വഡോദരയിലെ കലാപത്തില്‍ 40 പേര്‍ അറസ്റ്റില്‍

ഗുജറാത്തിലെ വഡോദരയില്‍ കലാപത്തെ തുടര്‍ന്ന് 40 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഹിന്ദുക്കളും മുസ്‌ലിമുകളും തമ്മിലുള്ള പ്രശ്‌നങ്ങളാണ് കലാപത്തിന് കാരണമായത്. അക്രമവുമായി ബന്ധപ്പെട്ട് 40 പേരെ അറസ്‌റ്റ് ചെയ്‌തെന്ന് സര്‍ക്കാര്‍ വക്‌താവ് അറിയിച്ചു. പോലീസ് ഇവിടുത്തെ മൊബൈല്‍ നെറ്റ് വര്‍ക്കുകളും ഇന്റര്‍നെറ്റ് ബന്ധവും വിഛേദിച്ചിരിക്കുകയാണ്. കുറച്ച് ദിവസമായി തുടരുന്ന പ്രശ്‌നം ശനിയാഴ്‌ചയാണ് കൂടുതല്‍ വഷളായത്. രണ്ട് വിഭാഗങ്ങളും പരസ്‌പരം കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്‌തു. അര്‍ധ സൈനിക വിഭാഗം സംഭവസ്‌ഥലത്ത് എത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ക്കുള്ള നിരോധനം നാളെ വരെ തുടരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























