Widgets Magazine
24
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിമാൻഡിൽ കഴിയുന്ന പാലക്കാട് എം എൽ എ. രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...


മസ്തിഷ്‌കമരണം സംഭവിച്ച തമിഴ്‌നാട് സ്വദേശിനിയുടെ അവയവങ്ങൾ നാലുപേർക്ക് പുതുജീവനേകി


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...

ദില്ലി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കിരോരിമൽ കോളേജിലെ ഫിസിക്സ് പ്രൊഫസറായ രാകേഷ് പാണ്ഡേ നടത്തിയ മാർക്ക് ജിഹാദ് എന്ന പരാമർശത്തെ കേരളാ ബിജെപി പൂർണ്ണമായും തള്ളിക്കളയുകയാണ്; കേരളത്തിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾക്ക് ദില്ലി സർവ്വകലാശാലയിൽ പ്രവേശനം കിട്ടുന്നത് ഏതെങ്കിലും തരത്തിലുള്ള അജണ്ടയുടെ ഭാ​ഗമാണെന്ന് വിശ്വസിക്കാൻ നിലവിൽ തെളിവുകളൊന്നുമില്ല;അതിനാൽ ഈ പരാമർശം പൊതുവേ കേരളത്തിനെതിരാണ്; അദ്ദേഹത്തെ പിന്തുണയ്ക്കേണ്ട ബാധ്യത ബിജെപിക്കില്ലെന്ന് സന്ദീപ് വചസ്പതി

10 OCTOBER 2021 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ വൈദികനെ മര്‍ദ്ധിച്ച സംഭവം; ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി

വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനിൽക്കുന്ന ഒന്നാണ്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2028ൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി വി.എൻ വാസവൻ

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് നയപ്രഖ്യാപനം; സര്‍ക്കാരിന്റെ പരാജയം വരികള്‍ക്കിടയിലൂടെ മുഴച്ച് നില്‍ക്കുകയാണെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല കേസ്; കുറ്റപത്രം സമര്‍പ്പിക്കാത്തത് അന്വേഷണം മന്ദഗതിയിലാക്കാനാണ്; ആരോപണവുമായി കെസി വേണുഗോപാല്‍ എംപി

ഉദ്യോഗാർത്ഥികൾ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുക എന്നത് സർക്കാരിന്റെ പ്രധാന ലക്ഷ്യം; യുവജനങ്ങളോട് ഏറെ കരുതൽ വേണമെന്ന് മന്ത്രി വി. ശിവൻകുട്ടി

ദില്ലി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കിരോരിമൽ കോളേജിലെ ഫിസിക്സ് പ്രൊഫസറായ രാകേഷ് പാണ്ഡേ നടത്തിയ മാർക്ക് ജിഹാദ് എന്ന പരാമർശത്തെ കേരളാ ബിജെപി പൂർണ്ണമായും തള്ളിക്കളയുകയാണെന്ന് സന്ദീപ് വചസ്പതി . കേരളത്തിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾക്ക് ദില്ലി സർവ്വകലാശാലയിൽ പ്രവേശനം കിട്ടുന്നത് ഏതെങ്കിലും തരത്തിലുള്ള അജണ്ടയുടെ ഭാ​ഗമാണെന്ന് വിശ്വസിക്കാൻ നിലവിൽ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം തന്റെ ഫേസ്‍ബുക്ക് കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ദില്ലി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കിരോരിമൽ കോളേജിലെ ഫിസിക്സ് പ്രൊഫസറായ രാകേഷ് പാണ്ഡേ നടത്തിയ മാർക്ക് ജിഹാദ് എന്ന പരാമർശത്തെ കേരളാ ബിജെപി പൂർണ്ണമായും തള്ളിക്കളയുകയാണ്. കേരളത്തിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾക്ക് ദില്ലി സർവ്വകലാശാലയിൽ പ്രവേശനം കിട്ടുന്നത് ഏതെങ്കിലും തരത്തിലുള്ള അജണ്ടയുടെ ഭാ​ഗമാണെന്ന് വിശ്വസിക്കാൻ നിലവിൽ തെളിവുകളൊന്നുമില്ല. അതിനാൽ ഈ പരാമർശം പൊതുവേ കേരളത്തിനെതിരാണ്. അദ്ദേഹത്തെ പിന്തുണയ്ക്കേണ്ട ബാധ്യത ബിജെപിക്കില്ല.

എന്നാൽ ഈ പരാമർശത്തിന്റെ പേരിൽ ബിജെപിയുടെ മേൽ കുതിര കയറാൻ ഇടത്-വലത് കക്ഷികൾ ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തുന്ന പരിശ്രം പൊതുസമൂഹം അം​ഗീകരിക്കില്ല. ഈ വിഷയത്തിൽ കേരളത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാകുമോ എന്നാണ് ഇവരുടെ അന്വേഷണം. ഇത് പരിഹാസ്യമാണ്.

