മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷത്തെ ഗ്രാമീണ സേവനം നിര്‍ബന്ധമാക്കുമെന്ന് ഡോ.ഹര്‍ഷ് വര്‍ധന്‍

മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ക്ക് ഒരുവര്‍ഷത്തെ ഗ്രാമീണ സേവനം നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍. മെഡിക്കല്‍ പഠനത്തിനു ശേഷം ഒരു വര്‍ഷം ഗ്രാമീണ സേവനം നിര്‍ബന്ധമാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ശ്രമിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പിജി പഠനത്തോടൊപ്പം തന്നെ ഗ്രാമീണസേവനവും നടത്താന്‍ കഴിയുന്ന രീതിയില്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നത്. രാജ്യത്തെ എല്ലാ പൗരന്മാരെയും സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ കീഴില്‍ കൊണ്ടു വരും. അവയവദാനം പ്രോല്‍സാഹിപ്പിക്കാന്‍ വിവിധ ആശുപത്രികളുമായി സഹകരിച്ച് ഓണ്‍ലൈന്‍ റജിസ്‌ട്രി തുടങ്ങുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ഗ്രാമീണ മേഖലയിലെ ഡോക്‌ടര്‍മാരുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ പിജി വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തെ ഗ്രാമീണസേവനം നിര്‍ബന്ധമാക്കുന്നത്.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവരുടെ പ്രീമിയം സര്‍ക്കാര്‍ വഹിക്കുമെന്ന് ഡോ. ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു. ആന്റി ബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗം നിയന്ത്രിക്കാന്‍ നടപടിയെടുക്കും. ആയുര്‍വേദത്തിന്റെ പ്രോല്‍സാഹനത്തിനായി നവംബറില്‍ ഡല്‍ഹിയില്‍ ലോക ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിക്കും. കേരളത്തില്‍ എയിംസ് മാതൃകയില്‍ ആശുപത്രി സ്‌ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























