Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കേരളത്തിലെ വ്യവസായ സംരംഭകരെ ആട്ടിയോടിക്കുകയും കുത്തുപാള എടുപ്പിക്കുകയും അവരെ വര്‍ഗശത്രുക്കളായി കാണുകയും ചെയ്യുന്ന സിപിഎമ്മിന്റെ വര്‍ഗസ്വഭാവത്തിന്റെ പ്രതിഫലനമാണ് ഒരിക്കല്‍ക്കൂടി കൊല്ലത്ത് ബ്രാഞ്ച് സെക്രട്ടറി പ്രകടിപ്പിച്ചത്; പാര്‍ട്ടിക്ക് പണം നല്‍കാത്തതിന്റെ പേരില്‍ കൊല്ലത്ത് പ്രവാസി സംരഭകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസെടുക്കാന്‍ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണം ; തുറന്നടിച്ച് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍

25 SEPTEMBER 2021 04:03 PM IST
മലയാളി വാര്‍ത്ത

More Stories...

രാഷ്ട്രീയ വിമർശനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്താമെന്നത് വ്യാമോഹം മാത്രമാണ്; ഇത്തരം വിരട്ടലുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരല്ല കേരളത്തിലെ ജനാധിപത്യ സമൂഹം; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലീസ്‌ അതിക്രമം ; മാധ്യമങ്ങളെ പേടിപ്പിച്ച്‌ വരുതിയില്‍ നിര്‍ത്താനാണ്‌ വി.ഡി സതീശന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌; സംഭവം ഗൗരവകരമാണെന്ന് സി.പി.ഐ (എം)

108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കും; തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ബിന്ദു കൃഷ്‌ണ

വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്ക്; ഒരു വശത്ത് മാസപ്പടി മറുവശത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി യോ​ഗം. രണ്ടിനുമിടയിൽ ചക്രശ്വാസം വലിച്ച് പിണറായി..

അയ്യോ!! എന്റെ മോൾ പാവം... EDയുടെ സർജിക്കൽ പ്ലാൻ പൊളിക്കാൻ പിണറായിയുടെ അറ്റകൈ പ്രയോ​ഗം വാവിട്ട് കരഞ്ഞ് പ്രതിപക്ഷനേതാവ്

പാര്‍ട്ടിക്ക് പണം നല്‍കാത്തതിന്റെ പേരില്‍ കൊല്ലത്ത് പ്രവാസി സംരഭകനെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോലീസ് കേസെടുക്കാന്‍ പ്രവാസികാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു .

കേരളത്തിലെ വ്യവസായ സംരംഭകരെ ആട്ടിയോടിക്കുകയും കുത്തുപാള എടുപ്പിക്കുകയും അവരെ വര്‍ഗശത്രുക്കളായി കാണുകയും ചെയ്യുന്ന സിപിഎമ്മിന്റെ വര്‍ഗസ്വഭാവത്തിന്റെ പ്രതിഫലനമാണ് ഒരിക്കല്‍ക്കൂടി കൊല്ലത്ത് ബ്രാഞ്ച് സെക്രട്ടറി പ്രകടിപ്പിച്ചത്.

കോവിഡ് പ്രതിസന്ധിക്കിടയിലും ചവറ മുഖംമൂടിക്കലില്‍ പത്തുകോടി ചെലവാക്കി നിര്‍മ്മിച്ച പ്രവാസിയുടെ കണ്‍വെന്‍ഷന്‍ സെന്ററില്‍ കൊടികുത്തി സംരംഭം തടസ്സപ്പെടുത്തുമെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി. വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏകജാലക സംവിധാനമെന്നാല്‍ സിപിഎമ്മിനു ഫണ്ട് നല്‍കുക എന്നാണ് അര്‍ത്ഥം.

അതുകൊണ്ടാണ് കേരളത്തില്‍ നിന്ന് വ്യവസായികള്‍ പലായനം ചെയ്യുന്നത്. പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ ബ്രാഞ്ച് സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപടാണ് കൊല്ലത്തെ സിപിഎം നേതൃത്വത്തിന്. ഈ സംഭവം വിവാദമായിട്ടും മാധ്യമങ്ങള്‍ വാര്‍ത്തനല്‍കിയിട്ടും ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് തൊഴില്‍വകുപ്പ് മന്ത്രികൂടിയായ ശിവന്‍കുട്ടിയുടെ പ്രതികരണം.

