Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സികളും കേരളത്തില്‍ പ്രചരിക്കുന്നുണ്ട്. പ്രവാസികള്‍ ധാരാളമുള്ള കേരളത്തില്‍ ഹവാലപ്പണം ഒഴുക്കിന് യാതൊരു തടസ്സവുമുണ്ടാകുന്നില്ല. വിദേശത്ത് കൂലിപ്പണി ചെയ്യുന്ന ആളുടെ പേരില്‍ വരെ ഹവാലപ്പണം വെളുപ്പിച്ചെടുക്കുന്നുണ്ട്

21 JUNE 2023 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നടിച്ച് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പതിനായിരം കോടി രൂപയുടെ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി )കേരളത്തില്‍ നടത്തിയ റെയ്ഡില്‍ പതിനാല് കോടിയോളം രൂപ, വിദേശ കറന്‍സികള്‍, സ്വര്‍ണം, ആഭരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ഹവാല ഇടപാടുകാര്‍ ഉപയോഗിച്ച നൂറോളം മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. 15 കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച വൈകിട്ട് ആരംഭിച്ച റെയ്ഡ് ഇന്നലെ രാത്രി വൈകിയും തുടരുകയാണ്. കേരളം വെടിപ്പാക്കാനായി കേന്ദ്രസേനയുടെ സഹായത്തോടെയാണ് ഇഡി റെയ്ഡുകള്‍ നടത്തുന്നത്.

കൊച്ചിയിലും കോട്ടയത്തും നടത്തിയ റെയ്ഡിലാണ് 14 കോടിയോളം രൂപ പിടിച്ചെടുത്തത്. ഹവാലപ്പണം വിതരണം ചെയ്യുന്ന കാരിയര്‍മാരായ ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടെങ്കിലും ഇ.ഡി സ്ഥിരീകരിച്ചിട്ടില്ല.കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് റെയ്‌ഡെങ്കിലും കോട്ടയം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ ഇടപാടുകളെന്നാണ് വിവരം. 20ലേറെ ഹവാല സംഘങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായും ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഹവാല ഇടപാടിന് ഉപയോഗിച്ചതായി കരുതുന്ന മൊബൈല്‍ ഫോണുകളുടെ പരിശോധിച്ച് ഇടപാടുകാരെയും കണ്ണികളെയും കണ്ടെത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

ദിവസവും കോടികളുടെ ഹവാല ഇടപാടുകള്‍ നടക്കുന്ന കേന്ദ്രമെന്ന് അന്വേഷണസംഘം പറയുന്ന എറണാകുളം പെന്റാ മേനക ഷോപ്പിംഗ് സെന്റര്‍, ബ്രോഡ്വേയിലെ ഏതാനും സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തു. പെന്റാ മേനകയിലെ ഒരു മൊബൈല്‍ കട, ശ്രീധര്‍ തിയേറ്ററിന് സമീപത്തെ ഇലക്ട്രോണിക് വസ്തുക്കള്‍ വില്‍ക്കുന്ന കട എന്നിവിടങ്ങളിലാണ് വിശദമായ റെയ്ഡ് നടത്തിയത്. കോട്ടയം ജില്ലയില്‍ ജുവലറികള്‍, വിദേശനാണയ വിനിമയ കേന്ദ്രങ്ങള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ഒരു രാഷ്ട്രീയ നേതാവിന്റെ ബന്ധുവിന്റെ ഏറ്റുമാനൂരിലെ സ്ഥാപനവും പരിശോധിച്ചു.

ഫോറിന്‍ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്  പ്രകാരമാണ് റെയ്ഡ്. കേരളത്തിന് പുറത്തുനിന്നുള്ള 150 ഓളം ഉദ്യോഗസ്ഥരാണ് കേന്ദ്ര സേനകളുടെ സംരക്ഷണത്തില്‍ റെയ്ഡ് നടത്തുന്നത്. ഗള്‍ഫില്‍ നിന്നുള്‍പ്പെടെ വന്‍തോതില്‍ ഹവാല ഇടപാടുകള്‍ വഴി കേരളത്തില്‍ പണം എത്തുന്നെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് ആരംഭിച്ചത്.
വിദേശ കറന്‍സി വിനിമയം നടത്തുന്ന സ്ഥാപനങ്ങള്‍, ചെറുകിട വസ്ത്ര വ്യാപാരം, മൊബൈല്‍ അക്‌സസറീസ്, മൊത്ത വില്പന സ്ഥാപനങ്ങള്‍, ട്രാവല്‍ ഏജന്‍സികള്‍, ഇലക്ട്രോണിക് ഷോപ്പുകള്‍, തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. കോട്ടയത്ത് ഈരാറ്റുപേട്ടയിലെ വിദേശ കറന്‍സി വിനിയമകേന്ദ്രത്തിലും ഏറ്റുമാനൂരില്‍ രാഷ്ട്രീയ നേതാവിന്റെ ബന്ധുവിന്റെ സ്ഥാപനത്തിലും ചങ്ങനാശേരി, ചിങ്ങവനം എന്നിവിടങ്ങളിലും പരിശോധന നടത്തി.
 

