മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ത്യന്‍ തീരങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം...

മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഗോവമഹാരാഷ്ട്ര തീരങ്ങളില്‍ ജാഗ്രത നിര്‍ദേശം. അടുത്ത രണ്ട് ദിവസത്തേക്കാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. അറബികടലില്‍ വലിയ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മല്‍ത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അറബിക്കടലില്‍ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റ് ഒമാനിലെ സലാലയില്‍ കരയയെടുത്തിരുന്നു. ചുഴലിക്കാറ്റ് ഭീഷണിയുള്ള യെമന്‍ ഒമാന്‍ അതിര്‍ത്തിയില്‍ വ്യാഴാഴ്ച തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു. കാറ്റഗറി ഒന്ന് വിഭാഗത്തില്‍ പെടുന്ന ചുഴലിക്കാറ്റാണ് മെകുനു.
https://www.facebook.com/Malayalivartha


























