ജയലളിതയുടെ ജാമ്യാപേക്ഷ ആറിലേക്ക് മാറ്റി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി. ഒക്‌റ്റോബര്‍ ആറിനാണ് ഇനി ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇതോടെ അടുത്ത തവണ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ ജയിലില്‍ തന്നെ കഴിയേണ്ടിവരും.
ഇന്നലെയാണ് ജയലളിത ബാംഗ്ലൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. നവരാത്രി അവധിയായതിനാല്‍ കോടതിയുടെ അവധിക്കാല ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജയലളിതയ്ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാംജത് മലാനിയാണ് കോടതിയില്‍ ഹാജരായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