കള്ളപ്പണവും, ഹവാല ഇടപാടുകളും നടത്തുന്നതിന് സുരക്ഷിത ഇടമായി വിദേശ കറന്‍സി കൈമാറ്റ സംഘങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത് കേരളമാണെന്നാണ് ഇഡി നിഗമനം. അന്‍പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള കറന്‍സികളും കേരളത്തില്‍ പ്രചരിക്കുന്നുണ്ട്. പ്രവാസികള്‍ ധാരാളമുള്ള കേരളത്തില്‍ ഹവാലപ്പണം ഒഴുക്കിന് യാതൊരു തടസ്സവുമുണ്ടാകുന്നില്ല. വിദേശത്ത് കൂലിപ്പണി ചെയ്യുന്ന ആളുടെ പേരില്‍ വരെ ഹവാലപ്പണം വെളുപ്പിച്ചെടുക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന മലായളികളില്‍ പലര്‍ക്കും ഓണ്‍ലൈന്‍ വഴി പണം അയയ്ക്കുന്ന സംവിധാനത്തെ കുറി്ച്ച് കാര്യമായ അറിവൊന്നുമുണ്ടാകണമെന്നില്ല.

അത്തരക്കാരെ  ഹവാല ഏജന്റുമാര്‍ സമീപിച്ച് , വീടുകളിലേയ്ക്ക അയയ്ക്കാനുള്ള തുകകള്‍ അവരുടെ അക്കൗണ്ടിലേയ്ക്ക് മാറ്റുകയും പകരം നാട്ടില്‍ പണം നല്കുകകയും ചെയ്യുന്ന ഇടപാട് വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനായി നിരവധി ഏജന്റുമാരും ക്യരിയര്‍മാരും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കോഴിക്കോട് , മലപ്പുറം ഭാഗത്തു നിന്നായി മുപ്പത് ലക്ഷത്തിലേറെ രൂപയാണ് പിടിച്ചെടുത്തത്. പ്രവാസികളായി പലരുടെയും കുടുംബങ്ങളില്‍ എത്തിക്കേണ്ട പണമായിരുന്നു പോലീസ് പിടിച്ചെടുത്തത്. ഇത്തരത്തില്‍ കോടികളുടെ ഹവാല ഇടപാടുകളാണ് കേരളത്തില്‍ നടക്കുന്നതെന്ന് കാര്യം എല്ലാ ഏജന്‍സികള്‍ക്കും അറിയാവുന്നതാണ്. സാധാരണക്കാരന്‍ അധ്വാനിക്കുന്ന പണത്തിന് പകരം കള്ളപ്പണം വെളുപ്പിച്ച് വിദേശ രാജ്യങ്ങളില്‍ വന്‍ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്ന നിരവധി പേര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നും ഇഡി വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ ഇന്‍കംടാക്‌സും, ഇഡിയും നടപടികള്‍ കടുപ്പിച്ചതോടെ സമ്പന്നരായ മലയാളികള്‍ കൂട്ടത്തോടെ നിക്ഷേപം വിദേശരാജ്യങ്ങളിലേയ്ക്ക് മാറ്റിയെന്നതും ശ്രദ്ധേയമാണ്.

കേരളത്തില്‍ നിന്നുമാത്രം അറുപതിനായിരം കോടിയുടെ നിക്ഷേപം വിദേശത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ കണക്കു പ്രകാരം കേരളം നിക്ഷേപ സൗഹൃദമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ സത്യം മറിച്ചാണ് .
കേരളം ഹവാലാ മാഫിയയുടെ  കേന്ദ്രംമായി മാറിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലേക്ക് വന്‍തോതില്‍ ഹവാലപ്പണം ഒഴുകുന്നു എന്നാണ് കേന്ദ്ര ഏജന്‍സികളുടെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം മുതല്‍ മലപ്പുറംവരെയുള്ള ജില്ലകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റെയ്ഡ് നടന്നത്. നിരവധി തെളിവുകള്‍ പിടിച്ചെടുത്തു. രാഷ്ട്രീയ-വ്യവസായ-ഉദ്യോഗസ്ഥ-സിനിമാ ബന്ധം ഹവാല ഇടപാടുകളിലുണ്ടെന്ന് ഇ.ഡി. സ്ഥിരീകരിക്കുന്നു. മണി എക്‌സ്‌ചേഞ്ചുകള്‍, ജൂവലറികള്‍, തുണിക്കടകള്‍, മൊബൈല്‍ വില്‍പ്പനശാലകള്‍, ട്രാവല്‍ ഏജന്‍സികള്‍, വിലയേറിയ സമ്മാനങ്ങള്‍ വില്‍ക്കുന്നയിടങ്ങള്‍ എന്നിവിടങ്ങളാണ് ഹവാലപ്പണം ഒഴുകുന്നത്. കുടിലുകള്‍ വഴിയും പെട്ടിക്കടകള്‍ വഴിയും കോടികള്‍ മറിയുന്നുണ്ട്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (57 minutes ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (59 minutes ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (1 hour ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (1 hour ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (1 hour ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (1 hour ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (1 hour ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (1 hour ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (2 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (2 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (2 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (2 hours ago)

പ്രതീക്ഷയേകി ഇസ്രോ  (2 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (2 hours ago)

Malayali Vartha Recommends