ജയലളിതയുടെ അറസ്റ്റ, തമിഴ്‌നാട്ടില്‍ ഇന്ന് സിനിമ ബന്ദ്

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് സിനിമാ ബന്ദ്. സംസ്ഥാനത്ത് ഇന്ന് ഒരു തിയറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കില്ല. ജയലളിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ഇന്ന് നിരാഹാരവും നടത്തും.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അംഗങ്ങളും സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ അംഗങ്ങളും നിരാഹാരത്തില്‍ പങ്കുചേരും. രാവിലെ 9 മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ചെപൗക്കിലാണ് പ്രതിഷേധം. ജയലളിതയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലെ സംഘടനകള്‍ ഇപ്പോഴും പ്രതിഷേധം നടത്തുകയാണ്. അതെസമയം ജയലളിതയുടെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























