കേരളത്തില്‍ മഴ പെയ്‌തൊഴിയാതെ നില്‍ക്കുമ്പോള്‍ സാഹപുരയില്‍ ഒരിറ്റു വെള്ളത്തിനായി സ്ത്രീകളും കുട്ടികളുടമടക്കം കിണറ്റിലിറങ്ങുന്നു

കേരളം മഴയില്‍ കുതിരുമ്പോള്‍ മധ്യപ്രദേശിലെ സാഹപുരയാകട്ടെ ചുട്ടുപൊള്ളുന്നു. മധ്യപ്രദേശിലെ ദിന്‍ദോരി ജില്ലയിലെ സാഹപുരയാണ് ഒരുതുള്ളിവെള്ളമില്ലാതെ വലയുന്നത്. എല്ലാ കുടിവെള്ള സ്രോതസുകളും വറ്റിയതോടെ നാട്ടുകാര്‍ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. പലരും ഒരു കിലോമീറ്റര്‍ അകലെനിന്നുമാണ് വെള്ളം എത്തിക്കുന്നത്.
പഞ്ചായത്തു കിണറുകളില്‍ ഇറങ്ങി സ്ത്രീകളും കുട്ടികളുമടക്കം നാട്ടുകാര്‍ വെള്ളം ചെറുപാത്രങ്ങളില്‍ കോരി പുറത്തെത്തിക്കുകയാണ്. ബക്കറ്റ് മുങ്ങാന്‍ വെള്ളം ഇല്ലാത്തതിനാലാണ് ചെറു പാത്രങ്ങളുമായി കിണറില്‍ ഇറങ്ങുന്നത്.
https://www.facebook.com/Malayalivartha


























