സി എം രവീന്ദ്രൻ ഇഡിയ്ക്ക് മുന്നിൽ ഹാജരാകാതെ ഒളിച്ചു നടക്കുകയാണ്; അതിൽ നിന്നും വ്യക്തമാണ് അഴിമതിയുണ്ടെന്ന്; ഒളിക്കാൻ ഒന്നുമില്ലെങ്കിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകണം; തുറന്നടിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി . മുരളീധരൻ

സി എം രവീന്ദ്രനെ ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശം കൊടുത്തിരുന്നു. പക്ഷേ ഇന്ന് അദ്ദേഹം എത്തിയില്ല. ലെജിസ്ലേറ്റീവ് സമ്മേളനം ഉണ്ട് എന്ന കാരണം പറഞ്ഞ് അദ്ദേഹം ചോദ്യം ചെയ്യലിന് എത്തുന്നതിൽ നിന്നും ഒഴിഞ്ഞുമാറിയിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി മുരളീധരൻ രംഗത്തുവന്നിരിക്കുകയാണ്. സി എം രവീന്ദ്രനെ വിമർശിച്ചിരിക്കുകയാണ് അദ്ദേഹം തന്റെ വാക്കുകളിലൂടെ... സി എം രവീന്ദ്രൻ ഇഡിയ്ക്ക് മുന്നിൽ ഹാജരാകാതെ ഒളിച്ചു നടക്കുകയാണ്.
അതിൽ നിന്നും വ്യക്തമാണ്അതിൽ അഴിമതി ഉണ്ടെന്ന് എന്നാണ് കേന്ദ്ര വിദേശ കാര്യാ സഹമന്ത്രി മന്ത്രി വി മുരളീധരൻ പറഞ്ഞത്. ഒളിക്കാൻ ഒന്നുമില്ലെങ്കിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകണം എന്നും വെല്ലുവിളിച്ചു. കേന്ദ്ര ഏജൻസികൾ നിയമ വിരുദ്ധമായിട്ടാണ് ചെയ്യുന്നതെങ്കിൽ അതിന് എതിരെ നടപടി എടുക്കാൻ മാർഗങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് സ്വീകരിക്കാതെയുള്ള നടപടി അഴിമതിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് എന്നും വി മുരളീധരൻ തുറന്നടിച്ചു.
https://www.facebook.com/Malayalivartha