കാമുകന്റെ പീഡനം, മുംബൈയില്‍ മോഡല്‍ ആത്മഹത്യ ചെയ്തു

മുംബൈയിലെ മുന്‍ മോഡലും ധനകാര്യ കണ്‍സള്‍ട്ടന്റുമായ അര്‍ച്ചന പാണ്ഡെ(26) ആത്മഹത്യ ചെയ്തു.ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. കാമുകന്‍ ഒമര്‍ പഠാന്റെ നിരന്തരമായ ശല്യമാണ് മരണകാരണമെന്ന് ആത്മഹത്യ കുറിപ്പ്. ഇയാളെ പോലീസ് അന്വേഷിച്ചു വരികയാണ്.
വെര്‍സോവയിലെ ഫ്‌ളാറ്റില്‍ കിടപ്പുമുറിയിലാണ് തിങ്കളാഴ്ച മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുന്‍പ് ഇവര്‍ മരിച്ചതാണെന്ന് പോലീസ് പറഞ്ഞു. അര്‍ച്ചനയെ പുറത്തുകാണാതിരിക്കുകയും ഫ്‌ളാറ്റിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വരികയും ചെയ്തതോടെ അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും കാമുകനായി തെരച്ചില്‍ ആരംഭിച്ചതായും ഡെപ്യൂട്ടി കമ്മീഷണര്‍ സത്യനാരായണ്‍ ചൗധരി അറിയിച്ചു. 2009ല്‍ മോഡലിംഗില്‍ നിന്ന് പിന്‍വാങ്ങിയ അര്‍ച്ചന പാണ്ഡെ മിര്‍സ പ്രൊഡക്ഷന്‍ എന്ന കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം അര്‍ച്ചനയുടെ സഹോദരനെ ഗുജറാത്ത് പോലീസ് വഞ്ചനാ കേസില്‍ അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇവരുടെ മരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച അന്തേരിയില്‍ ഒരു മോഡല്‍ 16 നില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിആത്മഹത്യ ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























