Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സ്ത്രീത്വത്തെയാണ് ജോയ്‌സ് ജോര്‍ജ് അപമാനിച്ചത്; രാഹുല്‍ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ അശ്ലീല പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ് പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

30 MARCH 2021 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

രാഹുല്‍ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ അശ്ലീല പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജ് പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ത്രീത്വത്തെയാണ് ജോയ്‌സ് ജോര്‍ജ് അപമാനിച്ചത്. സ്ത്രീവിരുദ്ധത ഇടതുനയമാണ്.

ജോയ്‌സിന്റെ മനോവൈകൃതമാണ് ഇത്തരം ഒരു പരാമര്‍ശത്തിന് ആധാരം.സിപിഎമ്മിന് സ്ത്രീസുരക്ഷ വെറും വാക്കുകളില്‍ മാത്രമാണുള്ളതെന്നതിന്റെ ഒടുവിലത്തെ തെളിവാണിത്. 

എല്‍ഡിഎഫ് കണ്‍വീനറായ എ.വിജയരാഘവനും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ രമ്യാഹരിദാസിനെതിരെ നടത്തിയിരുന്നു.

ജോയ്‌സ് നടത്തിയ അശ്ലീല പരാമര്‍ശത്തെ പിന്തുണയ്ക്കുന്ന എംഎം മണിയും സ്ത്രീത്വത്തെ തുടര്‍ച്ചായി അധിക്ഷേപിക്കുന്ന വ്യക്തിയാണ്. രാഹുല്‍ ഗാന്ധിയുടെ മഹത്വം തിരിച്ചറിയാനുള്ള വിവേകവും അറിവും ഇല്ലാതെ പോയത് കൊണ്ടാണ് ഇത്തരം ഒരു പരാമര്‍ശം ജോയ്‌സ് നടത്തിയത്.

പൊതുപ്രവര്‍ത്തകര്‍ ഉയര്‍ത്തിപിടിക്കേണ്ട രാഷ്ട്രീയ അന്തസ്സും സഭ്യതയും ഇടതുപക്ഷ നേതാക്കള്‍ക്ക് നഷ്ടമായി. ജോയ്‌സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശത്തിന് എതിരെ ശക്തമായി പ്രതികരിക്കാന്‍ ഇടതുപക്ഷ സഹയാത്രികരായ വനിതകള്‍ രംഗത്ത് വരണമെന്നും ജോയ്‌സ് ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഹുൽ ഗാന്ധി പെൺകുട്ടികൾ പഠിക്കുന്ന കോളേജിലേ പോകുകയുള്ളൂ.പെൺകുട്ടികളെ വളഞ്ഞും നിവർന്നും നിൽക്കാൻ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുൽ കുഴപ്പക്കാരനാണ്.

രാഹുലിനെ സ്ത്രീകൾ സൂക്ഷിക്കണമെന്നാണ് ജോയ്‌സ് ജോർജിന്റെ അശ്ലീല പരാമർശം. ഇടുക്കി ഇരട്ടയാറിൽ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജോയ്‌സ് ജോർജ്ജ് വിവാദ പരാമർശം നടത്തിയിരിക്കുന്നത് . എന്നാൽ പ്രസ്താവനയിൽ പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞു.

രാഹുല്‍ഗാന്ധിക്കെതിയുടെ കോളജ് സന്ദര്‍ശത്തിനെതിരെ അശ്ലീല പ്രസ്താവന നടത്തിയ മുന്‍ എം പി ജോയ്‌സ് ജോര്‍ജ്ജിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധവും ലൈംഗിക ചുവയുള്ളതുമായ പ്രസ്താവനയാണ് ജോയ്‌സ് ജോര്‍ജ്ജ് നടത്തിയത്. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ സന്നിഹിതരായിരുന്ന വേദിയില്‍ വച്ചാണ് ഈ മ്‌ളേഛമായ പ്രസ്താവന നടത്തിയതെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

സ്ത്രീകളോടുള്ള ഇടതുമുന്നണിയുടെ മനോഭാവം എത്ര തരം താഴ്ന്നതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (2 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (2 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (2 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (2 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (2 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (2 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (2 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (2 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (2 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (2 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (2 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (3 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (3 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (3 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (3 hours ago)

Malayali Vartha Recommends