ഇനി വെള്ളം ശുചീകരിക്കാന്‍ സ്‌പോഞ്ചുമതി; ഗവേഷണ വിജയവുമായി ഇന്ത്യന്‍ ഗവേഷക; ഇതുവഴി വലിയരീതിയില്‍ നദികളിലെ മാലിന്യം നീക്കം ചെയ്ത് ജലം ഉപയോഗപ്രദമാക്കാമെന്നും വിലയിരുത്തല്‍

വെള്ളത്തിലുള്ള മാലിന്യങ്ങള്‍ വലിച്ചെടുക്കുന്ന സ്‌പോഞ്ചുമായി രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ വംശജയായ ഗവേഷക. ഹൈദരാബാദില്‍ നിന്ന് അമേരിക്കയിലെത്തിയ പാവണി ചെറുകുപള്ളി എന്ന ഗവേഷകയാണ് സ്‌പോഞ്ച് ഉപയോഗിച്ച് വെള്ളം ശുദ്ധീകരിക്കുന്ന രീതി വികസിപ്പിച്ചത്. സാധാരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സ്‌പോഞ്ചാണ് ഇതിനായി ഉപയോഗിക്കുന്നത്. കടത്തിവിടുന്ന വെള്ളത്തിലുള്ള എണ്ണ ഉള്‍പ്പെടെയുള്ള ജൈവ, രാസ മാലിന്യങ്ങളെ ഒരു ഫില്‍റ്റര്‍ പോലെ സ്‌പോഞ്ച് വലിച്ചെടുക്കുമെന്നാണ് ഇവര്‍ പറയുന്നത്.
ടൊറന്റോ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് പാവണി. സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലാണ് പാവണി ഗവേഷണം നടത്തുന്നത്. ഇതിനിടെയാണ് ജലശുദ്ധീകരണത്തിന് പുതിയ മാര്‍ഗം വികസിപ്പിച്ചത്. പതിറ്റാണ്ടുകളായി മനുഷ്യന്‍ സ്‌പോഞ്ചുകള്‍ ഉപയോഗിച്ച് വൃത്തിയാക്കല്‍ ജോലികള്‍ നടത്താറുണ്ട്. മിക്ക വീടുകളിലും അടുക്കളയില്‍ പാത്രങ്ങളും മറ്റും വൃത്തിയാക്കാനായി സ്‌പോഞ്ച് കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്.സ്‌പോഞ്ച് ശുദ്ധീകരണം യാഥാര്‍ഥ്യമായാല്‍ ചിലവ് വലിയ തോതില്‍ കുറയുമെന്നതും അതുവഴി നദികളിലെ മാലിന്യം കുറയ്ക്കാമെന്നുമാണ് പാവണിയുടെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha