ബിജെപി എംപിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ വിഘടനവാദികൾ തട്ടിക്കൊണ്ടുപോയി

ജാര്‍ഖണ്ഡില്‍ ബിജെപി എംപി കരിയ മുണ്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ മൂന്നു പോലീസുകാരെ തട്ടിക്കൊണ്ടുപോയി. വിഘടനവാദികളായ പതാല്ഗാഡി സംഘത്തിലെ അംഗങ്ങളാണ് പോലീസുകാരെ തട്ടിക്കൊണ്ടുപോയത്. ഖുന്തി ജില്ലയിലെ എംപിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയാണ് പോലീസുകാരെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ ആയുധങ്ങളും തട്ടിയെടുത്തു. സംഭവം നടക്കുമ്ബോള്‍ എംപി വീട്ടിലുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha