Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍ പാലവും ചേനാബ് നദിയില്‍ ഉടന്‍ പൂര്‍ത്തിയാകും; അനുച്ഛേദം 370 റദ്ദാക്കല്‍ നടപടിക്ക് ശേഷം ജമ്മു കാശ്മീരിൽ വന്‍ വികസനമാണ് നടന്നത്; നേട്ടങ്ങൾ എണ്ണി പറഞ്ഞ് ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍

02 AUGUST 2021 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ

കയർ മേഖലയെ ആധുനികവത്കരിച്ച് ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും; സംസ്ഥാന ബജറ്റിൽ കയർ മേഖലയ്ക്കായി അനുവദിച്ച 157 കോടി രൂപ കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് നിർണായകമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നും ധനമന്ത്രി വിഡി സതീശൻ

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

അനുച്ഛേദം 370 റദ്ദാക്കല്‍ നടപടിക്ക് ശേഷം ജമ്മു കാശ്മീരിൽ വന്‍ വികസനമാണ് നടന്നതെന്ന് ബിജെപി മുതിര്‍ന്ന നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍. നിരവധി കാര്യങ്ങൾ അദ്ദേഹം അക്കമിട്ട് നിരത്തിയിട്ടുണ്ട്. കാശ്മീരിനെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പിലൂടെ അറിയിച്ചു.കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ;

അനുച്ഛേദം 370 റദ്ദാക്കല്‍ നടപടിയെത്തുടര്‍ന്ന് ജമ്മു കാശ്മീര്‍ വന്‍ വികസനത്തിന്റെയും സമഗ്ര പുരോഗതിയുടേയും പുതിയ പന്ഥാവിലേക്ക് കടക്കുന്നു. രണ്ടു വര്‍ഷം കൊണ്ട് എല്ലാ മേഖലയിലും പുത്തന്‍ ഉണര്‍വ്വും മാറ്റവും ദൃശ്യമായിട്ടുണ്ട്.

കാശ്മീരിനെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു . മുരടിപ്പും നിശ്ചലാവസ്ഥയും മാറി. പ്രതീക്ഷയും പ്രത്യാശയും ജനങ്ങളില്‍ ദൃശ്യമാണ്. റോഡ് , റെയില്‍ , വൈദ്യുതി , ആരോഗ്യം , ടൂറിസം , കൃഷി , ഹോര്‍ട്ടികള്‍ച്ചര്‍ , നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിലെല്ലാം വന്‍ കുതിപ്പ് ഉണ്ടായിട്ടുണ്ട്.

മുടങ്ങിക്കിടന്ന പല പദ്ധതികളും പുനരാരംഭിച്ചു. 6 വര്‍ഷമായി മുടങ്ങിക്കിടന്ന 5282 കോടി രൂപയുടെ 850 മെഗാവാട്ട് റാറ്റില്‍ ജലവൈദ്യുത പദ്ധതി ധൃതഗതിയില്‍ പുരോഗമിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സംരംഭങ്ങള്‍ വിജയകരമായി നടത്തുവാന്‍ കഴിയുന്നുവെന്ന നേട്ടവും മൂന്ന് വര്‍ഷം കൊണ്ട് കാശ്മീരിന് കൈവരിച്ചു.

എയിംസ് , ഐ ഐ ടി , ഐ ഐ എം തുടങ്ങിയ ലോകോത്തര പ്രീമിയര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഏക സംസ്ഥാനമാണ് ജമ്മു കാശ്മീര്‍. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍ പാലം പണിയുന്നത് ഇവിടുത്തെ ചെനാബ് നദിയിലാണ്.

കാശ്മീര്‍ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറി എന്നതാണ് ശ്രദ്ധേയമായ നേട്ടം. പുറം നാട്ടുകാര്‍ക്ക് 90 വര്‍ഷത്തേക്ക് ഭൂമി പാട്ടത്തിനെടുത്ത് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാം. 40 കമ്പനികള്‍ 15,000 കോടി രൂപയുടെ നിക്ഷേപം ഇറക്കാന്‍ തയ്യാറായിട്ടുണ്ട്.

റിന്യൂവബിള്‍ എനര്‍ജി , ഹോസ്പ്പിറ്റാലിറ്റി , പ്രതിരോധം , ടൂറിസം , നൈപുണ്യം , വിദ്യാഭ്യാസം , ഐറ്റി , ഇന്‍ഫ്രാസ്ട്രക്ച്ചര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ 13,600 കോടി രൂപയുടെ 168 ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചുകഴിഞ്ഞു. ഇതിനായി 6000 ഏക്കര്‍ ഭൂമി ഏറ്റെടുത്തു.

തൊഴിലവസരങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കണക്കനുസരിച്ച്‌ 2019-20 ല്‍ അധ്യാപകര്‍ക്കായി 27000 പുതിയ തസ്തികകളും 2020-21ല്‍ 50000 പുതിയ തസ്തികയും 2000 കോടി രൂപയും അനുവദിച്ചു. ഗ്രാമതലത്തില്‍ ശാക്തീകരണ സംവിധാനം ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ 2000 അക്കൗണ്ടന്റുമാരെ നിയമിച്ചു.

ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ ഒരു അപൂര്‍വ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ 10,000 ഒഴിവുകള്‍ നികത്താന്‍ തീരുമാനമായി. 25000 ഒഴിവുകള്‍ കൂടി പിന്നീട് നികത്തും. ജൂനിയര്‍ തസ്തികകളായ ഡോക്ടര്‍മാര്‍, മൃഗഡോക്ടര്‍മാര്‍, പഞ്ചായത്ത് അക്കൗണ്ട് അസിസ്റ്റന്റുമാരുടെ തസ്തികകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
അതായത് അനുച്ഛേദം 370 റദ്ദാക്കിയതിലൂടെ വികസന രംഗത്ത് പുത്തനുണര്‍വ്വ് എത്തിയെന്ന് ചുരുക്കം.

