Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങൾ ഏറ്റവും കഴിവുകെട്ട ഭരണാധികാരിയ്ക്ക് കിട്ടിയാൽ എന്തു സംഭവിക്കുമെന്നറിയേണ്ടവർ ഇപ്പോൾ കേരളത്തിലേയ്ക്ക് നോക്കിയാൽ മതി; ദിശാബോധമില്ലാത്ത ഭരണകൂടം ജനജീവിതം ദു:സ്സഹമാക്കിയിരിക്കുന്നു.; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

06 AUGUST 2021 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പ്രതിരോധം പാടേ തകർന്ന് ദുരന്തഭൂമികയായി കേരളം മാറിയിരിക്കുന്നുവെന്ന് അദ്ദേഹം ആഞ്ഞടിച്ചു. മാത്രമല്ല ഗുരുതരമായ ആരോപണങ്ങളാണ് സർക്കാരിനെതിരെ അദ്ദേഹം ഉന്നയിക്കുന്നത്.

പൂച്ചയ്ക്കും പട്ടിയ്ക്കും വരെ ഭക്ഷണം കൊടുക്കണമെന്ന് ചാനലിൽ വന്നിരുന്ന് വായിച്ച മുഖ്യമന്ത്രി സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന ജനങ്ങളെ സമാധാനിപ്പിക്കാൻ യാതൊരുവിധ നിർദ്ദേശങ്ങളും നൽകുന്നില്ലെന്നത് കൗതുകകരമാണ്.

ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങൾ ഏറ്റവും കഴിവുകെട്ട ഭരണാധികാരിയ്ക്ക് കിട്ടിയാൽ എന്തു സംഭവിക്കുമെന്നറിയേണ്ടവർ ഇപ്പോൾ കേരളത്തിലേക്ക് നോക്കിയാൽ മതിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സുധാകരൻ ഫേസ്ബുക്ക് കുറുപ്പിലൂടെയാണ് തന്റെ വിമർശനങ്ങൾ തൊടുത്തുവിട്ടത്.

കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ: ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങൾ ഏറ്റവും കഴിവുകെട്ട ഭരണാധികാരിയ്ക്ക് കിട്ടിയാൽ എന്തു സംഭവിക്കുമെന്നറിയേണ്ടവർ ഇപ്പോൾ കേരളത്തിലേയ്ക്ക് നോക്കിയാൽ മതി. മാറിമാറി വന്ന കോൺഗ്രസ് മുന്നണി സർക്കാരുകളുടെ ദീർഘവീക്ഷണം കൊണ്ട് നാമാർജ്ജിച്ച എല്ലാ മികവുകളും തച്ചുടക്കപ്പെട്ടിരിക്കുന്ന കാഴ്ചയാണ് കേരളത്തിൽ ഇന്ന് കാണുന്നത്.

കോവിഡ് പ്രതിരോധം പാടേ തകർന്ന് ദുരന്തഭൂമികയായി കേരളം മാറിയിരിക്കുന്നു. ദിശാബോധമില്ലാത്ത ഭരണകൂടം ജനജീവിതം ദു:സ്സഹമാക്കിയിരിക്കുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു.

മരണസംഖ്യ മറച്ചുവെച്ചും അശാസ്ത്രീയമായ കോവിഡ് നിയമങ്ങൾ അടിച്ചേൽപ്പിച്ചും എത്രകാലം മുന്നോട്ട് പോകാനാകും? മിസ്റ്റർ വിജയൻ , എഴുതിത്തയ്യാറാക്കിയ തിരക്കഥകൾ ചാനൽ മൈക്കുകൾക്ക് മുമ്പിൽ വന്നിരുന്ന് വെളുക്കെ ചിരിച്ചു കൊണ്ട് നോക്കി വായിച്ചാൽ ഈ നാട്ടിലെ പാവങ്ങളുടെ ജീവിത പ്രശ്നങ്ങൾ മാറില്ല.

ജനോപകാരപ്രദങ്ങളായ തീരുമാനങ്ങളെടുക്കാൻ കഴിവില്ലെങ്കിൽ താൻപോരിമ മാറ്റി വെച്ച് വിദഗ് ദ്ധരുടെ അഭിപ്രായം തേടണം. അഹംഭാവം മാറ്റി വെച്ച് പ്രതിപക്ഷ നിർദ്ദേശങ്ങൾ കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ചാൽ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നുറപ്പ്.

പൂച്ചയ്ക്കും പട്ടിയ്ക്കും വരെ ഭക്ഷണം കൊടുക്കണമെന്ന് ചാനലിൽ വന്നിരുന്ന് വായിച്ച മുഖ്യമന്ത്രി സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടം തിരിയുന്ന ജനങ്ങളെ സമാധാനിപ്പിക്കാൻ യാതൊരുവിധ നിർദ്ദേശങ്ങളും നൽകുന്നില്ലയെന്നത് കൗതുകകരമാണ്. മൂന്ന് മാസങ്ങൾ കൊണ്ട് മുപ്പതോളം ആത്മഹത്യകൾ നടന്നുവെന്ന് മാധ്യമങ്ങൾ പറയുന്നു. അവർ മരിച്ചതല്ല നിങ്ങളുടെ കഴിവുകേട് അവരെ കൊന്നതാണ്!

