ജയലളിതയുടെ ജയില്‍ വാസത്തില്‍ മനംനൊന്ത് തമിഴ്‌നാട്ടില്‍ മരിച്ചത് 16 പേര്‍

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ജയലളിത ജയിലായതോടെ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്‌തും ഹൃദയസ്‌തംഭനം സംഭവിച്ചും മരിച്ചത് 16 പേര്‍. ആത്മഹത്യക്കു ശ്രമിച്ച രണ്ടു പേരെ ഗുരുതര പൊള്ളലോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തകര്‍ ബസ്സുകള്‍ കത്തിക്കുകയും റെയില്‍ ഉപരോധവും നടത്തി.
തൂങ്ങിമരിക്കുക, വാഹനങ്ങള്‍ക്കു മുന്നില്‍ ചാടുക, വിഷം കഴിക്കുക എന്നിവയൊക്കെയാണ് പ്രവര്‍ത്തകര്‍ ജീവനൊടുക്കുന്നതിന് ഇതുവരെ സ്വീകരിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍. ഹൃദയസ്‌തംഭനം മൂലം മരിച്ചത് പത്തു പേരാണ്.
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയടക്കം ആത്മഹത്യക്കു ശ്രമിച്ച രണ്ടു പേര്‍ ഗുരുതരമായ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ജയലളിത ശിക്ഷിക്കപ്പെട്ടതറിഞ്ഞതോടെ വിഷമിച്ചു നടന്ന വിദ്യാര്‍ത്ഥി രാത്രിയോടെയാണ് ആത്മഹത്യ ചെയ്‌തത്. ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള പഠനസാമഗ്രികള്‍ സൗജന്യമായി നല്‍കിയ ജയലളിത ശിക്ഷിക്കപ്പെട്ടത് താങ്ങാവുന്നതിലും അപ്പുറമാണെന്ന് വിദ്യാര്‍ത്ഥി ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
മറ്റൊരു എഐഎഡിഎംകെ പ്രവര്‍ത്തകന്‍ കൈയ്യിലെ ചെറുവിരല്‍ മുറിച്ചു കളഞ്ഞു.
പ്രവര്‍ത്തകരുടെ ഇത്തരം പ്രതികരണങ്ങള്‍ ജയലളിതയുടെ പ്രശസ്‌തിക്കുള്ള തെളിവാണെന്ന് എഐഎഡിഎംകെ നേതാക്കള്‍ പറഞ്ഞു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഇനി മുതല്‍ ആവര്‍ത്തിക്കരുതെന്നും അവര്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. പ്രവര്‍ത്തകരുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ അവരുമായി ജയലളിതയ്‌ക്കുള്ള ബന്ധത്തിന്റെ തെളിവാണ്. സംസ്‌ഥാനത്തുള്ള എല്ലാവരും അമ്മയെ സ്വന്തം അമ്മയായിട്ടാണ് കാണുന്നതെന്നും പാര്‍ട്ടി മഹിള വിഭാഗം ഡപ്യൂട്ടി സെക്രട്ടറി സി.ആര്‍. സരസ്വതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























