Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ബി.എസ്. യെദിയൂരപ്പ : വാര്‍ത്തയും വ്യക്തിയും

17 MAY 2018 10:36 AM IST
മലയാളി വാര്‍ത്ത

സിദ്ധലിംഗപ്പയുടെയും പുട്ടാതായമ്മയുടെയും മകനായി കര്‍ണാടകയിലെ മാന്‍ഡ്യ ജില്ലയിലെ കൃഷ്ണരാജ്‌പേട്ടയിലെ ബലികനാകേരിയിലാണ് ബൊകനക്കെരെ സിദ്ധാലിനംഗപ്പ യെദിയൂരപ്പ എന്ന ബി.എസ്. യെദിയൂരപ്പ  1943 ഫെബ്രുവരി 27-ന് ജനിച്ചത്. യെദിരൂരിലെ ശൈവക്ഷേത്രത്തില്‍ മുനിവര്യനായ സിദ്ധലിംഗേശ്വര നടത്തിയ പ്രതിഷ്ഠയുടെ പേരിലാണ് ഇദ്ദേഹത്തിന് പേരിടല്‍ നടത്തിയത്. അദ്ദേഹത്തിന് 4 വയസുള്ളപ്പോള്‍ അദ്ദേഹത്തിന്റെ 'അമ്മ മരണപ്പെട്ടു. അദ്ദേഹം 12 -ാം ക്ലാസ് പാസായത് പി ഇ എസ് കോളേജില്‍ നിന്നാണ്.

1965-ല്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്‌മെന്റില്‍ ക്ലാര്‍ക്ക് ആയി ജോലിയില്‍ പ്രവേശിച്ചെങ്കിലും പിന്നീട് ആ ജോലി അദ്ദേഹം ഉപേക്ഷിച്ചു. തുടര്‍ന്ന് ഒരു റൈസ് മില്ലിലെ ക്ലാര്‍ക്ക് ഉദ്യോഗം സ്വീകരിയ്ക്കുകയായിരുന്നു. 1967-ല്‍  അദ്ദേഹം ആ റൈസ് മില്ലുടമയുടെ മകളെ വിവാഹം ചെയ്തു. അദ്ദേഹത്തിന് രണ്ടു ആണ്മക്കളും മൂന്നു പെണ്‍മക്കളും ആണുള്ളത്. 2004-ല്‍ അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. 2007-ല്‍ തന്റെ ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം തന്റെ പേരിന്റെ സ്‌പെല്ലിംഗ് മാറ്റുകയുണ്ടായി.

തന്റെ കോളേജ് വിദ്യാഭ്യാസ കാലം മുതല്‍ ആര്‍ എസ് എസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന യെദ്യൂരപ്പയുടെ പൊതുജീവിതം ആരംഭിച്ചത് 1970 -ല്‍ ആര്‍ എസ് എസ്സിന്റെ  ശീഖാരിപ്പൂര യൂണിറ്റില്‍ കാര്യവാഹക് ആയി നിയമിക്കപ്പെട്ടപ്പോഴാണ്.1972-ല്‍ ശീഖരിപ്പൂര്‍ ടൗണ്‍ മുനിസിപ്പാലിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ ജന സംഘ് താലൂക് യൂണിറ്റ് പ്രസിഡന്റും ആക്കി. 1975-ല്‍ അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. 1980-ല്‍ ബി ജെ പി യുടെ ഷിമോഗ ജില്ലാ യൂണിറ്റിന്റെ പ്രസിഡന്റായ അദ്ദേഹം 1985-ല്‍ ബി ജെ പി യുടെ സംസ്ഥാന പ്രസിഡന്റുമായി.

1983-ലാണ് ശീഖരിപ്പൂരിന്റെ പ്രതിനിധിയായി അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. തുടര്‍ന്ന് അവിടെ നിന്നും 6 പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ടു. 1994-ല്‍ അദ്ദേഹത്തെ പ്രതിപക്ഷ കക്ഷി നേതാവായി തെരഞ്ഞെടുത്തു. പിന്നീട് 1999 -ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് വിജയിക്കാനായില്ല. 2004-ല്‍ അദ്ദേഹം വീണ്ടും നിയമസഭയില്‍ എത്തുകയും പ്രതിപക്ഷ നേതാവാകുകയും ചെയ്തു.