കാരണം ഇതേ ആശയം ഇതിലും കടുത്ത ഭാഷയിൽ പ്രസം​ഗിച്ചത് കേരളത്തിലെ മുതിർന്ന സിപിഎം നേതാവാണ്. മുസ്ലീങ്ങളെ അവഹേളിച്ച സിപിഎം നേതാവിന് നേരെ കണ്ണടച്ചവരാണ് ഇപ്പോൾ ഏതോ ഒരു പ്രൊഫസറുടെ 2 വരി ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ബിജെപിയെ ക്രൂശിക്കാൻ ശ്രമിക്കുന്നത്.

ഈ സെലക്ടീവ് പ്രതികരണം പുരോ​ഗമന സമൂഹത്തിന് ചേർന്നതല്ല. ഈ വർഷം ഫെബ്രുവരി 21 ന് സിപിഎം കേന്ദ്രകമ്മിറ്റി അം​ഗവും രാജ്യസഭാ അം​ഗവും മുൻ വ്യവസായ മന്ത്രിയുമായിരുന്ന ശ്രീ എളമരം കരീം കോഴിക്കോട് എൻ.ജി.ഒ ഹാളിൽ നടത്തിയ പ്രസം​ഗം മാധ്യമങ്ങളുടെ അന്തിച്ചർക്ക് വേണ്ട വിഭവം ആകാത്തതിന് പിന്നിലുള്ള അജണ്ട എല്ലാവർക്കും മനസിലാകും.

ദില്ലി സർവ്വകലാശാലയിലേക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ജമാ അത്തെ ഇസ്ലാമി ബോധപൂർവ്വമായ ശ്രമം നടത്തുന്നു എന്ന എളമരം കരീമിന്റെ അതേ അഭിപ്രായമാണ് ദില്ലിയിലെ പ്രൊഫസറും പറഞ്ഞത്. രണ്ടു പേർക്കും ഒരേ സ്വരവും ഒരേ ആശയവുമാണ്. യഥാർത്ഥത്തിൽ കരീം പറഞ്ഞ അത്ര കടുത്ത പരാമർശമല്ല രാകേഷ് പാണ്ഡേ നടത്തിയത്. അന്ന് അസ്വാഭാവികത തോന്നാത്തവർക്ക് ഇപ്പോൾ അത് തോന്നുന്നത് ബിജെപി വിരോധം കൊണ്ട് മാത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ വൈദികനെ മര്‍ദ്ധിച്ച സംഭവം; ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി  (6 minutes ago)

മസ്‌ക് ചോദിക്കുന്നൂ ..... എഐ എഞ്ചിനീയറിംഗ് അറിയാമോ? ശമ്പളം 2.18 കോടി രൂപ!  (29 minutes ago)

മില്‍മയില്‍ ഡിഗ്രിക്കാര്‍ക്ക് അവസരം.. നല്ല ശമ്പളം നിയമനം പത്തനംതിട്ടയില്‍  (32 minutes ago)

സോളാര്‍ കഥകള്‍ വീണ്ടും... ഉമ്മൻ ചാണ്ടി തന്‍റെ കുടുംബം തകർത്തെന്ന കെ ബി ഗണേഷ് കുമാറിന്‍റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ, ഗണേഷ് കുമാര്‍ എന്നിൽ എന്റെ പിതാവിനെ കാണുന്നുണ്ടോ  (37 minutes ago)

മണ്ണാർക്കാട് തച്ചംപാറയിൽ ഭീതി പരത്തിയ പുലി കൂട്ടിൽ കുടുങ്ങി...  (58 minutes ago)

ക​ശ്മീ​രി​ൽ ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യെ തു​ട​ർ​ന്ന് ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​ല്ലാ സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി....  (1 hour ago)

വായു മലിനീകരണത്തിന് നേരിയ ആശ്വാസം... ഡൽഹിയിൽ ഇടിവെട്ടോടെ കനത്ത മഴ...  (1 hour ago)

അമ്മ സജിതയും മകൾ ഗ്രീമയും ജീവനൊടുക്കിയ സംഭവം...  (1 hour ago)

ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി...  (1 hour ago)

വർഷത്തിൽ അഞ്ചോ അതിലധികമോ നിയമലംഘനം നടത്തിയാൽ വാഹനം ഓടിക്കുന്ന ആളുടെ ലൈസൻസ് റദ്ദാക്കും...  (2 hours ago)

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പർ....  (2 hours ago)

ജാമ്യാപേക്ഷയിൽ വിധി ഇന്ന് ...  (2 hours ago)

രാജേശ്വരിയുടെ രണ്ട് വൃക്കകള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന  (2 hours ago)

രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന്  (3 hours ago)

നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങന്‍  (9 hours ago)

Malayali Vartha Recommends