Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പണം കൊടുത്ത് എം എൽ എമാരെ വിലക്ക് വാങ്ങുന്നതിന് തുടക്കം കുറിച്ചത് കോൺഗ്രസ്സുകാർ; ഇന്ന് ഒരു എം എൽ എ യുടെ വില ഒരു കോടി

17 MAY 2018 09:37 AM IST
മലയാളി വാര്‍ത്ത

എം എൽ എമാരെ വിലക്ക് വാങ്ങുന്നതിന് തുടക്കം കുറിച്ചത് കോൺഗ്രസ്സുകാർ ഇന്ന് അത് അവർക്ക് തന്നെ തിരിച്ചടിയാകുന്നു. 1977ലെ തിരഞ്ഞെടുപ്പ് ഫലം അടിയന്തരാവസ്ഥകാലത്തെ ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെയുള്ള വിധിയെഴുത്തായിരുന്നു . ഇന്ദിരയ്ക്ക് അധികാരം പോയി. 1980ല്‍ ഇന്ദിര ഗാന്ധി അധികാരത്തില്‍ തിരിച്ചെത്തുകയും ജനതാ പാര്‍ട്ടിയെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തു. ഒന്‍പതു ജനതാ സര്‍ക്കാറുകളെയാണ് ഇന്ദിര ഒറ്റയടിക്ക് പുറത്താക്കിയത്. ഇതിന്റെ ഫലമായി കര്‍ണ്ണാടകയിലെ രാമകൃഷ്ണ ഹെഡ്‌ഗെയും ഇന്ദിരാഗാന്ധിയുടെ കോപത്തിന് ഇരയായി. 1983ല്‍ കര്‍ണ്ണാടകയില്‍ ജനതാ സര്‍ക്കാര്‍ അധികാരത്തിലെത്തി. ഈ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ എംഎഎല്‍എമാരെ ചാക്കിട്ടു പിടിച്ചു. അന്ന് ഒരു എംഎല്‍എയ്ക്ക് 25 ലക്ഷമായിരുന്നു കോണ്‍ഗ്രസ് ഓഫര്‍ ചെയ്തത്.

ഭരണഘടന ദുരുപയോഗിച്ച്‌ സ്വതന്ത്ര ഇന്ത്യയില്‍ സര്‍ക്കാരുകളെ പുറത്താക്കിയത് 115 തവണയാണ്. 87തവണയും ജനാധിപത്യത്തെ അട്ടിമറിച്ചത് കോണ്‍ഗ്രസ് സർക്കാരും. പണം കൊടുത്ത് എംഎല്‍എമാരെ വാങ്ങുന്ന പരിപാടി തുടങ്ങിയതും കോണ്‍ഗ്രസ്തന്നെ. 35 വർഷം മുൻപ് 25ലക്ഷമെന്നാല്‍ അതിന്റെ മൂല്യം ഏറെ ഉയരത്തിലാണ്. ഇന്ന് 100 കോടിയാണ് എംഎല്‍എമാരുടെ വില. ഗോവയിലും മണിപ്പൂരിലുമെല്ലാം എംഎല്‍എമാരെ കൂടുമാറ്റി ബിജെപി അധികാരം പിടിച്ചെടുത്തു. ഇവിടെയെല്ലാം ഭരണം നഷ്ടമായത് കോണ്‍ഗ്രസിനാണ്. ഇതിനെ ചരിത്രത്തിന്റെ അനിവാര്യമായ തിരിച്ചടിയായി രാഷ്ട്രീയ വിശകലന വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കേവലം 104 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപി.യുടെ പ്രതിനിധിയായ യെദ്യൂരപ്പയെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ച കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല തികച്ചും ഭരണഘടനാമൂല്യങ്ങളെ കാറ്റില്‍പ്പറത്തിയിരിക്കുന്നുവെന്ന വാദമാണ് നിലവില്‍ സജീവമാകുന്നു. ''മറ്റ് രാഷ്ട്രീയകക്ഷിയുടെയോ എംഎ‍ല്‍എ.മാരുടെയോ പിന്‍തുണയോടെ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുമെന്ന് ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഗവര്‍ണറെ ബോധ്യപ്പെടുത്തുന്ന പക്ഷം, ആ അവകാശവാദം നിരാകരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന സുപ്രീംകോടതി നിര്‍ദ്ദേശമാണ് ഗവര്‍ണ്ണര്‍ കാറ്റില്‍ പറത്തുന്നത്. കര്‍ണ്ണാടകയില്‍ ബിജെപി.ക്ക് നിയമവിരുദ്ധവും അധാര്‍മികവുമായ വഴിയിലൂടെയല്ലാതെ 112 എന്ന മാന്ത്രികസംഖ്യ കടക്കാനാവില്ലെന്ന് ഗവര്‍ണര്‍ക്കറിയാം.