2004-ലെ ധരംസിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിടാന്‍ ജനതാദള്‍-എസുമായി കൈകോര്‍ത്തു. ബി ജെ പി യുടെ സഹായത്തോടെ അവിടെ സര്‍ക്കാര്‍ രൂപീകരണം നടത്തിയപ്പോഴാണ് അദ്ദേഹത്തിന് ആദ്യമായി അധികാരം കൈയ്യില്‍ വന്നത്. അതിന്റെ ഭാഗമായി മന്ത്രിസഭയുടെ ആദ്യ 20 മാസം എച് ഡി കുമാരസ്വാമിയും അടുത്ത 20 മാസം യെദിയൂരപ്പയും മുഖ്യ മന്ത്രിയാകും എന്നായിരുന്നു പരസ്പര ധാരണ. കുമാരസ്വാമി മന്ത്രിസഭയില്‍ അദ്ദേഹം ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററും ധനകാര്യവകുപ്പ് മന്ത്രിയുമായി.

എന്നാല്‍ ആദ്യ 20 മാസം കഴിഞ്ഞപ്പോള്‍ സ്ഥാനം ഒഴിയാന്‍ കുമാരസ്വാമി വിസമ്മതിച്ചതോടെ യെദിയൂരപ്പ കുമാരസ്വാമിക്കുള്ള ബി ജെ പി പിന്തുണ പിന്‍വലിക്കുകയും 2007 ഒക്ടോബര്‍ അഞ്ചിന് മന്ത്രിസഭ വീഴുകയും ചെയ്തു. നവംബര്‍ ഏഴു വരെ കര്‍ണാടകയില്‍ പ്രസിഡന്റു ഭരണം നിലനിന്നു.

തുടര്‍ന്ന് ജനതാ ദള്‍ എസും ബി ജെ പി യും തങ്ങളുടെ ഭിന്നതകള്‍ പറഞ്ഞു തീര്‍ക്കുകയും യെദിയൂരപ്പയെ മുഖ്യമന്ത്രി ആക്കാന്‍ സമ്മതിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് 2007 നവംബര്‍ 12-ന് കര്‍ണാടകയുടെ 25-മത് മുഖ്യമന്ത്രിയായി യെദിയൂരപ്പ ചുമതല ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ വകുപ്പ് വിഭജനത്തിന്റെ പേരില്‍ വീണ്ടും തര്‍ക്കം ഉടലെടുത്തതോടെ 2007 നവംബര്‍ 19-ന് ജെ ഡി എസ് പിന്തുണ പിന്‍വലിക്കുകയും യെദിയൂരപ്പ രാജി വയ്ക്കുകയും ചെയ്തു. പിന്നീട് 2008-ലെ തെരെഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി ജെ പി യുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയായി. 2008 മെയ് 30-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു. തെക്കേ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ബി.ജെ.പി. പ്രവര്‍ത്തകന്‍ ആണ് യെദിയൂരപ്പ

പിന്നീട് കര്‍ണാടക ഖനി അഴിമതി അന്വേഷിച്ച ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടു എന്നതിനാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ഭൂമി കുംഭകോണ കേസില്‍ ഒന്നാം പ്രതിയായ മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയെയും മുന്‍മന്ത്രി എസ്.എന്‍. കൃഷ്ണയ്യ ഷെട്ടിയെയും 2011 ഒക്ടോബര്‍ 15-ന് ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലടച്ചു. ഖനി അഴിമതിക്കേസില്‍ ബി.ജെ.പി.യുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് ബി.ജെ.പി. വിട്ട ഇദ്ദേഹം 2012-ല്‍ കര്‍ണാടക ജനതാ പക്ഷ എന്നൊരു പാര്‍ട്ടി രൂപീകരിച്ചു. പിന്നീട് 2013 നവംബറില്‍ ഉപാധികളില്ലാതെ ബി ജെ പി യിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നു എന്ന് പ്രഖ്യാപിച്ച അദ്ദേഹം 2014 ജനുവരി 12-ന് തന്റെ പാര്‍ട്ടി ബിജെ പി യില്‍ ലയിക്കുന്നതായി പ്രഖ്യാപിച്ചു. 2014 ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഷിമോഗ സീറ്റില്‍ മത്സരിച്ച് അദ്ദേഹം വിജയിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (5 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (6 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (6 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (6 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (7 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (10 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (10 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (10 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (11 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (11 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (11 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (11 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (11 hours ago)

Malayali Vartha Recommends