ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് എസ് യു30എംകെഐ യുദ്ധ വിമാനം തകര്‍ന്നു വീണു

മഹാരാഷ്ട്രയിലെ നാസിക്കില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് എസ് യു30എംകെഐ യുദ്ധവിമാനം തകര്‍ന്നുവീണു. ആളപായമില്ല. രണ്ട് പൈലറ്റുമാരും സുരക്ഷിതമായി രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അപകടകാരണം വ്യക്തമല്ല. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. റഷ്യന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച സുഖോയ് 30 യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിട്ട് കഴിഞ്ഞ പതിനഞ്ചുവര്‍മായി.
2009 ഏപ്രില്‍ 30നാണ് സുഖോയ്30എംകെഐ ആദ്യമായി തകര്‍ന്നുവീണത്. രാജസ്ഥാനിലെ രാജമാതിയിലായിരുന്നു അപകടം. സംഭവത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നു നിരവധി തവണ സുഖോയ് വിമാനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്
https://www.facebook.com/Malayalivartha