ ലേഖകരോട് വ്യക്തമാക്കിയിരുന്നു. ഒരു പാര്‍ട്ടിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ക്ഷണിക്കമെന്നാണ് യെദ്യൂരപ്പയുടെ ആവശ്യം. ഇന്ന് രാവിലെ നടന്ന നിയമസഭാ കക്ഷി യോഗത്തില്‍ യെദിയൂരപ്പയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു.
104 എം.എല്‍.എമാരുടെ പിന്തുണ മാത്രമുള്ള ബി.ജെ.പി എങ്ങനെയാണ് 115 എം.എല്‍.എമാരുടെ ഒപ്പ് ഉറപ്പാക്കിയത് എന്ന് വ്യക്തമല്ല. ബി.ജെ.പിയെ പിന്തുണക്കുമെന്ന് ഒരു സ്വതന്ത്ര എം.എല്‍.എ ഇന്ന് രാവിലെ വ്യക്തമായിരുന്നു. അങ്ങനെയെങ്കില്‍ കുതിരക്കച്ചവടത്തിലൂടെ 10 എം.എല്‍.എമാരെ ബി.ജെ.പി വിലക്ക് വാങ്ങുകയായിരുന്നു എന്ന് വ്യക്തമാണ്.
https://www.facebook.com/Malayalivartha
