ഈ സമീപനം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സിപിഎം നേതാക്കള്‍ക്ക് പ്രചോദനം നല്‍കുന്നത് കൂടിയാണെന്നും ഹസന്‍ പറഞ്ഞു. എത്രയോ സംരഭകരെയാണ് സിപിഎം കുത്തുപാള എടുപ്പിച്ചത്. കേരളം നേരിടുന്ന അതിരൂക്ഷമായ തൊഴിലില്ലായ്മയുടെ പ്രധാന കാരണം ഇതാണ്.

ലാളിത്യവും സത്യസന്ധതയും നിലനിര്‍ത്തണമെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി നിര്‍ദ്ദേശം നല്‍കിയപ്പോഴാണ് സംഭാവന നല്‍കാത്തതിന്റെ പേരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി മുഴങ്ങിയത്. സിപിഎമ്മിന് പണം നല്‍കിയാല്‍ എല്ലാം ശരിയാക്കാം അല്ലെങ്കില്‍ എല്ലാം നശിപ്പിക്കും എന്നാണ് ശബ്ദസന്ദേശത്തിലെ ഉള്ളടക്കം. ഇത് നിര്‍ഭാഗ്യകരമാണെന്നും ഹസന്‍ പറഞ്ഞു.

കണ്ണൂര്‍ ബക്കളത്ത് പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ ഉണ്ടായപ്പോള്‍ അതിന് കാരണക്കാരായ മുനിസിപ്പല്‍ ചെയര്‍മാനെതിരെ നടപടി സ്വീകരിക്കാതിരുന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നത്.

മുഖ്യമന്ത്രി ഒരു വശത്ത് പ്രവാസികളോട് നീക്ഷേപം ആവശ്യപ്പെടുകയും സംരംഭകര്‍ക്ക് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് ആഹ്വാനം നടത്തുമ്പോള്‍ മറുവശത്ത് ഭരണത്തിന്റെ തണലില്‍ സിപിഎം നേതാക്കള്‍ പ്രവാസി സംരംഭകര്‍ക്കെതിരെ ധാര്‍ഷ്ട്യത്തോടുള്ള പെരുമാറ്റവും ഭീഷണിപ്പെടുത്തലും തുടരുകയാണ്.

കൊല്ലത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമായി ഒരിക്കലും കാണാന്‍ കഴിയില്ല. പ്രവാസി നിക്ഷേപം കേരളത്തില്‍ ഇനിയും ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നെങ്കില്‍ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സിപിഎം നേതാക്കള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

പ്രവാസികളെ ദ്രോഹിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെയാണ്. കേരളത്തില്‍ വന്ന് പോകുന്ന പ്രവാസികളില്‍ നിന്നും വിമാനത്താവളത്തിലെ റാപ്പിഡ് കോവിഡ് ടെസ്റ്റിന്റെ പേരില്‍ തോന്നിയ ഫീസാണ് ഈടാക്കുന്നത്. ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് നല്‍കിയാണ് പ്രവാസി നാട്ടിലേക്ക് വരുന്നതും മടങ്ങുന്നതും.

ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടും അത് ചെവിക്കൊള്ളാനോ പ്രവാസികള്‍ക്ക് ആശ്വാസം എത്തിക്കാനോ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്. സര്‍ക്കാരിന്റെ പ്രവാസി ക്ഷേമം വെറും വാക്കുകളില്‍ മാത്രമാണെന്നതിന് ഉദാഹരമാണിത്.

വിദേശനാണ്യം നേടിത്തരുന്ന പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്ന ഭംഗിവാക്കല്ല പ്രവാസികള്‍ക്ക് വേണ്ടത്.അവരുടെ ദുരിതങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും കൈത്താങ്ങ് എത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും എംഎം ഹസന്‍ പ്രതികരിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (4 hours ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (4 hours ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (4 hours ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (4 hours ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (4 hours ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (4 hours ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (4 hours ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (4 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (4 hours ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (4 hours ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (4 hours ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (5 hours ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (5 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (5 hours ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (5 hours ago)

Malayali Vartha Recommends