ബിഹാറില്‍ മൂന്നു ദളിത് പെണ്‍കുട്ടികളെ കാണാതായി

ബിഹാറില്‍ മൂന്നു ദളിത് പെണ്‍കുട്ടികളെ കാണാതായതായി പരാതി. നവാഡ ജില്ലയിലെ ലോധിപൂര്‍ ഗ്രാമത്തിലെ മഹാദളിത് വിഭാഗത്തില്‍പെട്ട പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ചൊവ്വാഴ്‌ച മുതല്‍ ഇവരെ കാണാനില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് എട്ടുപേര്‍ക്കെതിരേ രക്ഷിതാക്കള്‍ വര്‍സാലിഗഞ്‌ജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‌കി.
കാജല്‍ കുമാരി എന്നു പേരുള്ള രണ്ടു 14 വയസുകാരികളെയും 13-കാരിയായ മുഞ്‌ജുന്‍ കുമാരിയെയുമാണ് കാണാതായത്. പെണ്‍കുട്ടികള്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് ഇവരെ തട്ടികൊണ്ടുപോയതെന്നാണ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























