രാഹുൽ ഗാന്ധി പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂ; പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ പഠിപ്പിക്കും; വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണ്; രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണം ; അശ്ലീല പരാമർശവുമായി മുൻ എംപി ജോയ്‌സ് ജോർജ്

കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയ്‌ക്കെതിരെ അശ്ലീല പരാമർശവുമായി മുൻ എംപി ജോയ്‌സ് ജോർജ് രംഗത്ത് . ഇടുക്കി ഇരട്ടയാറിൽ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജോയ്‌സ് ജോർജ്ജ് വിവാദ പരാമർശം നടത്തിയിരിക്കുന്നത് .
രാഹുൽ വിദ്യാർത്ഥിനികളോട് സംവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാമർശം നടത്തിയിരിക്കുന്നത്.
രാഹുൽ ഗാന്ധി പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂ.പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണ്. രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണമെന്നാണ് ജോയ്‌സ് ജോർജിന്റെ അശ്ലീല പരാമർശം.
എന്നാൽ ജോയ്സ് ജോർജിന്റെ അശ്ലീല പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് ഡീൻ കുര്യാക്കോസ് എം പി പ്രതികരിക്കുകയുണ്ടായി.ജോയ്സ് ജോർജിനെതിരെ ഡി ജി പി യ്ക്ക് പരാതി നൽകുമെന്ന് ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അറിയിച്ചു.
രണ്ടു ദിവസം മുൻപ് ആയിരുന്നു രാഹുൽ ഗാന്ധി കേരളത്തിൽ എത്തിയത്. എറണാകുളം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തു.
രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുല്‍ ഗാന്ധി മാര്‍ച്ച് 22 തിങ്കളാഴ്ച കേരളത്തിലെത്തിയിരുന്നു . 22ന് രാവിലെ 11 ന് കൊച്ചിയിലെത്തിയ രാഹുല്‍ ഗാന്ധി 11.30ന് സെന്‍റ്.തെരേസ കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു .
വിദ്യാർഥികളുമായി സംവദിക്കും വരെ അവരിൽ ചിലരെ വേദിയിൽ കയറി അദ്ദേഹം ചില നാടകീയമായ രംഗങ്ങൾ നടത്തിയിരുന്നു. കോൺഗ്രസിന്റെ ശക്തി തെളിയിക്കുന്ന തരത്തിൽ വിദ്യാർഥിനികളെ കൊണ്ട് പ്രകടനങ്ങൾ നടത്തിയിരുന്നു. എന്നാൽ ഈ രംഗങ്ങളെ ആണ് ജോയ്സ് ജോർജ് വിമർശിച്ചത്.
https://www.facebook.com/Malayalivartha