Widgets Magazine
10
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...


നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...


പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...


മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...


മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....

സ്വര്‍ണക്കടത്തു സംഘങ്ങളില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റുകയും പാര്‍ട്ടി തീരുമാനങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തതായാണ് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എം.ഷാജറിനെതിരെ പാര്‍ട്ടിക്കകത്ത് പരാതി നല്കിയിരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം മനു തോമസ് കൊടുത്ത പരാതി അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രനെ നിയോഗിച്ചു.

23 FEBRUARY 2023 01:58 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു



അടുത്തിടെ കേരളം ഏറെ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന വസ്തുതയാണ് കണ്ണൂര്‍ വിമാനതാവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തും, കടത്തിയ സ്വര്‍ണ്ണം വെട്ടിച്ചെടുക്കുന്നതും. കേരളത്തില്‍ ഏറ്റവുമധികം സ്വര്‍ണ്ണം എത്തിക്കുന്ന എയര്‍പോര്‍ട്ടെന്ന ഖ്യാതിയാണ് കണ്ണൂരിനുള്ളത്. മറ്റ് എയര്‍പോര്‍ട്ടിനെ അപേക്ഷിച്ച് ഇത്രയധികം സ്്വര്‍ണ്ണം കണ്ണൂരിലെത്തുന്നത് എങ്ങനെയെന്ന ഉത്തരം തേടുമ്പോഴാണ് സിപിഎം കണ്ണൂര്‍ ലോബിയുടെ നേര്‍ക്ക് വിരല്‍ എത്തുന്നത്. കണ്ണൂരും പരിസര പ്രദേശത്തുമുള്ള സിപിഎം, ഡിവൈ എഫ് ഐ നേതാക്കള്‍ക്ക് സ്വര്‍ണ്ണക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന സംശയം നേരത്തെയും ഉയര്‍ന്നിരുന്നു.

എന്നാല്‍ പാര്‍ട്ടിക്കാരെല്ലം കണ്ണടച്ച് ഇരുട്ടാക്കിയിരുന്നതിനാല്‍ അതൊന്നും പുറത്തു വന്നിരുന്നില്ല. ഇപ്പോഴിതാ തില്ലങ്കേരിയിലെ ആകാശ് തില്ലങ്കേരിയും കൂട്ടരും തുടങ്ങിയ വിപ്ലവം കൊലപാതകത്തില്‍ നിന്നും സ്വര്‍ണ്ണക്കടത്തിലേയ്ക്ക് മാറിയിരിക്കുകയാണ്.  അഴിമതിയില്‍ നിന്നും അഴിമതിയിലേയ്ക്ക് കൂപ്പു കുത്തി കൊണ്ടിരിക്കുന്ന സിപിഎമ്മിന് സ്വര്‍ണ്ണക്കടത്തിലും പങ്കുണ്ടെന്ന ആരോപണം കൂടി താങ്ങാനുള്ള ശേഷിയില്ലെന്നതാണ് വസ്തുത. അതുകൊണ്ട് കണ്ണൂര്‍ സഖാക്കളെല്ലാം ഒരുമിച്ച് നിന്നാണ് ഷാജറിനെ സംരക്ഷിക്കുന്നത്. എന്നാലും സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇഡി അന്വേഷണം വല്ലതുമുണ്ടാകുമോയെന്നും സിപിഎം ഭയക്കുന്നുണ്ട്.

സ്വര്‍ണക്കടത്തു സംഘങ്ങളില്‍ നിന്ന് ആനുകൂല്യം കൈപ്പറ്റുകയും പാര്‍ട്ടി തീരുമാനങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തതായാണ് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എം.ഷാജറിനെതിരെ പാര്‍ട്ടിക്കകത്ത് പരാതി നല്കിയിരിക്കുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗം മനു തോമസ് കൊടുത്ത പരാതി അന്വേഷിക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുരേന്ദ്രനെ നിയോഗിച്ചു. ഷാജറും മനുതോമസും ഡിവൈഎഫ്‌ഐയുടെ ജില്ലാ ഭാരവാഹികളായിരിക്കെ ഒരു വര്‍ഷം മുന്‍പു നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്നാണു വിവരം. ഇക്കാര്യം പുറത്തു വന്നതോടെ അങ്ങനെയൊരു പരാതിയോ അന്വേഷണമോ ഇല്ലെന്ന വിശദീകരണവുമായി ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ രംഗത്തുവന്നു.

