കവിത കര്‍ക്കരെ അന്തരിച്ചു

മുംബയ് ഭീകരാക്രമണത്തിനിടെ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ കവിത കര്‍ക്കരെ അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായി ചികിത്സയിലിരിക്കെ മുംബയ് ഹിന്ദുജ ആശുപത്രിയില്‍ വച്ചായിരുന്നു മരണം സംഭവിച്ചത്. കവിതയുടെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കി.
2008 നവംബര്‍ 26ന് ഉണ്ടായ ഭീകാരാക്രമണത്തിനിടെ കാമാ ആശുപത്രിയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഹേമന്ത് കര്‍ക്കരെ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ മുന്‍ തലവനായിരുന്ന ഹേമന്തിന്റെ മരണത്തെ തുടര്‍ന്ന് പോലീസുകാര്‍ക്ക് മികച്ച ആയുധങ്ങള്‍ നല്‍കണമെന്നും മികച്ച പരിശീലനം നല്‍കണമെന്നും ആവശ്യപ്പെട്ട് കവിത രംഗത്തെത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























