വീണ്ടും കുറയ്ക്കുന്നു, സബ്‌സിഡി സിലണ്ടറുകളുടെ എണ്ണം ഒന്‍പതാക്കാന്‍ നീക്കം

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സിലിണ്ടറുകളുടെ എണ്ണം 12 നിന്ന് ഒന്‍പതാക്കാനാണ് നീക്കം നടത്തുന്നത്. ധനമന്ത്രാലയം ഇതു സംബന്ധിച്ച് പെട്രോളിയം മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി.
അധികബാധ്യത ചൂണ്ടിക്കാട്ടിയാണ് സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറക്കാന്‍ ശ്രമിക്കുന്നത്. പ്രതിവര്‍ഷം 12 സിലിണ്ടറുകള്‍ ഓരോ വീടുകള്‍ക്കും നല്‍കുന്നത് കേന്ദ്ര സര്‍ക്കാരിന് 30 ശതമാനം അധിക ബാധ്യതയാണ് ഉണ്ടാകുന്നതെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ഇതുമൂലം 20,000 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുന്നുവെന്ന് കേന്ദ്ര ധനമന്ത്രാലയം വിലയിരുത്തുന്നു.
സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ അനര്‍ഹരുടെ കൈയ്യിലേക്കാണ് പലപ്പോഴുമെത്തുന്നതെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അര്‍ഹതയുള്ളവര്‍ക്ക് സബ്‌സിഡി സിലിണ്ടറുകള്‍ എത്തിക്കുന്നതിനാണ് ഇത്തരമൊരു നടപടി എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