'ആകാശേ, എല്ലാം ഇവിടെ നിര്‍ത്തിക്കോ അല്ലെങ്കില്‍ ഈ പാര്‍ട്ടി എന്താണെന്ന് നീ അറിയും ആര്‍എസ്എസിനോട് ഉള്ളതിനെക്കാള്‍ വെറുപ്പാണ് ഞങ്ങള്‍ക്കു നിന്നോട്' എന്ന് ഷാജര്‍ കഴിഞ്ഞ ദിവസം തില്ലങ്കേരിയില്‍ പ്രസംഗിച്ചിരുന്നു. ആകാശ് തില്ലങ്കേരിക്കും കൂട്ടര്‍ക്കുമെതിരെ ഇങ്ങനെ ശക്തമായി പ്രതികരിച്ച നേതാവിനെതിരെ പാര്‍ട്ടിക്കകത്ത് പരാതിയുണ്ടെന്ന വിവരമാണു പുറത്തായിരിക്കുന്നത്. അതേസമയം, സംഭവം വിവാദമായതിനെ തുടര്‍ന്ന് തനിക്ക് ഷാജറുമായി ബന്ധമുണ്ടെന്ന വാര്‍ത്ത തള്ളി ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക് പോസ്റ്റിട്ടു. ഷാജറുമായി സംസാരിച്ചതിന്റെ ഓഡിയോ പുറത്തുവിടാന്‍ വെല്ലുവിളിച്ചു.

സ്വര്‍ണക്കടത്ത്- ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം ആദ്യം ഡിവൈഎഫ്‌ഐ ജില്ലയില്‍ പ്രചാരണം നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത്കാരാണ് ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നതെന്നാണ് അന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നത്. എന്നാല്‍ ഈ ക്വട്ടേഷന്‍ സംഘങ്ങളും അംഗങ്ങളും പാര്‍ട്ടി അണികളും നേതൃത്വത്തില്‍ നില്‍ക്കുന്നവരുമാണെന്ന തിരിച്ചറിവ് അന്നും പാര്‍ട്ടിക്കുണ്ടായിരുന്നു.

ആ സമയത്താണ് ആകാശ് തില്ലങ്കേരിയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ മനു തോമസിനെതിരെ വ്യാപക പ്രചാരണം നടന്നിരുന്നു. പാര്‍ട്ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കുന്നതു മനുവാണെന്ന തരത്തിലായിരുന്നു അത്. ഈ അപവാദ പ്രചാരണം തുടരുന്നതിനിടെയാണ് ഇതില്‍ ഷാജറിനു പങ്കാളത്തിമുണ്ടെന്ന സംശയമുന്നയിച്ച് മനു തോമസ് പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നത്. ഇതിനു തെളിവായി ആകാശ് തില്ലങ്കേരിയും ഷാജറും സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പുകളും പരാതിക്കൊപ്പം നല്‍കിയിരുന്നുവെന്നാണു പുറത്തുവന്ന വിവരം.

ഈയിടെ നടന്ന തെറ്റുതിരുത്തല്‍ രേഖയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മനു വീണ്ടും ഇക്കാര്യം ജില്ലാ കമ്മിറ്റിയില്‍ ഉന്നയിച്ചതോടെയാണ് അന്വേഷിക്കാന്‍ തീരുമാനമുണ്ടായതും എം.സുരേന്ദ്രനെ ചുമതലപ്പെടുത്തിയതും. എന്നാല്‍ ഇതെല്ലാം സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ നിഷേധിക്കുകയാണ്. ഷാജറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും തള്ളിക്കളയണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. തിടുക്കപ്പെട്ട് പ്രസ്ഥാവനയിറക്കി കണ്ണൂരില്‍ പുതിയൊരു വിവാദത്തെ തണുപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ പ്രചരണത്തിനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്ത് വിഷയം ചര്‍ച്ച പോലും ചെയ്യരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സിപിഎം നല്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നും ഉരിയാടാതെ പ്രതിപക്ഷ നേതാവ്.. ആയങ്കി കഴിഞ്ഞാൽ ലിസ്റ്റിൽ ഗോവിന്ദനും പിണറായിയും  (9 minutes ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (15 minutes ago)

ശാസ്തമംഗലം അജിത്തിന്റെ വാദങ്ങള്‍ പ്രോസിക്യൂഷന്‍ വിയർത്തൊലിച്ചു..T G-ക്ക് ജാമ്യം..! കോടതിയിൽ സംഭവിച്ചത് ഇത്  (23 minutes ago)

ബാബ വംഗയുടെ പ്രവചനം അച്ചട്ടായി... ഭൂമി വിറപ്പിച്ച് ഭൂചലനം കൊടും മഴ ചുഴറ്റി അടിക്കുന്നു..! നവംബറിൽ അതും നടക്കും മുന്നറിയിപ്പ്..!  (25 minutes ago)

വിദ്യാർത്ഥികൾക്കെതിരായ വിവാദ പരാമർശം: അറസ്റ്റിലായ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു...  (1 hour ago)

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...  (2 hours ago)

നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി, ഒരേദിവസം 14കാരികളായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചു; ഇൻസ്റ്റഗ്രാം വില്ലനായ കേസിൽ 23-കാരൻ ജയിലിലേക്ക്...  (2 hours ago)

ബോട്ടുമറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി  (2 hours ago)

പ്രവചിച്ച 2 കാര്യങ്ങൾ സംഭവിച്ചു; 2026 അവസാനിക്കും മുൻപ് ലോകത്തെ കാത്തിരിക്കുന്നത് മറ്റ് 3 വൻ ദുരന്തങ്ങളോ? ബാബ വംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചകളിൽ...  (2 hours ago)

ആ അമ്മയുടെ സങ്കടം എന്റെ സ്വന്തം സങ്കടമാണ്, ഏതറ്റം വരെയും ഞാൻ പോകും!" ഗൗതമിന്റെ അമ്മയ്ക്ക് ഉറപ്പുനൽകി സുരേഷ് ഗോപി; രക്ഷാദൗത്യത്തിന് കൈത്താങ്ങായി അമൃതാനന്ദമയി മഠം...  (2 hours ago)

സിബിഎസ്ഇ തായ്ക്വണ്ടോ മത്സരത്തിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്  (2 hours ago)

ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് എ.ആര്‍ റഹ്മാന്റെ മകന്‍ അമീന് പരിക്ക്  (2 hours ago)

പിടിക്കാമെങ്കിൽ പിടിക്ക്’ എന്ന് വെല്ലുവിളിച്ചു; ഒടുവിൽ അമ്മയെ ചോദ്യം ചെയ്തതോടെ ആയങ്കി വിറച്ചു; താളിക്കാവിലെ അപ്പാർട്ട്മെന്റ് വളഞ്ഞ് കണ്ണൂർ സ്ക്വാഡിന്റെ മിന്നൽ ഓപ്പറേഷൻ...  (3 hours ago)

മഴ കുറഞ്ഞെങ്കിലും കളി മാറും! ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; ഈ തീയതികളിൽ കേരളത്തിൽ വൻ മഴ മുന്നറിയിപ്പ്...  (3 hours ago)

മോഷണം ഭയന്ന് പാടത്ത് ഒളിപ്പിച്ചു; കർഷകൻ കുഴിച്ചിട്ട 5 ലക്ഷം രൂപ ഒരു വർഷത്തിന് ശേഷം തുറന്നപ്പോൾ ഞെട്ടൽ....  (3 hours ago)

Malayali Vartha Recommends