Widgets Magazine
24
Sep / 2023
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് വെള്ളിയോടെ തുടക്കം.... വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങിലും പുരുഷന്‍മാരുടെ തുഴച്ചിലിലുമാണ് ഇന്ത്യന്‍ ടീം വെള്ളി നേടിയത്


 ആദ്യയോഗം തിരുവനന്തപുരത്ത്.... മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലതല അവലോകനയോഗങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും....


സംസ്ഥാനത്ത് രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഇന്ന് നടക്കും...കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും


 ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം വര്‍ണാഭമായി.... ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങും വനിതാ ബോക്സിങ് താരം ലവ്ലിന ബോര്‍ഗോഹെയ്നും മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തി, ചടങ്ങിനു സാക്ഷിയായി ചൈനീസ് പ്രസിഡന്റ് ഷി ജന്‍പിങും സന്നിഹിതനായി


 ഇരുവരും മൗനത്തില്‍... ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയന്റില്‍ ഉറങ്ങുന്ന വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറും സൂര്യ പ്രകാശം പരന്നിട്ടും ഉണര്‍ന്നില്ല.... ഉണര്‍ത്താനുള്ള വേക്ക്അപ് സര്‍ക്കീറ്റ് ആക്ടിവേറ്റായി, ഏത് നിമിഷവും ലാന്‍ഡറും റോവറും ഉണര്‍ന്ന് സിഗ്‌നല്‍ നല്‍കി തുടങ്ങുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രജ്ഞര്‍

ശിവശങ്കർ പിണറായിക്കെതിരെ തിരിയുമോ? ഇടത് ബുജികൾ ശിവശങ്കറിനെ രക്ഷിക്കാൻ കളത്തിൽ: സോഷ്യൽ മീഡിയയിൽ അനുകൂലിച്ചുള്ള പോസ്റ്റുകളുടെ പ്രളയം....

29 MAY 2023 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

സർക്കാർ ചിലവിൽ ഇടതുപക്ഷം രാഷ്ട്രീയ പ്രചരണം നടത്തരുത്; മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിൽ പര്യടനം നടത്തുന്നത് ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദ്ദിച്ചു എന്ന സിപിഎം നേതാവിന്റെ ആരോപണം പൊളിച്ചടുക്കാനാണ് ഇഡിയുടെ തീരുമാനം. സിപിഎമ്മിന്റെ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ ആരോപണം മുഖ്യസാക്ഷി ജിജോര്‍ തള്ളിയിട്ടും സിപിഎം വീണ്ടും മര്‍ദ്ദനം പറഞ്ഞ് വിലപിക്കുകയാണ്

അഴിമതിക്കാർ കുടുങ്ങുമെന്നായപ്പോൾ പതിവ് പോലെ സിപിഎം സംസ്ഥാന സെക്രട്ടറിയും സർക്കാരും ഇഡിക്കെതിരെ ഇറങ്ങിയിരിക്കുകയാണ്; സിപിഎം ഉന്നത നേതാക്കൾ നടത്തിയ കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ പരസ്യമായി ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സ്വയം പരിഹാസ്യനാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയെ കഠിനമായി ആക്ഷേപിക്കുകയും അതില്‍ പങ്കെടുക്കാനെത്തിയ പാവപ്പെട്ടവരെ കായികമായി വരെ ആക്രമിക്കുകയും ചെയ്ത സിപിഎം ഇപ്പോള്‍ അതേ പരിപാടിയുമായി രംഗത്തുവന്നത് തെരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടുള്ള രാഷ്ട്രീയതട്ടിപ്പാണ്; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി

തൃശ്ശൂരിൽ സുരേഷ് ഗോപി തന്നെ സ്ഥാനാർത്ഥിയാകും; തറപ്പിച്ച് കെ സുരേന്ദ്രൻ

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന് കോടതി ആവർത്തിച്ച് ജാമ്യം നിഷേധിക്കുന്നത് പതിവായതോടെ അദ്ദേഹത്തെ രക്ഷിക്കാൻ സി പി എം തീരുമാനിച്ചു. സി പി എം ഔദ്യോഗികമായി ശിവശങ്കറെ സഹായിക്കില്ല.എന്നാൽ ഇടതുബുദ്ധിജീവികളെ ഉപയോഗിച്ച് ശിവശങ്കറെ സഹായിക്കാനാണ് സി പി എം ഉന്നതതലങ്ങളിൽ തീരുമാനിച്ചിരിക്കുന്നത്. ശിവശങ്കറെ ഇനിയും സഹായിക്കാതിരുന്നാൽ അദ്ദേഹം പിണറായിക്കെതിരെ രംഗത്ത് വന്നേക്കാം എന്ന ഉൾഭയമാണ് കാരണം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സമൂഹ മാധ്യമത്തിൽ ശിവശങ്കറെ അനുകൂലിച്ചുള്ള പോസ്റ്റുകളുടെ പ്രളയമാണ് ഉണ്ടായിരിക്കുന്നത്. ഓരോന്നും വിശദമായ റിപ്പോർട്ടുകളാണ്.

ശിവശങ്കറിന്റെ ജാമ്യാപേക്ഷ വീണ്ടും നിഷേധിക്കപ്പെട്ടിരിക്കുന്നു. പുതിയതായി നിഷേധിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കാൽമുട്ടിന്റെ പരിക്കിന് ഡോക്ടർമാർ നിർദ്ദേശിച്ച ശസ്ത്രക്രിയ ചെയ്യുന്നതിനുവേണ്ടിയുള്ള താത്ക്കാലിക ജാമ്യത്തിനായുള്ള അപേക്ഷയാണ്. ഓരോ തവണ ജാമ്യം നിഷേധിക്കപ്പെടുമ്പോഴും ശിവശങ്കർ കുറ്റാരോപിതൻ എന്നതിനപ്പുറം ഒരു കുറ്റവാളിയാണെന്നും അദ്ദേഹത്തിനെതിരെ എന്തൊക്കെയൊ തെളിവുകളുണ്ടെന്നുമുള്ള ഒരു വ്യാജ പൊതുബോധം സൃഷ്ടിക്കാൻ തത്പരകക്ഷികൾ ശ്രമിക്കുന്നുണ്ട് എന്നാണ് ശിവശങ്കറിൻെ ആരാധകരായ സി പി എം പ്രവർത്തകർ പറയുന്നത്... മാധ്യമങ്ങൾ അതിനു പ്രചാരം നൽകുന്നുമുണ്ട്.

രാഷ്ട്രീയവേദികളിൽ പതിവായി വലിയ നേതാക്കൾ മുതൽ താരപ്രചാരകർ വരെ ശിവശങ്കറിന്റെ പേരും അദ്ദേഹത്തിന്റെ മേൽ ചാർത്തിക്കൊടുത്തിട്ടുള്ള കേസുകളും വിളിച്ചു പറയുന്നത് ഈ പ്രചാരവേലയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ ശിവശങ്കറിന്റെ മേൽ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങൾക്ക് എന്താണ് തെളിവ് എന്ന് ഉറക്കെത്തന്നെ ചോദിക്കേണ്ടിയിരിക്കുന്നു.

 

പലവിധ ആരോഗ്യപ്രശ്നങ്ങളുള്ള ശിവശങ്കറിന് ഉചിതമായ ഒരു ആരോഗ്യപരിപാലന കേന്ദ്രത്തിൽ ഉടനെ ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനുള്ള അനുമതി പോലും നൽകാത്തവിധം അദ്ദേഹത്തെ തടവിലടച്ചിരിക്കുന്നത് എന്തു കുറ്റത്തിന്റെ പേരിലാണ്. മൂന്നു വർഷമായി അദ്ദേഹം കുറ്റാരോപിതനായി നിൽക്കുന്നു. ഇന്നേവരെ, ഈ നിമിഷം വരെ അദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ടിട്ടുള്ള ഒരു കുറ്റത്തിനും ഒരു എള്ളിട തെളിവെങ്കിലും ആരെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്നാണ് ചോദ്യം.

ഇതിൽ വാസ്തവമുണ്ടെന്ന രീതിയിലാണ് പ്രചരണങ്ങൾ നടക്കുന്നത്. ശിവശങ്കറിനെ പ്രതിചേർത്തിട്ടുള്ള കേസുകൾ മൂന്നെണ്ണമാണ്.
ഒന്ന്- യു.എ.ഇ. കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടന്ന സ്വർണ്ണക്കള്ളക്കടത്തു കേസ് – അതിൽ ശിവശങ്കറിനു മേലുള്ള ആരോപണം കള്ളക്കടത്തു നടക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നു സംശയിക്കുന്നു എന്നാണ്. കള്ളക്കടത്തിൽ പങ്കാളിയായിരുന്ന ഒരാൾ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു എന്നാണ് ശിവശങ്കർ ഫാൻസ് പറയുന്നത്. ഇതിന് തെളിവില്ലെന്നും ഫാൻസ് വാദിക്കുന്നു.

സുഹൃത്ത് അങ്ങനെ മൊഴി കൊടുത്തു എന്നതു മാത്രമാണ് സത്യമെന്ന് വാദം ഉയരുന്നു. ഇവിടെ ഫാൻസ് സ്വപ്നയെ സംശയിക്കുകയാണ്. ആ മൊഴി കൊടുത്തയാൾ തന്നെ അതിനു മുമ്പ് പലതവണ താൻ ഇക്കാര്യങ്ങൾ ശിവശങ്കറെ അറിയിക്കാതെയാണു നടത്തിയിരുന്നത് എന്ന് മൊഴി കൊടുത്തിട്ടുണ്ട്. അവരുടെ കൂട്ടുപ്രതികളും പിടിക്കപ്പെടുന്നതിന്റെ തലേദിവസം കൂടി അവർ രക്ഷപെടാനുള്ള സഹായത്തിനായി പോലും തനിക്കിതൊന്നും ശിവശങ്കറിനോട് പറയാനാകില്ലെന്നു പറഞ്ഞതായി മൊഴി നൽകിയിട്ടുണ്ട്. അതൊന്നും പരിഗണിക്കാതെയുള്ള ഒരു സംശയം..അതുമാത്രമാണ് ശിവശങ്കറിനെ പ്രതിയാക്കുന്നതിന് അടിസ്ഥാനമെന്നാണ് വാദം.

ശിവശങ്കറിനെ അകാരണമായി അറസ്റ്റ് ചെയ്തു എന്ന് വരുത്തി തീർക്കാനാണ് സി പി എം ശ്രമിക്കുന്നത്. അദ്ദേഹത്തിനെതിരെ തെളിവില്ലെന്ന് ആവർത്തിക്കുന്നത് അതാണ്. ഡോളർ കടത്താണ് രണ്ടാമത്തെ കേസ്. യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു എൻ.ജി.ഓ വാഗ്ദാനം ചെയ്ത ഒരു പദ്ധതി നിർമ്മാണത്തിനായി, അവർ യു.എ.ഇ. കോൺസുലേറ്റിനെ ഏൽപ്പിച്ച പണത്തിൽ നിന്നും ഒരു പങ്ക് യു.എ.ഇ. കോൺസുലേറ്റിലെ വിദേശ പൌരന്മാർ കേരളത്തിൽ നിന്നു ഡോളറാക്കി മാറ്റി വിദേശത്തേക്ക് കടത്തിക്കൊണ്ടു പോയി എന്നാണ് കേസ്.. അതിലും ശിവശങ്കറിനു മേലുള്ള ആരോപണം, ഡോളർ കടത്തുന്നതായി അദ്ദേഹത്തിന് അറിയാമായിരുന്നു എന്നാണ് . തെളിവെന്താ- കേരളത്തിൽ നിന്നു വലിയ തോതിൽ ഡോളർ വാങ്ങുന്നതിനു സഹായിക്കുകയും അതു കടത്തിക്കൊണ്ടു പോകാൻ എസ്കോർട്ടു പോകുകയും ചെയ്ത പ്രതി ശിവശങ്കറിന് ഇതൊക്കെ അറിയാമായിരുന്നു എന്ന് മൊഴി കൊടുത്തത്രേ. അതിനും പ്രതിയുടെ മൊഴിക്കപ്പുറം വേറെ തെളിവില്ല. ഇവിടെയും സ്വപ്ന സുരേഷിനെ സി പി എം നിഴലിൽ നിർത്തുന്നു.

ലൈഫ് മിഷൻ ഭവനപദ്ധതി കൈക്കൂലികേസ് ആണ് മൂന്നാമത്തേത്. നേരത്തെ പറഞ്ഞതുപോലെ കേരളത്തിനു യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു എൻ.ജി.ഓ വാഗ്ദാനം ചെയ്ത പദ്ധതിയായ വടക്കാഞ്ചേരിയിലെ ഭവനസമുച്ചയ നിർമ്മാണത്തിനായി നടത്തിയ അഴിമതിയാണ്. ലൈഫ് പദ്ധതി എന്നാണ് അറിയപ്പെടുന്നതെങ്കിലും അത് റീബിൽഡ് കേരള പദ്ധതിയാണെന്നതും ലൈഫ് മിഷന് അതിന്റെ നിർമ്മാണ മേൽനോട്ട ചുമതല മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഫാൻസ് വാദിക്കുന്നു. അവർ യു.എ.ഇ. കോൺസുലേറ്റിനെ ഏൽപ്പിച്ച പണത്തിൽ നിന്നും കോൺസുലേറ്റ് ജീവനക്കാരും അവരുടെ കൂട്ടാളികളും തട്ടിച്ചെടുത്തതിൽ ഒരുപങ്ക് ശിവശങ്കറിന് കിട്ടിയതായി സംശയിക്കുന്നു എന്ന കേസാണ്.

ബാങ്ക് ലോക്കറിൽ നിന്നും പിടിച്ചെടുക്കപ്പെട്ട ഒരുകോടിക്കടുത്തു വരുന്ന തുക മേൽപ്പറഞ്ഞ കമ്മീഷന്റെ ഭാഗമായിരുന്നു എന്നും അതു താൻ ശിവശങ്കറിനു കൊടുക്കാനായി വച്ചിരിക്കുകയായിരുന്നു എന്നും സ്വപ്ന മൊഴി നൽകി. . വേറെ സപ്പോർട്ടിങ് തെളിവെന്തെങ്കിലുമുണ്ടോ എന്നാണ് ചോദ്യം.. ഇല്ലേയില്ല.. മേൽപ്പറഞ്ഞ തുക ശിവശങ്കറിനു കൊടുക്കാനായി വച്ചിരിക്കുകയാണെന്ന് ശിവശങ്കറിനോട് എപ്പോഴെങ്കിലും സ്വപ്ന അറിയിച്ചതായി പോലും തെളിവില്ല. കമ്മീഷൻ അഥവാ കൈക്കൂലി കൊടുത്ത നിർമ്മാണ കോൺട്രാക്ടർക്കു പോലും ശിവശങ്കർ കൈക്കൂലി ആവശ്യപ്പെട്ടെന്നോ, താൻ ശിവശങ്കർക്ക് എന്തെങ്കിലും കൊടുക്കേണ്ടി വന്നെന്നോ പറയാനില്ല.. ശിവശങ്കർ ആ പദ്ധതിക്കായി വഴിവിട്ട എന്തെങ്കിലും സഹായം ചെയ്തതായും എവിടെയും കാണാനില്ല. ആരോപണങ്ങളുടെ ഭാഗമായി പണി നിർത്തി വയ്ക്കപ്പെടുന്ന വരെ പദ്ധതി നിർമ്മാണ ഗുണനിലവാരത്തിൽ എന്തെങ്കിലും വീഴ്ച വന്നതായും ആരും കണ്ടെത്തിയിട്ടില്ല.

എന്നാലും ഒരു തെളിവുമില്ലാത്ത ഈ മൂന്നാമത്തെ കേസിലാണ് നിലവിൽ ശിവശങ്കർ ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്നതും ചികിത്സയ്ക്കായുള്ള ജാമ്യം പോലും ശിവശങ്കറിനു നിഷേധിക്കപ്പെട്ടിരിക്കുന്നതും... ഇതാണ് സി പി എം വാദം. ശിവശങ്കറിന് എതിരെ കോടതിയിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിന്റെ പകർപ്പ് മിക്ക മാധ്യമങ്ങൾക്കും ലഭിച്ചിട്ടുണ്ടെന്നാണ് ബുദ്ധിജീവിക പറയുന്നത്.. ചിലർ പരസ്യമായി തന്നെ അതു കൈവശമുണ്ടെന്ന് പറയുകയും ചെയ്തിട്ടുണ്ട് ... ആർക്കെങ്കിലും ചൂണ്ടിക്കാണിക്കാമോ, പ്രസ്തുത കുറ്റപത്രത്തിൽ ഒന്നാം പ്രതിയാക്കി വച്ചിട്ടുള്ള ശിവശങ്കറിനെതിരെ എന്തു തെളിവാണ് കണ്ടെത്തിയിട്ടുള്ളതെന്ന്.. പിടിക്കപ്പെടുമ്പോൾ തൊണ്ടിമുതൽ എറിഞ്ഞുകളയുന്ന പോലെ രണ്ടു പ്രതികൾ നൽകിയ മൊഴികൾക്കപ്പുറം എന്താണുള്ളത്... അതുതന്നെ പല മൊഴികളും പരസ്പര വിരുദ്ധവും മുൻപ് അവർ തന്നെ നൽകിയ മൊഴികൾക്കു വിരുദ്ധവും.

പല ആരോപണങ്ങളും സമയകാല ക്രമത്തിനു ചേർന്നു പോകാത്തത് എന്നാണ് വാദം... അതിന് ഏറ്റവും വലിയ ഉദാഹരണം ശിവശങ്കറിനെ കേസുമായി ബന്ധിപ്പിക്കാൻ പലരും എടുത്തെടുത്തു പറയുന്ന ബാങ്ക് ലോക്കർ സംഭവം തന്നെ. എന്താണ് അതിലെ വസ്തുത എന്നു നോക്കുക-
സ്വപ്നാ സുരേഷ് എന്ന പ്രതിയുടെ പേരിൽ തിരുവനന്തപുരത്ത് എസ്.ബി.ഐയുടെ സിറ്റി ബ്രാഞ്ചിലും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലുമായി ഉണ്ടായിരുന്ന രണ്ടു ലോക്കറുകളിൽ നിന്നാണ് Proceeds of Crime (അഴിമതിപ്പണം) എന്നു പറയുന്ന ഒരു കോടി രൂപ കണ്ടെടുത്തത്. ഇതിൽ ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറുമായി ശിവശങ്കറിനെ വിദൂരമായെങ്കിലും ബന്ധിപ്പിക്കാവുന്ന ഒന്നുമില്ല. അങ്ങനെയൊരു ലോക്കറിനെ പറ്റി സ്വപ്ന എപ്പോഴെങ്കിലും ശിവശങ്കറിനോട് പറഞ്ഞതായി പോലും തെളിവില്ല.
എസ്.ബി.ഐയുടെ സിറ്റി ബ്രാഞ്ചിലുണ്ടായിരുന്ന ലോക്കറുമായി മാത്രമാണ് പരോക്ഷമായെങ്കിലും ശിവശങ്കറിനെ ബന്ധിപ്പിക്കുന്ന എന്തെങ്കിലുമുള്ളത്. അതാകട്ടെ നിലവിലെ കേസുമായി ഒരു ബന്ധവുമില്ലാത്ത സംഭവത്തിലൂടെയുമാണ്.

ഇനി ലോക്കറിനെ കുറിച്ച് ബുദ്ധിജീവികൾ പറയുന്നി വിശദീകരണം കേൾക്കുക.

2018 നവംബറിൽ സ്വപ്നയ്ക്ക് അവരുടെ സ്വകാര്യ സമ്പാദ്യമായ ഏതാണ്ട് 30 ലക്ഷം രൂപ ടാക്സ് കണക്കാക്കി നിയമപരമായി ശരിയായ രീതിക്ക് മക്കളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടാൻ ആഗ്രഹം തോന്നുന്നു. ഇതിന് സമയമാവശ്യമാണെന്ന് കണ്ട സാഹചര്യത്തിൽ, വീട്ടിൽ വച്ചു ചെലവായി പോകാതെ സൂക്ഷിക്കാൻ അവർ ചാർട്ടേർഡ് അക്കൌണ്ടന്റായ വേണുഗോപാലുമായി ചേർന്ന് തുറന്നതാണ് പ്രസ്തുത ലോക്കർ. ഈ ചാർട്ടേർഡ് അക്കൌണ്ടന്റായ വേണുഗോപാലിനെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയതും അവരുടെ ടാക്സ് പേപ്പറുകൾ നേരെയാക്കാൻ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചതും ശിവശങ്കറാണ് എന്നതാണ് ശിവശങ്കറിനെ അതുമായി ബന്ധിപ്പിക്കുന്ന ഏക സംഭവം.

2019 ജൂണിൽ 20നു മുമ്പ്തന്നെ മേൽപ്പറഞ്ഞ തുക ഫിക്സഡ് ഡെപ്പോസിറ്റ് ഇടുകയും അങ്ങനെ കാലിയായ ലോക്കറിന്റെ താക്കോൽ ശ്രീ വേണുഗോപാൽ സ്വപ്നയെ ഏൽപ്പിച്ച് പ്രസ്തുത ലോക്കർ ക്ലോസ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെല്ലാം വാട്സാപ് ചാറ്റുകളായി തെളിവുമുണ്ട്. പിന്നീട് ഈ ലോക്കറിനെ കുറിച്ച് ഒരു വിവരവും ശ്രീ വേണുഗോപാലിനോടോ ശിവശങ്കറിനോടോ എപ്പോഴെങ്കിലും സ്വപ്ന പറഞ്ഞതായി ഒരു തെളിവുമില്ല. എന്നാലും 2019 ആഗസ്റ്റ് മാസത്തിൽ നടന്ന വടക്കാഞ്ചേരി ഭവനപദ്ധതിയെ കുറിച്ച് പറയുമ്പോഴും 2019 നവംബർ മുതൽ സ്വപ്നയും സംഘവും നടത്തിയ സ്വർണക്കടത്തിനെക്കുറിച്ചു പറയുമ്പോഴും അതിനിടയ്ക്കു കയറ്റി ശിവശങ്കർ ബാങ്ക് ലോക്കർ തുറക്കാൻ സഹായിച്ചു എന്നു പറയും.

2019 അവസാനം മുതൽ സ്വപ്ന ഒരു കോടി രൂപ എസ്റ്റിമേറ്റിലുള്ള ഒരു വീടു വയ്ക്കാൻ ചർച്ചകൾ നടത്തിയിരുന്നു. 27.02.2020 ന് അതിന്റെ പണി തുടങ്ങുകയും ചെയ്തിരുന്നു എന്ന് സരിത്തിന്റെ മാതൃസഹോദരീപുത്രൻ കൂടിയായ അഖിൽ എന്ന കൺസ്ട്രക്ഷൻ എഞ്ചിനീയർ 16.07.2020ൽ കസ്റ്റംസിനു മൊഴി നൽകിയിരുന്നു. വീടുപണിക്കുള്ള തുക താൻ തന്റെ ബാങ്ക് ലോക്കറിൽ വച്ചിരുന്നു എന്നും അതുകൊണ്ട് ബാങ്ക് വായ്പയ്ക്കായി അപേക്ഷിച്ചിരുന്നില്ലെന്നും 31.07.2020 ൽ സ്വപ്ന തന്നെ കസ്റ്റംസിനു നൽകിയ മൊഴിയുമുണ്ട്. അപ്പോഴെങ്ങനെയാണ് ലോക്കറിലെ പണം ശിവശങ്കറിന്റെ ആകുന്നതെന്ന് ആരും ചോദിക്കില്ല.

21.08.2020ൽ അഖിൽ കസ്റ്റംസിനു നൽകിയ മൊഴിയിൽ സ്വപ്ന വീടുപണിക്കായി 05.03.2020, 21.05.2020 എന്നീ തീയതികളിലായി 16 ലക്ഷം രൂപ നൽകിയിരുന്നതിനു പുറമേ ഒളിച്ചോടി പോകുന്നതിന്റെ തലേന്ന് രാത്രി മറ്റൊരു 14.98 ലക്ഷം രൂപ കൂടി കൊടുത്ത് വീടുപണി തടസ്സപ്പെടരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നതായും എന്നാൽ വീടുപണിക്കായി സ്വപ്ന ക്യാഷ് കൊടുത്തിരുന്ന കാര്യം ആരോടും പറയരുതെന്നും ആരെങ്കിലും ചോദിച്ചാൽ ബാങ്ക് വായ്പയ്ക്കായി അപേക്ഷിച്ചിരിക്കുന്നു എന്നേ പറയാവൂ എന്ന് സ്വപ്നയുടെ ഭർത്താവ് അഖിലിനോട് നിർദ്ദേശിച്ചിരുന്നു എന്നും പറയുന്നു. എന്തായിരുന്നു ഇപ്പറഞ്ഞ മുപ്പതു ലക്ഷം രൂപയുടെ സ്രോതസ് എന്ന് ആരും ചോദിക്കില്ല.

2019 ഓഗസ്റ്റ് മുതൽ എസ്.ബി.ഐയുടെ സിറ്റി ബ്രാഞ്ചിലെ ലോക്കർ നാലുതവണയും ഫെഡറൽ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കർ രണ്ടു തവണയും സ്വപ്ന തുറന്നതായി ബാങ്ക് രേഖയുണ്ട്. അതിലുള്ള പണം തന്റെതല്ലെങ്കിൽ സ്വപ്ന എന്തിനു അതു പലതവണ തുറന്നു എന്ന് ആരും ചോദിക്കില്ല.

എന്താണെന്നു വച്ചാൽ ഇതൊക്കെ ചോദിച്ചാൽ ശിവശങ്കറിന്റെ നിരപരാധിത്തം പുറത്തു വരും പിന്നെ ഈ കേസൊന്നും രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാനാവില്ല .. അത്രതന്നെ. അവസാനമായി ശിവശങ്കറിന് സ്വപ്നാ സുരേഷുമായുണ്ടായിരുന്ന സൌഹൃദമല്ലേ ഇതിനെല്ലാം കാരണം എന്നു ചോദിക്കുന്നവർക്കുള്ള മറുപടി കൂടി ഇപ്പോഴേ പറഞ്ഞേക്കാം. ശിവശങ്കർ സ്വപ്നയുമായോ അവരുടെ കുടുംബവുമായോ സൌഹൃദം പുലർത്തിയിരുന്ന കാലത്ത് അവർ എന്തെങ്കിലും നിയമ വിരുദ്ധ പ്രവർത്തനം നടത്തുന്നതായി ഒരു അറിവുമുണ്ടായിരുന്നില്ല.

ആരോപണമുയർന്ന ദിവസം മുതൽ അദ്ദേഹം ലീവെടുത്ത് ഓഫീസിൽ നിന്നും മാറി നിന്നിട്ടുണ്ട് സസ്പെൻഡ് ചെയ്യപ്പെട്ടതു പോലും അതിനു ശേഷമാണ്. ശിവശങ്കറിന് അവരോടുള്ള ബന്ധം എന്തായിരുന്നു എന്നതിൽ അദ്ദേഹത്തിന്റെ ഭാഗം ഇനിയും ആരും കേട്ടിട്ടില്ല. അദ്ദേഹം തന്നെ മകളെപ്പോലെയാണ് കരുതിയിരുന്നത് എന്ന് ഒരു അഭിമുഖത്തിൽ അവർ തന്നെ പറഞ്ഞത് ഓർക്കുന്നു. അതെന്തായാലും ഒരു നിയമവിരുദ്ധ പ്രവർത്തനത്തിനും അദ്ദേഹം അവരെ സഹായിച്ചതായി തെളിവില്ല.

അവരുടെ ബന്ധം എന്തായാലും അതു പൂർണ്ണമായി അറിയുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനില്ലാത്ത വേവലാതി നാട്ടുകാർക്കു വേണമെന്ന് ഫാൻസ് കരുതുന്നില്ല. ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം പൊതുമണ്ഡലത്തിൽ വന്നിട്ടുള്ളതും, ബോധപൂർവം തമസ്കരിക്കപ്പെട്ടതും ആയ കാര്യങ്ങൾ ആണ്. ചർച്ച ചെയ്യപ്പെടാതെ പോകുന്ന മനുഷ്യാവകാശധ്വസനങ്ങളും നിശബ്ദമായി കടന്നു വരുന്ന ഫാസ്സിസവും സ്വഭാവഹത്യ നടത്തി ഒറ്റപ്പെടുത്തുന്ന രീതിയും, സത്യത്തിനായി നിൽക്കുന്ന ആരുടെ അടുത്തും എത്താം എന്ന ഒരു ഓർമപെടുത്തൽ കൂടി ആണ് ഈ സംഭവം. ഇതാണ് ശിവശങ്കറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പോസ്റ്റ്. ഇത്രയും കാലം സി പി എം എന്തുകൊണ്ടു മിണ്ടാതിരുന്നു എന്നാണ് ചോദ്യം. പിണറായിയുമായി ബന്ധപ്പെട്ട് ശിവശങ്കർ നടത്താൻ ഉദ്ദേശിക്കുന്ന വെളിപ്പെടുത്തലാണോ പോസ്റ്റിന് പിന്നിലെന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മലയോര മേഖലകളില്‍ മഴ ശക്തമായേക്കും  (7 minutes ago)

സംസ്ഥാന പിജി മെഡിക്കല്‍ കോഴ്സുകളിലേക്ക് സെപ്റ്റംബര്‍ 28ന് വൈകുന്നേരം മൂന്ന് വരെ അപേക്ഷിക്കാം  (10 minutes ago)

നിയമലംഘകരെ കണ്ടെത്താൻ പരിശോധന, ഒമാനിൽ നിര്‍മാണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിൽ നിരവധി പേർ പിടിയിൽ  (33 minutes ago)

രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും..... കാട്ടാന ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം... പശുവിനെ മേയ്ക്കുന്നതിനിടയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്  (35 minutes ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ വേട്ടയ്ക്ക് വെള്ളിയോടെ തുടക്കം.... വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങിലും പുരുഷന്‍മാരുടെ തുഴച്ചിലിലുമാണ് ഇന്ത്യന്‍ ടീം വെള്ളി നേടിയത്  (45 minutes ago)

കുവൈത്തില്‍ എണ്ണശുദ്ധീകരണ ശാലയില്‍ തീപിടിത്തം, തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കി  (48 minutes ago)

ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന് ഇന്‍ഡോറില്‍ നടക്കും.... ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക, ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റത്തിന് സാധ്യത  (1 hour ago)

കോഴിക്കോട് നാളെ മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.... കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഒഴികെയുള്ള സ്‌കൂളുകള്‍ക്കാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍  (1 hour ago)

സന്തോഷത്തോടെ കേരളം... കേരളത്തിലെ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിക്കും; ആദ്യയാത്ര കാസര്‍കോട് നിന്ന്; പുതിയ എട്ട് വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫും ഇതോടൊപ്പം നടക്കു  (1 hour ago)

പൂവച്ചല്‍ പുളിങ്കോട് ക്ഷേത്രത്തിന് മുന്നില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചു  (1 hour ago)

പട്ടാപ്പകല്‍ നടുറോഡില്‍ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു.... ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണത്തിനു പിന്നില്‍...മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനകള്‍  (1 hour ago)

 ആദ്യയോഗം തിരുവനന്തപുരത്ത്.... മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നടക്കുന്ന മേഖലതല അവലോകനയോഗങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും....  (2 hours ago)

സംസ്ഥാനത്ത് രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഇന്ന് നടക്കും...കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ആദ്യ യാത്ര. ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് ഉച്ചയ്ക്ക് 12. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്  (2 hours ago)

 ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടനം വര്‍ണാഭമായി.... ഹോക്കി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങും വനിതാ ബോക്സിങ് താരം ലവ്ലിന ബോര്‍ഗോഹെയ്നും മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തി, ചടങ്ങിനു സാക്ഷിയായി ചൈനീസ് പ്രസ  (2 hours ago)

 ഇരുവരും മൗനത്തില്‍... ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയന്റില്‍ ഉറങ്ങുന്ന വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറും സൂര്യ പ്രകാശം പരന്നിട്ടും ഉണര്‍ന്നില്ല.... ഉണര്‍ത്താനുള്ള വേക്ക്അപ് സര്‍ക്കീറ്റ് ആ  (2 hours ago)

Malayali Vartha Recommends