കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപിയുടെ ബി എസ് യെദ്യൂരപ്പ അധികാരമേറ്റതിന് പിന്നാലെ പരസ്യപ്രതിഷേധവുമായി കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍ രംഗത്ത്

കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപിയുടെ ബി എസ് യെദ്യൂരപ്പ അധികാരമേറ്റതിന് പിന്നാലെ പരസ്യപ്രതിഷേധവുമായി കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാരും രംഗത്തെത്തി. വിധാന്‍ സൗധയിലെ ഗാന്ധിപ്രതിമക്ക് മുന്നിലാണ് പ്രതിഷേധം . ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടത്തുന്നത്. വ്യക്തമായ കേവല ഭൂരിപക്ഷം ഉണ്ടായിട്ടും ജെ.ഡി.എസ്‌കോണ്‍ഗ്രസ് സഖ്യത്തെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കാതെ കേവല ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു
സത്യപ്രതിജ്ഞാ ചടങ്ങിനിടെ രാജ്ഭവന് മുന്നില്‍ തന്നെ പ്രതിഷേധം തുടങ്ങിയിരുന്നെങ്കിലും പിന്നീടത് വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമക്ക് മുന്നിലേക്ക് മാറ്റുകയായിരുന്നു . കോണ്‍ഗ്രസിശന്റ 76 എംഎല്‍എമാര്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. ബാക്കിയുള്ള രണ്ട് എംഎല്‍എമാര്‍ കൂടി ഉടനെ എത്തിചേരുമെന്ന് വക്താക്കള്‍ അറിയിച്ചു.
ഇന്നലെ റിസോര്‍ട്ടില്‍ എത്തിച്ച എംഎല്‍എമാരെ അവിടെനിന്നും വിധാന്‍ സൗധക്ക് മുന്നിലെത്തിക്കുകയായിരുന്നു. ജെഡിഎസ് എംഎല്‍എമാരും പ്രതിഷേധ ധര്‍ണയിലേക്കെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ കെ സി വേണുഗോപാല്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരാണ് ധര്‍ണക്ക് നേതൃത്വം നല്‍കുന്നത്.
അതേസമയം യെദ്യൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹരജി നാളെ സുപ്രീംകോടതി പരിഗണിക്കും. നാളെ ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്ത് ഹാജരാക്കണമെന്ന് കോടതി ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യെദ്യൂരപ്പയെ കേസില്‍ കക്ഷിചേര്‍ത്ത് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്
https://www.facebook.com/Malayalivartha























