രവീന്ദ്രൻ അറസ്റ്റിലേക്കെന്ന് പിസി ജോർജ്
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നത് അറസ്റ്റ് ചെയ്യാനാണെന്ന് മുൻ എംഎൽഎ പിസി ജോർജ്.. .പിന്നാലെ മുഖ്യമന്ത്രിയുടെ മകളും മുഖ്യമന്ത്രിയും കുടുങ്ങുമെന്നും പിസി ജോർജ് മലയാളി വാർത്തയോട് പറഞ്ഞു.പിണറായിയുടെ പിആർ വർക്കിന് മാസം ഓരോമാസവും 80 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.നാട്ടുകാരുടെ കാശെടുത്ത് അർമ്മാദിക്കുന്ന മുഖ്യമന്ത്രി വേറൊരു സംസ്ഥാനത്തില്ലെന്നും പി സി ജോർജ് പറഞ്ഞു.
പിണറായിയെ ചോദ്യംചെയ്യുന്നവർക്ക് സിപിഎമ്മിൽ ഇപ്പോൾ സ്ഥാനമില്ലെന്നും പിസി ജോർജ് വ്യക്തമാക്കി.
സർക്കാരിനെതിരെ ശക്തമായി പ്രതികരിക്കുന്ന പി സി ജോർജിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് പ്രേക്ഷകരാണ് ശ്രവിക്കുന്നത്.
https://www.facebook.com/Malayalivartha