റോഡ് വികസനത്തില്‍ വലിയ മുന്നേറ്റം ഇക്കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ജമ്മുകശ്മീരിലുണ്ടായി. ജമ്മു ബൈപാസ്, ജമ്മു-ഉധംപൂര്‍ സെക്ഷന്‍, ചനിനി - നാശാരി തുരങ്കം, ലഖന്‍പൂര്‍-ഹിരാനഗര്‍, ഹിരാനഗര്‍-വിജയ്പൂര്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഉദംപൂര്‍-റമ്ബാന്‍, റമ്ബാന്‍-ബനിഹാല്‍, ബനിഹാല്‍-ശ്രീനഗര്‍, കാസിഗണ്ട്-ബനിഹാല്‍ തുരങ്കപാത പദ്ധതിക്ക് ചുറ്റുമുള്ള റിംഗ് റോഡ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ ആകെ ചിലവ് 8000 കോടി രൂപയാണ്. 21,653 കോടി രൂപ മുതല്‍മുടക്കുള്ള ഉദംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് 2023 ഓടെ പൂര്‍ത്തീകരിക്കും വിധമാണ് പ്രവര്‍ത്തനം.

ജമ്മു-അഖ്‌നൂര്‍ റോഡ്, ചേനാനി-സുധമഹദേവ് റോഡ് തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കി. ജമ്മു റിംഗ് റോഡിന്റെ 30 ശതമാനവും പൂര്‍ത്തിയായി. 2022 ഡിസംബറോടെ കശ്മീരിലെ സ്ഥലങ്ങള്‍ ട്രെയിന്‍ വഴി ബന്ധിപ്പിക്കും. ഉദ്മാപൂര്‍-കത്ര (25 കിലോമീറ്റര്‍) ഭാഗം, ബനിഹാല്‍-ക്വാസിഗണ്ട് (18 കിലോമീറ്റര്‍) ഭാഗം, ക്വാസിഗണ്ട്-ബാരാമുള്ള (118 കിലോമീറ്റര്‍) ഭാഗം എന്നിവ ഇതിനകം കമ്മീഷന്‍ ചെയ്തു. കൂടാതെ മെട്രോ റെയില്‍ ശ്രീനഗറിലേക്കും ജമ്മുവിലേക്കുമുള്ള പാതയിലാണ്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍ പാലവും ചേനാബ് നദിയില്‍ ഉടന്‍ പൂര്‍ത്തിയാകും.

ജമ്മു കശ്മീരിലെ ആരോഗ്യ പരിരക്ഷാ രംഗത്തും ഇക്കാലയളവില്‍ വലിയ മാറ്റങ്ങള്‍ കാണാം. എയിംസ് പദ്ധതികള്‍ അതിവേഗം പുരോഗമിക്കുകയാണ്, 2023ഓടെ ജമ്മുവിലും, 2025ഓടെ മറ്റൊന്ന് കശ്മീരിലും പൂര്‍ത്തീകരിക്കും. ആരോഗ്യമേഖലയില്‍ കോര്‍പ്പറേറ്റുകളായ അപ്പോളോ, മേദാന്ത, ഹിന്ദുജാസ് തുടങ്ങിയവരും നിക്ഷേപം നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്ബ് ആരോഗ്യമേഖലയില്‍ നീക്കിവച്ചത് 350 കോടി രൂപയായിരുന്നെങ്കില്‍ ഈ വര്‍ഷം അത് 1268 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ഡിആര്‍ഡിഒ വികസിപ്പിച്ച 500 കിടക്കകളുള്ള രണ്ട് കോവിഡ് ആശുപത്രികള്‍ രോഗപ്രതിരോധ രംഗത്ത് സജീവമാണ്. കോവിഡ് -19 മൂന്നാം തരംഗ സാധ്യത മുന്‍നിര്‍ത്തി ജമ്മു കശ്മീരിലെ വിദൂര പ്രദേശങ്ങളില്‍ 30 പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു വരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴ് പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിച്ചു. അതില്‍ നാലെണ്ണം ഇതിനകം തന്നെ പ്രവര്‍ത്തിക്കുന്നു. മെഡിക്കല്‍ കോളേജുകളില്‍ സീറ്റുകള്‍ 500 ല്‍ നിന്ന് 955 ആയും 50 പുതിയ കോളേജുകളിലെ റെഗുലര്‍ ഡിഗ്രി കോളേജുകളില്‍ 25000 സീറ്റുകളായും ഉയര്‍ത്തി. കൂടാതെ കത്വയിലും ഹാന്‍ഡ്വാരയിലും ബയോടെക്‌നോളജിക്കായി രണ്ട് ഐടി പാര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (3 minutes ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (4 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (5 minutes ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (7 minutes ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (14 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (21 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (28 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (38 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (43 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (45 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (52 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (1 hour ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (1 hour ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

തീരെ വ്യായാമമില്ലാതെ ഫോണിലും സോഷ്യൽ മീഡിയയിലും തളച്ചിടപ്പെട്ട ഇന്നത്തെ ജീവിതശൈലി ആരോഗ്യത്തെ പിറകിലേക്ക് വലിക്കുന്നുണ്ട്; ആരോഗ്യ സംരക്ഷണത്തിനായി യോഗ പരിശീലിക്കാവുന്നതാണെന്ന് മന്ത്രി കെ.മുരളീധരൻ  (1 hour ago)

Malayali Vartha Recommends