രാഷ്ട്രീയപ്രവര്‍ത്തനം മാന്യമായിരിക്കണം തമിഴക വെട്രികഴകം ഭാരവാഹികള്‍ക്ക് വിജയിയുടെ നിര്‍ദ്ദേശം;സ്റ്റാലിനിട്ട് കുത്തിയിട്ടാണ് കാലെടുത്ത് വെച്ചത്,ഉദയനിധി സ്റ്റാലിന് വലിയ എതിരാളി ഉരുവായിരിക്കുന്നു,അണ്ണാമലൈയെ പറപ്പിക്കും ബിജെപി വിയര്‍ക്കും,രാഷ്ട്രീയത്തില്‍ എംജിആര്‍ ഉണ്ടാക്കിയ ഓളമാണ് വിജയ് ലക്ഷ്യംവെക്കുന്നത്

തമിഴകത്ത് സ്റ്റാലിനിട്ട് പൊട്ടിച്ചാണ് വിജയിയുടെ രാഷ്ട്രീയം പ്രവേശനം. എന്നാല്‍ തമിഴക വെട്രി കഴകം തങ്ങള്‍ക്ക് വെല്ലുവിളിയല്ലെന്ന് ഡിഎംകെ പ്രഖ്യാപനം. എംജിആര്‍ സ്‌റ്റൈല്‍ പിടിച്ചാണ് വിജയ് കളത്തിലിറങ്ങിയത്. തന്റെ ആരാധകരെയെല്ലാം തനിക്ക് വോട്ടാക്കിമാറ്റാന്‍ നടന് കഴിഞ്ഞിട്ടുണ്ട്. തമിഴകത്ത് എംജിആറിനാണ് മിന്നിത്തിളങ്ങുന്ന സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോഴും ചുവട് പിഴയ്ക്കാതിരുന്നത്. എന്നാല്‍ പിന്നാലെ വന്ന രജനി,കമല്‍,പ്രകാശ് രാജ് എല്ലാവരും പാതിവഴിയില്‍ കാലിടറി വീണു. അങ്ങനെ ഒരു പിഴവ് ഉണ്ടാകാതിരിക്കാന്‍ വിജയ് ഇതുവരെ കരുക്കള്‍ നീക്കുകയായിരുന്നു.
ഡിഎംകെ സര്‍ക്കാരുമായ് ചില അസ്വാരസ്യങ്ങള്‍ പുകഞ്ഞിട്ടുമുണ്ട്. വിജയുടെ ചിത്രങ്ങള്‍ക്ക് നേരെയും ഫാന്‍സ് ഷോയുമായ് ബന്ധപ്പെട്ടും സര്‍ക്കാരും നടനുമായും വലിയ പൊട്ടിത്തെറികള്‍ നടന്നു. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ അഥ് ഉദയനിധി സ്റ്റാലിനാണ് വെല്ലുവിളിയാകുന്നത്. കലൈഞ്ചരുടെ കൊച്ചുമകന്‍ സ്റ്റാലിന്റെ മകന്‍ എന്നതാണ് ഇപ്പോഴും ഉദയനിധിയുടെ അടയാളം. അതിനപ്പുറത്തേക്ക് തന്റെ രാഷ്ട്രീയ മേല്‍വിലാസം ഉദയനിധി ഉണ്ടാക്കിവരുന്നതേ ഉള്ളു. വിജയിയുെട അത്ര ആരാധനവൃന്ദവും ഉദയനിധിക്കില്ല. അങ്ങനെ നോക്കുമ്പോള്‍ ഉദയനിധി കുറച്ച് വിയര്‍ക്കും. പിന്നെ അടിയേറ്റിരിക്കാന്‍ പോകുന്നത് ബിജെപിയുടെ അണ്ണാമലൈ ആണ്. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ ഇപ്പോഴേ ഉദയനിധിയുമായ് പോര് നടത്തി വിജയിക്കാനാകാതെ തളര്‍ന്നിരിക്കുകയാണ്. വിജയ് കൂടി എത്തുമ്പോള്‍ അണ്ണാമലൈയുടെ പൊടി പോലും കാണില്ല. മാത്രമല്ല ബിജെപിവിജയ് പോര് വലിയ ചര്‍ച്ചയായതുമാണ്.
തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴക വെട്രി കഴകം ഭാരവാഹികള്‍ക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കി നടന്‍ വിജയ്. രാഷ്ട്രീയപ്രവര്‍ത്തനം മാന്യമായിരിക്കണമെന്നും സാമൂഹികമാധ്യമങ്ങളിലൂടെ മറ്റ് രാഷ്ട്രീയനേതാക്കളെയോ വിമര്‍ശകരെയോ അധിക്ഷേപിക്കരുതെന്നുമാണ് പാര്‍ട്ടി ഭാരവാഹികള്‍ക്ക് വിജയ് ആദ്യം നല്‍കിയ നിര്‍ദ്ദേശം. രണ്ട് മാസത്തിനുള്ളില്‍ കടലൂരിലോ തിരുച്ചിറപ്പള്ളിയിലോ വമ്പന്‍ പൊതുയോഗം വിളിക്കാനും രാഷ്ട്രീയനയം പ്രഖ്യാപിക്കാനുമാണ് ആലോചന. ഇതിനിടെ, നടന്‍ വിജയ് യുടെ രാഷ്ട്രീയപ്രവേശനം ബിജെപിയുടെ തിരക്കഥ എന്ന ആരോപണവുമായി എഐഎഡിഎംകെ രംഗത്തെത്തി. അതേസമയം, മുന്‍നിലപാടുകളുടെ പേരില്‍ വിജയിയെ എതിര്‍ക്കുന്നുവെന്ന പ്രതീതി ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ ബിജെപി നിരയില്‍ പ്രകടമാണ്.
എന്നാല്‍, സമീപകാല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി , വിജയ് ഭീഷണിയാകില്ലെന്ന പരസ്യനിലപാട് സ്വീകരിക്കുന്നതാകും ഉചിതമെന്ന ആലോചന ഡിഎംകെയിലുമുണ്ട്. ഐക്കണ്‍ നേതാക്കളുടെ അഭാവം എഐഎഡിഎംകെയില്‍ ദൃശ്യമായിരിക്കെ, വിജയിയുടെ വരവ് ബിജെപി ക്വോട്ടയിലെന്ന ആക്ഷേപം ഉയര്‍ത്തുകയാണ് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടി. ലോക്‌സഭയിലേക്ക് തത്കാലം മത്സരിക്കില്ലെന്ന വിജയിയുടെ പ്രസ്താവനയോടെ കള്ളി വെളിച്ചത്തായെന്നാണ് എഐഎഡിംകെ വക്താവ് കൊവൈ സത്യന്‍ ആരോപിച്ചത്. ബിജെപി ഏറെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും രജനീകാന്ത് ഒടുവില്‍ രക്ഷപ്പെട്ടുവെന്നും ഇപ്പോള്‍ വിജയിയെ പരീക്ഷിക്കുകയാണെന്നും കൊവൈ സത്യന്‍ ആരോപിച്ചു.ഇതിനിടെ, അമേരിക്കയിലുള്ള കമല്‍ഹാസന്‍ വിജയിയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതായി മക്കള്‍ നീതി മയ്യം വാര്‍ത്താക്കുറിപ്പിറക്കി.
അതേ സമയം പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ വിജയ്ക്ക് അഭിനന്ദനങ്ങളുമായി കോളിവുഡിലെ പ്രമുഖര്‍ രംഗത്ത് വന്നു. സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, സംവിധായകന്‍ അറ്റ്‌ലീ, കാര്‍ത്തിക് സുബ്ബരാജ് തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. പുതിയ തുടക്കം വിജയകരമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്ന് നടന്‍ രാഘവ ലോറന്‍സും എക്‌സിലൂടെ കുറിച്ചു. ദളപതി 69 ആയിരിക്കും അവസാന ചിത്രം. നിലവില്‍ ചിത്രീകരണത്തില്‍ ഉള്ള വെങ്കട്ട് പ്രഭു ചിത്രം പൂര്‍ത്തിയാക്കുമെന്നും. പിന്നീട് ഒരു സിനിമ കൂടിയെ അഭിനയിക്കുകയുള്ളു എന്നും വിജയ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha