തമിഴ്‌നാട്ടിലെ എടപ്പാടി പളനിസ്വാമി സര്‍ക്കാരിലെ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത് ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

തമിഴ്‌നാട്ടിലെ എടപ്പാടി പളനിസ്വാമി സര്‍ക്കാരിലെ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയത് ചോദ്യം ചെയ്തുള്ള കേസ് പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കേസ് പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം.സത്യനാരായണനെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. അണ്ണാ ഡി.എം.കെയോട് ഇടഞ്ഞ് പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ച് ദിനകരനൊപ്പം പോയ 18 എം.എല്‍.എമാരെയാണ് തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ പി. ധനപാലന്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ അയോഗ്യരാക്കിയത്.
കൂറുമാറ്റ നിരോധന നിയമപ്രകാരമായിരുന്നു നടപടി. സ്പീക്കറുടെ നടപടി ഏകകണ്ഠമായി റദ്ദാക്കത്തതിനാല്‍ തന്നെ എം.എല്‍.എമാരുടെ അയോഗ്യത തുടരും. പളനിസാമി സര്‍ക്കാരിനെ താഴെയിറക്കാനായി എം.എല്‍.എമാരെ പ്രത്യേക റിസോര്‍ട്ടില്‍ പാര്‍പ്പിച്ചായിരുന്നു ദിനകരന്റെ കളി. ദിനകരനൊപ്പം ചേര്‍ന്ന 19 എ.ഡി.എം.കെ എം.എല്‍.എമാര്‍ക്ക് ചീഫ് വിപ്പിന്റെ നിര്‍ദ്ദേശപ്രകാരം നേരത്തേ നോട്ടീസ് നല്‍കിയിരുന്നെങ്കിലും എസ്.ടി.കെ.ജക്കയ്യന്‍ ഒഴികെയുള്ള വിമത എം.എല്‍.എമാര്‍ പാര്‍ട്ടി അംഗത്വം രാജിവയ്ക്കുകയോ മറ്റ് പാര്‍ട്ടികളില്‍ അംഗത്വം നേടുകയോ ചെയ്യാത്ത പക്ഷമാണ് ഇവരെ സ്പീക്കര്‍ അയോഗ്യരാക്കിയത്.
ഇ.പി.എസ് ഒ.പി.എസ് പക്ഷങ്ങള്‍ യോജിച്ചപ്പോഴാണ് എം.എല്‍.എമാര്‍ ദിനകരന്‍ പക്ഷത്തേക്ക് കൂറുമാറിയത്.
പതിനെട്ട് എം.എല്‍.എമാരെ അയോഗ്യരാക്കിയതോടെ 234 അംഗ നിയമസഭയില്‍ ഇനി 215 എം.എല്‍.എമാര്‍ മാത്രമാണ് അണ്ണാ ഡി.എം.കെയ്ക്കുള്ളത്.
പ്രതിപക്ഷത്ത് ഡി.എം.കെ.യ്ക്ക് 89ഉം കോണ്‍ഗ്രസിന് എട്ടും മുസ്‌ളിം ലീഗിന് ഒരു എം.എല്‍.എയുമാണുള്ളത്.
https://www.facebook.com/Malayalivartha