ആളുകളെ വെട്ടിക്കൊല്ലുന്ന പാർട്ടി കോവിഡ് കാലത്ത് ജനങ്ങളോട് സഹാനുഭൂതി കാണിക്കുമെന്ന അതിമോഹമൊന്നും ഞങ്ങൾക്കില്ല. എങ്കിലും ഈ ജനതയ്ക്ക് ഒരു ശരാശരി മികവെങ്കിലുമുള്ള മുഖ്യമന്ത്രിയെ നൽകാനുള്ള രാഷ്ട്രീയ ധാർമികത സി.പി.എം കാണിക്കേണ്ടിയിരുന്നു.കോവിഡ് പ്രതിരോധം താറുമാറാക്കിയ കഴിവുകേടിൻ്റെ പേരിൽ കെ കെ ഷൈലജയെ പുറത്താക്കിയെങ്കിലും പകരം വന്ന ആരോഗ്യമന്ത്രിയും മോശം പ്രകടനം കാഴ്ചവെയ്ക്കുന്നത് തന്നെയാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്.

ഈ ദുരിതക്കയത്തിനിടയിലും പോലീസിന് ടാർഗറ്റും കൊടുത്ത് ജനങ്ങളെ പിഴിയാനിറങ്ങുന്നത് മനുഷ്യ വിരുദ്ധമാണ്. പിണറായി വിജയൻ്റെ അടിമക്കൂട്ടം ആയി അധഃപതിച്ച CPM-ൽ ജനനന്മ ആഗ്രഹിക്കുന്ന ഒരാളെങ്കിലും ഉണ്ടെങ്കിൽ നിവർന്ന് നിന്ന് ചുറ്റിനും നടക്കുന്ന ഭരണകൂടവീഴ്ചകൾ ചൂണ്ടിക്കാണിക്കണം.

തങ്ങളെ നയിക്കുന്നത് കഴിവുകെട്ട ആളാണെന്ന ധാരണയിൽ എന്ത് വൃത്തികേടും ചെയ്യാൻ കാക്കിക്കുള്ളിലെ സഖാക്കൾ നിരത്തിലിറങ്ങിയാൽ അവർക്കു മുമ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനകീയ പ്രതിരോധമുയർത്തുമെന്ന് താക്കീത് ചെയ്യുന്നു.

കേരളത്തെ കലാപകലുഷിതമാക്കാനുളള ശ്രമങ്ങളിൽ നിന്ന് ആഭ്യന്തര വകുപ്പ് ഉടൻ തന്നെ പിൻമാറണം.ജനങ്ങളിലേയ്ക്ക് നേരിട്ട് സാമ്പത്തിക സഹായം എത്തിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. വൈദ്യുതി ബില്ലുകൾ ഒഴിവാക്കി കൊടുക്കണം. ഓരോ കുടുംബത്തിനും 100 യൂണിറ്റ് വൈദ്യുതി എങ്കിലും സൗജന്യമായി കൊടുക്കാൻ തയ്യാറാകണം.

പോളിംഗ് ബൂത്ത് തലത്തിൽ വാക്സിനേഷൻ ഡ്രൈവുകൾ നടത്തണം. തമിഴ്നാട് സർക്കാർ ചെയ്തത് പോലെ സ്വകാര്യ ആശുപത്രികളിൽ സൗജന്യ വാക്സിൻ ലഭ്യമാക്കാനുള്ള സാദ്ധ്യത തേടണം. പഞ്ചാബിലെ കോൺഗ്രസ് സർക്കാരുമായി ബന്ധപ്പെട്ട് സ്കൂളുകൾ തുറക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കണം. ജനങ്ങളുടെ ഉപജീവനമാർഗങ്ങൾക്ക് തടസ്സം വരാതെ തന്നെ നിയന്ത്രണങ്ങൾ മുന്നോട്ട് കൊണ്ടു പോകണം.

എന്നും വൈകുന്നേരം വന്നിരുന്ന് വാർത്ത വായിക്കുന്നതിലല്ല, പ്രവൃത്തികളിലാണ് കാര്യമെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.വീണ്ടും വികലമായ നടപടികളിലൂടെ കോവിഡ് വ്യാപിപ്പിച്ച് ജനജീവിതം ദുരിതപൂർണ്ണമാക്കാനാണ് പിണറായി വിജയൻ്റെ ശ്രമമെങ്കിൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് മുന്നറിയിപ്പ് നൽകുന്നു.

ഇപ്പോഴിതാ കടകളിലേയ്ക്ക് പോകാനും മറ്റും അശാസ്ത്രീയമായ മണ്ടൻ നിർദ്ദേശങ്ങളുമായി സർക്കാർ എത്തിയിട്ടുണ്ട്. വാക്സിൻ കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോൾ വാക്സിൻ കിട്ടിയവരോ, RTPCR ടെസ്റ്റ് നെഗറ്റീവ് ആയവരോ , കോവിഡ് വന്നു പോയവരോ മാത്രം വീടിന് പുറത്തിറങ്ങിയാൽ മതി എന്ന് ഉപദേശികൾ എഴുതിക്കൊടുക്കുമ്പോൾ ഒരക്ഷരം മാറാതെ അതൊക്കെ ജനങ്ങൾക്ക് വായിച്ച് കൊടുക്കുന്ന ഭരണാധികാരിയ്ക്ക് സാമാന്യബുദ്ധി അൽപമെങ്കിലുമുണ്ടോ?

ജനങ്ങളെ ദ്രോഹിക്കാനും കൂടുതൽ പണം പിഴയായി പിഴിയാനും ഉണ്ടാക്കിയ ഈ വ്യവസ്ഥകൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി കോൺഗ്രസ് രംഗത്തിറങ്ങും. എത്രയും പെട്ടെന്ന് ജനങ്ങളുടെ പരാതികൾ പരിഹരിച്ച് അവരുടെ ജീവിതം സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (3 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (3 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (4 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (4 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (4 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (4 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (4 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (4 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (4 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (4 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (4 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (4 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (4 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (4 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (5 hours ago)

Malayali Vartha Recommends