Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ലൈക്കും ഷെയറും പിണറായി നിരോധിച്ചു. പോസ്റ്റിട്ടാല്‍ സര്‍ക്കാര്‍ പണി പോകും.

13 JUNE 2023 09:34 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നടിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

അമേരിക്കയിലെ ടൈം സ്‌ക്വറില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ കേരള സര്‍ക്കാര്‍ ലോകത്തിന് തന്നെ മാതൃകയായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് യാതൊരു ഉളുപ്പുമില്ലാതെ പ്രസംഗിച്ചിരുന്നു. ടൈം സ്‌ക്വയറില്‍ മുഖ്യന്റെ പ്രസംഗം നടക്കുന്ന സമയത്താണ് കേരളത്തില്‍ എം.വി.ഗോവിന്ദന്‍ മാധ്യമങ്ങള്‍ക്ക് വിലങ്ങിട്ടു നിറുത്തണമെന്നാവശ്യപ്പട്ടു കൊണ്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. കേരള സര്‍ക്കാരിനെതിരെ മാധ്യമങ്ങള്‍ മാത്രമല്ല, സൈബറിടങ്ങളിലും രൂക്ഷമായ വിമര്‍ശനമാണ് നടന്നു കൊണ്ടിരിക്കുന്നത്. അതില്‍ സര്‍ക്കാര്‍ ജീവനക്കാരും സജീവമാണെന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ലൈക്കും, ഷെയറും പോസ്റ്റും തടയാന്‍ നിയമപരിഷ്‌കരണത്തിനാണ് പിണറായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെന്ന പോസ്റ്റിന് താഴെ പരവൂര്‍ എസ് എച്ച് ഒ ലൈക്കടിച്ചെന്ന വിഷയത്തെ പ്രതിപക്ഷം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന സമയത്താണ് സര്‍ക്കാര്‍ സൈബര്‍ പോരാട്ട നിയന്ത്രണങ്ങള്‍ ശക്തമാക്കാനൊരുങ്ങുന്നത്. സര്‍ക്കാരിനെ എതിര്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ എല്ലാവരേയും പ്രതിയാക്കി പലമേഖലകളിലും കേസെടുത്തു കൊണ്ടിരിക്കുകയാണ് . എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിഭാഗമുണ്ട്. അവയെ നിയന്ത്രിക്കാനുള്ള നടപടികളും മുഖ്യന്‍ തിരിച്ചെത്തുമ്പോള്‍ പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തുന്നത്.

സംസ്ഥാന സര്‍ക്കാറിനെതിരെ സൈബറിടങ്ങളില്‍ ഉയരുന്ന പ്രതിഷേധങ്ങളെ നേരിടുകയാണ് സര്‍ക്കാരിന്റെ ആദ്യ നീക്കം. സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നുവെന്നാണ് പുറത്തുവന്ന വിവരം. സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭേദഗതി നിര്‍ദേശമുള്‍പ്പെടുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയിരുന്നു സമൂഹമാധ്യമങ്ങളില്‍ ജീവനക്കാരുടെ ഇടപെടലുകള്‍ കൂടിയതോടെയാണ് നടപടിയെന്നാണ് വിവരം.കാലം മാറിയതിനനുസരിച്ചു ജീവനക്കാരുടെ പെരുമാറ്റച്ചട്ടം മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലെത്തുന്നതോടെയാണ് ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് 1968ലാണ്. അന്നത്തെ നിയമത്തില്‍ സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല.

നിലവില്‍ സമൂഹമാധ്യമങ്ങളില്‍ ജീവനക്കാര്‍ വിമര്‍ശിക്കുന്നത് പിടികൂടിയാല്‍ നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപ്പെട്ടു പോകുന്നെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് സൈബര്‍ നിയമങ്ങള്‍ അധികമായി ഉള്‍പ്പെടുത്തി ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണപരിഷ്‌കാര വകുപ്പ് നല്‍കിയ ഫയലാണു ചീഫ് സെക്രട്ടറി അംഗീകരിച്ച് മുഖ്യമന്ത്രിക്കു കൈമാറിയത്. മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഭേദഗതി നിര്‍ദ്ദേശം മന്ത്രിസഭയിലെത്തിയ ശേഷം സബ്ജക്ട് കമ്മിറ്റിയിലെത്തും. ചട്ടം ഭേദഗതി ചെയ്താല്‍ ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാരിനു എളുപ്പത്തില്‍ കടക്കാം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയിലുള്ള സര്‍ക്കാര്‍വിരുദ്ധ എഴുത്തുകള്‍ ചട്ടലംഘനമായി കണക്കാക്കുമെന്നു പെരുമാറ്റച്ചട്ടത്തില്‍ പ്രത്യേകം രേഖപ്പെടുത്തും.

സര്‍ക്കാര്‍ നയങ്ങളെ ധനവകുപ്പിലെ ജീവനക്കാര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചത് സംബന്ധിച്ച പരാതിയെ തുടര്‍ന്നാണിത്.1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടമനുസരിച്ച്  സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റ് രീതിയിലോ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തെയോ സ്വീകരിക്കുന്ന നടപടികളെയോ പൊതുജന മദ്ധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ല.ഈ വ്യവസ്ഥയനുസരിച്ച് ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയോ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലൂടെയോ സര്‍ക്കാര്‍ നയങ്ങളെയോ നടപടികളെയോ വിമര്‍ശിക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരികള്‍ കര്‍ശന നടപടിയെടുക്കും. ചട്ടലംഘനം ശ്രദ്ധയില്‍പ്പെടുത്തിയ ശേഷവും ധനകാര്യവകുപ്പിലെ ചില ജീവനക്കാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി വിമര്‍ശനവും അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (2 hours ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (2 hours ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (3 hours ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (3 hours ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (3 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (3 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (3 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (3 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (3 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (3 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (4 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (4 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (4 hours ago)

പ്രതീക്ഷയേകി ഇസ്രോ  (4 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (4 hours ago)

Malayali Vartha Recommends