ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം, നാല് പേര്‍ക്ക് പരിക്ക്

ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിച്ച് ജാര്‍ഖണ്ഡ് പൊലീസിന്റെ ജാഗ്വാര്‍ സേനയിലെ ആറ് സുരക്ഷാ ഭടന്മാര്‍ക്ക് വീരമൃത്യു. സ്‌ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിപുല്‍ ശുക്ല അറിയിച്ചു. ഗര്‍വ ജില്ലയിലെ ചിഞ്ചോ പ്രദേശത്ത് മാവോയിസ്റ്റുകള്‍ ഒളിച്ചിരിക്കുന്നുവെന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു.
ഇതനുസരിച്ച് ചൊവ്വാഴച വൈകുന്നേരത്തോടെ ഇവിടെയെത്തിയ ജാഗ്വാര്‍ സംഘത്തിന് നേരെ മാവായിസ്റ്റുകള്‍ കുഴിബോംബ് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ കൂടുതല്‍ സുരക്ഷാ സംഘം ഇവിടേക്കെത്തിയെന്നും ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും വിപുല്‍ ശുക്ല അറിയിച്ചു.
https://www.facebook.com/Malayalivartha