മേല്‍പ്പാലത്തിന്റെ തകരാറിനെ കുറിച്ച് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല... വാരണാസിയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് 18 ജീവന്‍ നഷ്ടമായി

മേല്‍പ്പാലത്തിന്റെ തകരാറിനെ കുറിച്ച് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതാണ് വാരണാസിയില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് 18 ജീവന്‍ നഷ്ടമാവാന്‍ കാരണമെന്ന് ഉത്തര്‍പ്രദേശ് പൊലീസ്. ട്രാഫിക് സുരക്ഷാ നിയന്ത്രണങ്ങള്‍ പാലത്തിന്റെ നിര്‍മാണത്തില്‍ പിന്തുടര്‍ന്നില്ലെന്ന് കാണിച്ച് അഞ്ചോളം കത്തുകള്‍ കഴിഞ്ഞ നവംബര്‍ മുതല്‍ സംസ്ഥാന ബ്രിഡ്ജ് കോര്‍പ്പറേഷന് അയച്ചിരുന്നെന്നും ഐ.ജി ദീപക് രത്തന്‍ വ്യക്തമാക്കി. ഫെബ്രുവരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും അധികൃതര്‍ അവഗണിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് വാരണാസിയിലെ കന്റ് റെയില്‍വേ സ്‌റ്റേഷനില്‍ പണി പുരോഗമിക്കുകയായിരുന്ന മേല്‍പ്പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണ് 18 പേര്‍ മരിച്ചത്. മേല്‍പ്പാലത്തിന്റെ പ്രധാന തൂണ്‍ തകര്‍ന്ന് വീണതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്.
ലെഹര്‍താരയെയും വാരണാസി കന്റ് റെയില്‍വേ സ്‌റ്റേഷനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍പ്പാലമാണ് തകര്‍ന്നത്. മാസങ്ങള്‍ക്കു മുന്‍പ് പണി തീര്‍ക്കേണ്ടിയിരുന്ന പാലത്തിന്റെ ജോലികള്‍ നീണ്ട് പോവുകയായിരുന്നു.
https://www.facebook.com/Malayalivartha
























