ജയലളിത ജാമ്യാപേക്ഷ നല്‍കി, ഹര്‍ജി നാളെ പരിഗണിക്കും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ ജയലളിത കര്‍ണ്ണാടക ഹൈകോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. ഒക്ടോബര്‍ ഒന്നുമുതല്‍ ആറുവരെ കോടതി അവധിയായതിനാലാണ് ഇന്ന് തന്നെ ഹര്‍ജി നല്‍കിയിരിക്കുന്നത്. പ്രത്യേക കോടതി വിധിയില്‍ സ്‌റ്റേയും ജാമ്യവും ജയലളിത ആവശ്യപ്പെടും.
അവധിക്കാല ബെഞ്ചിന് മുമ്പാകെയാകും ജയലളിതയുടെ അപ്പീല്‍ വരുക. കേസുനടത്തിപ്പും ഭരണമാറ്റവും സംബന്ധിച്ച് ഞായറാഴ്ച ധനമന്ത്രി പനീര്‍ ശെല്‍വം, എക്‌സൈസ് മന്ത്രി നാദം വിശ്വനാഥന്‍, ഗതാഗതമന്ത്രി സെന്തില്‍ ബാലാജി, മുന്‍ ചീഫ് സെക്രട്ടറി ഷീലാ ബാലകൃഷ്ണന്‍ എന്നിവരുമായി ജയലളിത ചര്‍ച്ച നടത്തിയിരുന്നു. ജയിലിലെ സന്ദര്‍ശകമുറിയിലാണ് ഒരു മണിക്കൂറോളം നീണ്ട ചര്‍ച്ച നടത്തിയത്. നവരാത്രി-ദസറ ആഘോഷമായതിനാല്‍ ചൊവ്വാഴ്‌ചയ്‌ക്കു ശേഷം ഒക്‌ടോബര്‍ ആറുവരെ കോടതി അവധിയാണ്.
ജാമ്യാപേക്ഷ പരിഗണിച്ചാല്‍ ഹൈക്കോടതി സംസ്‌ഥാനത്തിന് നോട്ടീസ് നല്‍കുകയാണ് ചെയ്യുക. അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് ജയലളിതയ്‌ക്ക് പ്രത്യേക കോടതി ശിക്ഷവിധിച്ചത്. 4 വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് വിധിച്ചത്. ജയയെ കൂടാതെ മൂന്ന് പേര്‍ക്കും ശിക്ഷ വിധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജയലളിതയ്‌ക്ക് മുഖ്യമന്ത്രിസ്‌ഥാനവും എംഎല്‍എ സ്‌ഥാനവും നഷ്‌ടമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