ഭരണഘടനയുടെ അനുഛേദം 356 ആണ് സംസ്ഥാന മന്ത്രിസഭകളെ പിരിച്ചു വിടാന്‍ രാഷ്ട്രപതിയെ അധികാരപെടുത്തിയിട്ടുള്ളത്. ഗവര്‍ണറുടെയും കേന്ദ്ര മന്ത്രിസഭയുടെയും ശിപാര്‍ശ അനുസരിച്ചായിരിക്കും പിരിച്ചുവിടല്‍. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ സംസ്ഥാനങ്ങളിലെ നിയമസഭകളെ താല്‍കാലികമായി മരവിപ്പികാനും രാഷ്ട്രപതിക്കാവും. രാഷ്ട്രപതി ഭരണം എന്നാണ് പേര് എങ്കിലും മന്ത്രിസഭയ്ക്ക് പകരം ഭരണം നടത്തുക ഗവര്‍ണറായിരിക്കും. നൂറിലധികം തവണ ഇന്ത്യയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. യു.പി.യില്‍ മാത്രം പത്ത് തവണ അനുഛേദം 356 പ്രയോഗിക്കപ്പെട്ടപ്പോള്‍ ഒന്‍പത് തവണ രാഷ്ട്രപതി ഭരണം ഏറ്റുവാങ്ങിയ ബീഹാറാണ് രണ്ടാം സ്ഥാനത്ത്. പഞ്ചാബിലായിരുന്നു രാഷ്ട്രപതി ഭരണം ആദ്യമായി ഏര്‍പ്പെടുത്തിയത്. പെപ്‌സു ആയിരുന്നു രണ്ടാം പരീക്ഷണ വേദി.


1959 ല്‍ കേരളത്തിലെ ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചു വിട്ടുകൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിവെച്ച സംസ്ഥാനഭരണം പിടിച്ചെടുക്കല്‍ രീതി 966 - 1977 നിടയില്‍ ഇന്ദിരാഗാന്ധി 39 തവണയാണ് പ്രയോഗിച്ചത്. കുതിരക്കച്ചവടക്കഥ തുടങ്ങുന്നത് 1953ലാണ്. അന്ന് മദ്രാസില്‍ രാജാജി പുറത്തെടുത്ത തന്ത്രം. 375 അംഗ നിയമസഭയില്‍ 152 എംഎല്‍മാര്‍ മാത്രമാണ് രാജാജിക്കൊപ്പമുണ്ടായിരുന്നത്. അവിശ്വാസം അതിജീവിക്കാന്‍ 50 പേരെ മറുകണ്ടം ചാടിച്ചു. അതിന്റെ പുതിയ മുഖമാണ് ഇന്ന് കര്‍ണ്ണാടകയിലും മറ്റും പരീക്ഷിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. 1984 ല്‍ അമേരിക്കയില്‍ ചികില്‍സക്ക് പോയ എന്‍ടിആറിനെ അട്ടിമറിച്ചതും ഇതേ തന്ത്രത്തിലൂടെയായിരുന്നു. തെലുങ്കുദേശത്തില്‍ നിന്ന് ഭാസ്‌കര റാവുവിനെ കോണ്‍ഗ്രസ് അടര്‍ത്തി എടുത്ത് മുഖ്യമന്ത്രിയാക്കി. അന്ന് റിസോര്‍ട്ടില്‍ എംഎല്‍എമാരെ പൂട്ടിയിട്ട് കോണ്‍ഗ്രസിന്റെ നീക്കം തടയാന്‍ എന്‍ടിആറും ശ്രമിച്ചു.

1993 ല്‍ നരസിംഹറാവു സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ഇല്ലായിരുന്നു. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷമെത്തിയ സര്‍ക്കാര്‍ വില കൊടുത്താണ് അധികാരത്തില്‍ അതിശക്തരായത്. അജിത് സിങ്ങിന്റെ 8 എംപിമാരെയും , ജെഎംഎമ്മിന്റെ 4 എംപിമാര്‍ക്കും രണ്ട് കോടി വീതം കൊടുത്താണ് എല്ലാം നേരെയാക്കിയത്. ഈ കേസില്‍ കീഴ് കോടതി റാവുവിനെ 3 കൊല്ലം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. കേരളത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നെയ്യാറ്റിന്‍കര എംഎല്‍എ സെല്‍വരാജിനെ അടര്‍ത്തിയെടുത്തതിന് പിന്നിലും പണത്തിന്റെ കളികള്‍ പറയുന്നുണ്ട്. ഗോവയിലും , മണിപ്പൂരിലും , മേഘാലയയിലും , ഇപ്പോള്‍ കര്‍ണ്ണാടകയിലും പണത്തിന്റെ കരുത്തില്‍ ബിജെപിയും അധികാരം പിടിച്ചു. അങ്ങനെ കോണ്‍ഗ്രസ് തുടങ്ങിയ ജനാധിപത്യ ധ്വംസനം പുതിയ തലത്തില്‍ തുടരുകയാണ്.

