യാത്ര എയറിലായ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ലോക് സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മത ധ്രുവീകരണത്തിന് ശ്രമം തുടങ്ങിയിരിക്കുകയാണ്; പിണറായിക്ക് ഇസ്ലാമോഫോബിയ ആണെന്ന ജമാ അത്തെ ഇസ്‌ലാമിയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് പിണറായി വിജയൻ പ്രീണനത്തിന്റെ പുതിയ അദ്ധ്യായവുമായി രംഗത്തിറങ്ങിയിരിക്കുന്നത്; തുറന്നടിച്ച് സന്ദീപ് ജി വാര്യർ

വിലക്കയറ്റം , പെട്രോൾ ഡീസൽ സെസ്സ് , ലൈഫ് മിഷൻ അഴിമതിക്കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് തുടങ്ങിയ കാരണങ്ങളാൽ യാത്ര എയറിലായ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ലോക് സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മത ധ്രുവീകരണത്തിന് ശ്രമം തുടങ്ങിയിരിക്കുകയാണ് . തുറന്നടിച്ച് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
വിലക്കയറ്റം , പെട്രോൾ ഡീസൽ സെസ്സ് , ലൈഫ് മിഷൻ അഴിമതിക്കേസിൽ ശിവശങ്കറിന്റെ അറസ്റ്റ് തുടങ്ങിയ കാരണങ്ങളാൽ യാത്ര എയറിലായ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത ലോക് സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മത ധ്രുവീകരണത്തിന് ശ്രമം തുടങ്ങിയിരിക്കുകയാണ് .
സിഎഎ കേരളത്തിൽ നടപ്പാക്കില്ല എന്ന പോഴത്തം പിണറായി വീണ്ടും പ്രസംഗിക്കുമ്പോൾ പൗരത്വം കേന്ദ്ര വിഷയമല്ലേ , അത് നടപ്പാക്കുന്നതിലോ നടപ്പാക്കാതിരിക്കുന്നതിലോ ഒരു റോളും താങ്കൾക്കില്ലല്ലോ എന്നൊരു മാധ്യമവും ചോദിക്കുന്നില്ല .
മുത്തലാക്ക് ക്രിമിനൽവൽക്കരിക്കുന്നത് മുസ്ലീങ്ങൾക്കെതിരായ മതപരമായ വിവേചനമാണെന്ന് പിണറായി വിഡ്ഢിത്തം പുലമ്പുമ്പോൾ മറ്റേത് സമുദായത്തിലാണ് സ്ത്രീയുടെ അറിവോ സമ്മതമോ ഇല്ലാതെ ഏകപക്ഷീയമായ വിവാഹമോചനം സാധ്യമാകുന്നത് എന്ന് ചോദിക്കാൻ മാധ്യമങ്ങളില്ല .
പിണറായിക്ക് ഇസ്ലാമോഫോബിയ ആണെന്ന ജമാ അത്തെ ഇസ്‌ലാമിയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് പിണറായി വിജയൻ പ്രീണനത്തിന്റെ പുതിയ അദ്ധ്യായവുമായി രംഗത്തിറങ്ങിയിരിക്കുന്നത് . അത് മനസ്സിലാക്കാൻ ചോറുണ്ണുന്ന ബുദ്ധി മതി .
https://www.facebook.com/Malayalivartha