വിവാഹത്തിന് സ്രീധനം വേണ്ട പകരം 1001 വൃക്ഷ തൈകള്‍; യുവാവിന്റെ ആവശ്യം കേട്ട് ഞെട്ടി നാട്ടുകാര്‍

വിവാഹം ഉറപ്പിച്ചപ്പോള്‍ വധുവിന്റെ വീട്ടുകാരോട് വരന് ഒരു ഡിമാന്റേ ഉണ്ടായിരുന്നുള്ളൂ സ്ത്രീധനമായി ഫലവൃക്ഷ തൈകള്‍ നല്‍കിയാല്‍ മതിയെന്ന പ്രഖ്യാപനത്തോടെ ഗ്രാമത്തിലെ യുവാക്കള്‍ക്കിടയിലും താരമാണ് സരോജ് കാന്ത ബിശ്വാള്‍. ഒരു അധ്യാപകന്‍ കൂടിയാണ് ഇദ്ദേഹം. സ്ത്രീധന സമ്പ്രദായത്തോട് തനിക്കെതിര്‍പ്പാണെന്നാണ് സരോജിന്റെ വാദം. കുട്ടിക്കാലം മുതല്‍ക്കേ താനൊരു പ്രകൃതി സ്‌നേഹിയുമായിരുന്നു. അതുകൊണ്ടാണ് വിവാഹം ഉറപ്പിച്ചപ്പോള്‍ തന്നെ വധുവിന് സമ്മാനമായി 1001 ഫലവൃക്ഷത്തൈകള്‍ നല്കിയാല്‍ മതിയെന്ന് അവളുടെ ബന്ധുക്കളോട് താന്‍ ആവശ്യപ്പെട്ടതെന്നും സരോജ് വ്യക്തമാക്കുന്നു.
വധുഗൃഹത്തില്‍ വച്ച് വളരെ ലളിതമായ രീതിയിലാവും വിവാഹച്ചടങ്ങുകള്‍ നടക്കുക. വാദ്യഘോഷങ്ങളോ കരിമരുന്ന് പ്രകടനങ്ങളോ ഒന്നും വിവാഹത്തോടനുബന്ധിച്ചുണ്ടാവില്ലെന്നും വധുവിന്റെ ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. സരോജിന്റെ വധുവാകാന്‍ പോകുന്ന രശ്മിരേഖയും സ്‌കൂള്‍ അധ്യാപികയാണ്.
https://www.facebook.com/Malayalivartha