തുടര്‍ന്ന് മുന്‍കാല സംസ്ഥാനങ്ങളായ ആന്ധ്രയിലും തിരു-കൊച്ചിയിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. അടുത്ത ഊഴം കേരളത്തിനായിരുന്നു. 1958ല്‍ ഇ.എം.എസ്. സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ്സിന്റെ കാര്‍മികത്വത്തില്‍ വിമോചന സമരം പൊട്ടിപുറപ്പെട്ടു. സമരക്കാര്‍ക്ക് നേരെ അങ്കമാലിയില്‍ നടന്ന വെടിവെപ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടത് കോണ്‍ഗ്രസ് അവസരമായി കണ്ടു. ക്രമസമാധാന പാലനം തകര്‍ന്നെന്നാരൊപിച്ച്‌ രാഷ്ട്രപതി ഭരണത്തിനായി കോണ്‍ഗ്രസ് മുറവിളി കൂട്ടി. അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്ദിര ഗാന്ധിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു കേരള മന്ത്രിസഭ പിരിച്ചു വിടാന്‍ ശിപാര്‍ശ ചെയ്തതിന്റെ ഫലമായി കേരളത്തില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു.

ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് മാത്രം അന്‍പത് തവണയാണ് വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്. തമിഴ്‌നാട്ടില്‍ നാല് തവണ മന്ത്രിസഭ പിരിച്ചു വിട്ടതില്‍ മൂന്ന് തവണയും മന്ത്രിസഭയ്ക്ക് നിയമസഭയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതായിരുന്നു 1976ല്‍ തമിഴ്‌നാടിനെതിരെ ആരോപിച്ച കുറ്റം. തമിഴ് പുലികള്‍ക്ക് സംസ്ഥാനത്ത് പിന്തുണ കൂടുന്നത് തടയുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ച്‌ 1991 ലും രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിച്ചു. ഉള്‍ഫ തീവ്രവാദികളെ നേരിടുന്നതില്‍ അസ്സം സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാരോപിച്ച്‌ അസ്സം ഗണ പരിഷദ് സര്‍ക്കാറിനെ പിരിച്ചു വിട്ടത് 1991ല്‍ ആയിരുന്നു. ഇതെല്ലാം അധികാരത്തില്‍ സ്വാധീനമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രമായിരുന്നു.

സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെ കോണ്‍ഗ്രസ് ഹൈക്കമാണ്ടിന്റെ വരുതിയില്‍ നിര്‍ത്താനും അനുഛേദം 356 ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. 1976ല്‍ ഒഡീഷ്സയിലും 1984ല്‍ സിക്കിമിലും അരങ്ങേറിയ അട്ടിമറികളും ഇതിന് തെളിവാണ്. ഇന്ദിര ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെയുള്ള വിധിയെഴുത്തായിരുന്നു 1977ലെ തിരഞ്ഞെടുപ്പ് ഫലം. ഇന്ദിരയ്ക്ക് അധികാരം പോയി. 1980ല്‍ ഇന്ദിര ഗാന്ധി അധികാരത്തില്‍ തിരിച്ചെത്തുകയും ജനതാ പാര്‍ട്ടിയെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയും ചെയ്തു. ഒന്‍പതു ജനതാ സര്‍ക്കാറുകളെയാണ് ഇന്ദിര ഒറ്റയടിക്ക് പുറത്താക്കിയത്. അടുത്ത കൂട്ട പിരിച്ചുവിടല്‍ നടന്നത് തീവ്രവാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തതിനു ശേഷമായിരുന്നു. നിരോധിത സംഘടനയായ ആര്‍.ആര്‍.എസ്സിനോടുള്ള ആഭിമുഖ്യമാണ് നാല് ബി. ജെ. പി സര്‍ക്കാറുകളെ പിരിച്ചുവിടാന്‍ കാരണമായാത്. നരസിംഹറാഹു സര്‍ക്കാറിന്റെ ഈ തീരുമാനത്തിനെതിരെ ബിജെപി സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും വിജയിച്ചില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (10 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends