അറിയുക, മൂന്നുമാസം കെ ഫോണ്‍, ജിയോ ആകും. പിണറായി തന്ത്രങ്ങളില്‍ അംബാനിയെയും വീഴ്ത്തി.

കെ ഫോണിനായി ചൈനീസ് കമ്പനിയില്‍ നിന്ന് കുറഞ്ഞ വിലയ്ക്കുളള കേബിളുകള്‍ അഞ്ചിരട്ടി വില കൂട്ടി വാങ്ങിയിട്ടും അവയ്ക്ക നിലവാരമില്ലെന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. കെ ഫോണ്‍ പദ്ധതിയുടെ അടിമുതല്‍ മുടി വരെ ദുരൂഹതകള്‍ നിറഞ്ഞു നില്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ ഫോണിന് ഇന്റര്‍നെറ്റ് പ്രൊവൈഡറെ തേടിക്കൊണ്ടുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ബി എസ് എന്‍ എല്‍ സംവിധാനത്തെ കെ ഫോണില്‍ നിന്നും എന്നെന്നേയ്ക്കുമായി അകറ്റുകയും പകരം അംബിനിയുടെ ജിയോ മെബൈല്‍ സംവിധാനത്തെ കെ ഫോണിന്റെ ഭാഗമാക്കാനായുള്ള അണിയറ നീക്കളാണ് നടക്കുന്നതെന്ന് വ്യക്തമാവുകയാണ്.
കെ ഫോണിനു നിലവില്‍ ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് നല്‍കുന്ന ബിഎസ്എന്‍എലിനു പുറമേ ഒരു സേവനദാതാവിനെക്കൂടി ഇതേ ആവശ്യത്തിനു കണ്ടെത്താനാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ബിഎസ്എന്‍എലിന്റെ സേവനം മുടങ്ങിയാല്‍ കെ ഫോണിന്റെ ഇന്റര്‍നെറ്റ് സേവനത്തെ ബാധിക്കാതിരിക്കാനാണ് നടപടിയെന്നുമാണു വിശദീകരണം നല്കിയിരിക്കുന്നത്. അമേരിക്കന്‍ കമ്പനിയായ സിഫിയും മുകേഷ് അംബാനിയുടെ ജിയോയും ഉള്‍പ്പെടെ 4 സ്വകാര്യ കമ്പനികളോടു മത്സരിച്ചാണ് ഒരു വര്‍ഷത്തേക്കു ബിഎസ്എന്‍എല്‍ കരാര്‍ നേടിയിരുന്നത്. ബി എസ് എന്‍ എലിന്റെ പ്രവര്‍ത്തനത്തില്‍ നാളിതുവരെ യാതൊരു തകരാറും കണ്ടെത്തിയിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ സഹായ പാക്കേജ് അനുസരിച്ച് എന്‍പതിനായിരം കോടി രൂപ അനുവദിച്ചു കിട്ടിയ ബി എസ് എന്‍ എല്‍ മുന്‍നിരയിലേയ്ക്ക് കുതിക്കാനൊരുങ്ങുകയാണ്.
സ്വകാര്യ ടെലികോം കമ്പനികളെ അപേക്ഷിച്ച് അവസാന സ്ഥാനത്ത് തുടരുന്ന ബി എസ് എന്‍ എലിന് കെ ഫോണ്‍ കരാര്‍ വളരെ ആശ്വാസകരമായിരുന്നു. പുതിയ സേവനദാതാവിനെ കണ്ടെത്താനുള്ള ടെന്‍ഡറില്‍ ബിഎസ്എന്‍എല്‍ പങ്കെടുക്കരുതെന്നു വ്യവസ്ഥയുണ്ട്. ഇതോടെ കെ ഫോണിന് ഇന്റര്‍നെറ്റ് ബാന്‍ഡ് വിഡ്ത് നല്‍കാന്‍ ഒരു സ്വകാര്യ കമ്പനി തിരഞ്ഞെടുക്കപ്പെടാന്‍ വഴിയൊരുങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. കെ ഫോണ്‍ പ്രവര്‍ത്തന സജ്ജമായ നിലയ്ക്ക അംബാനിയെ കൊണ്ടുവരുന്നതില്‍ നിലവില്‍ സര്‍ക്കാരിന് തടസ്സമൊന്നുമില്ല. എന്നാല്‍ ആദ്യഘട്ടത്തില്‍ അംബാനിയുടെ ജിയോ കരാര്‍ നേടിയിരുന്നെങ്കില്‍ കെ ഫോണും മുതലാളിത്തത്തിന് കൈമാറിയെന്ന ആരോപണം സര്‍ക്കാര്‍ നേരിടേണ്ടി വരുമായിരുന്നു. വിഴിഞ്ഞം പോര്‍ട്ട് അദാനിയ്ക്ക് കൈമാറിയതു പോലെ കെഫോണും കൈമാറാനായി സര്‍ക്കാര്‍ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. അതിനായാണ് പുതിയടെന്‍ഡര്‍ നടപടികള്‍ ഒരുക്കി കൊടുക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ നെറ്റ്വര്‍ക് ഓപ്പറേറ്റിങ് സെന്ററിലും , തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലെ ഡേറ്റ റിക്കവറി സെന്ററിലുമാണു ബിഎസ്എന്‍എല്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ 10 ജിബിപിഎസ് ബാന്‍ഡ് വിഡ്ത് നല്‍കുന്നത്. ഈ ബാന്‍ഡ് വിഡ്ത് ഉപയോഗിച്ച് ഇന്‍ഫോപാര്‍ക്കിലെ എന്‍ഒസി വഴിയാണു കെ ഫോണ്‍ കേബിള്‍ ശൃംഖല വഴി സര്‍ക്കാര്‍ ഓഫിസുകളിലും വീടുകളിലും ഇന്റര്‍നെറ്റ് നല്‍കുന്നത്. ബിഎസ്എന്‍എലുമായുള്ള കരാര്‍ 3 മാസത്തിനകം അവസാനിക്കാനിരിക്കെയാണു രണ്ടാമതൊരു ഇന്റര്‍നെറ്റ് സേവനദാതാവിനായി കെ ഫോണ്‍ ടെന്‍ഡര്‍ വിളിച്ചത്. ഒരു വര്‍ഷത്തേക്കാണു കരാര്‍ നല്‍കുകയെങ്കിലും ആവശ്യമെങ്കില്‍ നീട്ടി നല്‍കുമെന്നു വ്യവസ്ഥയുണ്ട്. എന്നാല്‍ 3 മാസത്തിനകം കരാര്‍ അവസാനിക്കാനിരിക്കുന്ന ബിഎസ്എന്‍എലുമായി ഈ വ്യവസ്ഥയില്ല. കരാര്‍ അവസാനിച്ചാല്‍ പുതിയ ടെന്‍ഡര്‍ വിളിക്കുമോ എന്നും വ്യക്തമല്ല. പ്രാഥമിക സേവനദാതാവായാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും പുതിയ സേവനദാതാവ് വരുന്നതോടെ, ഇവരില്‍ ആരു വേണമെങ്കിലും പ്രാഥമിക സേവനദാതാവായി മാറാം.
ഇവിടെയാണ് ചതി ഒളിഞ്ഞിരിക്കുന്നത്. മൂന്നു മാസത്തെ കാലാവധി കഴിയുന്നതിന് മുന്‍പു തന്നെ പകരക്കാരനായി പുതിയ സേവനദാതാവ് എത്തും. ബി എസ് എന്‍ എലിന് കരാര്‍ പുതുക്കി നല്കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ രണ്ടാം സേവന ദാതാവ് ഒന്നാമതെത്താന്‍ വഴിയൊരുങ്ങും. നിലവിലെ സാഹചര്യത്തില്‍ ജിയോ നെറ്റ് വര്‍ക്കിനനുസരിച്ചുള്ള കരാര്‍ വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തം. കൂട്ടത്തില്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്ന വിദേശ കമ്പനികളെല്ലാം ജിയോയുടെ ബിനാമികളാണെന്നും വ്യകതമായിട്ടുണ്ട്. ബി എസ് എന്‍ എല്‍ ഒരു പ്രാവശ്യം ഒഴിവായാല്‍ ജിയോയൊടൊപ്പം മത്സരിച്ച് കരാര്‍ നേടാനാകില്ല. ചുരുക്കത്തില്‍ പിണറായി വിജയന്‍ കൊട്ടിഘോഷിച്ചു ആരംഭിച്ച കെ ഫോണ്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അംബാനിയും,ജിയോയും തീരുമാനിക്കുമെന്ന് വ്യക്തമാണ്. കേരള ഖജനാവിലെ ആയിരത്തഞ്ഞൂറ് കോടി രൂപ മുടക്കി അംബാനിയ്ക്ക് കേരളത്തില്‍ വ്യവസായം തുടങ്ങി കൊടുത്ത പിണറായി സര്‍ക്കാരിന്റെ അതിബുദ്ധി തിരിച്ചറിയാന്‍ വൈകി എന്നതാണ് പ്രതിക്ഷത്തിന്റെ പരാജയം.
https://www.facebook.com/Malayalivartha