കെ.എം. മാണിയുടെ കാലത്ത് 170 രൂപ ഒരു കിലോ റബിന് വില പ്രഖ്യാപിച്ചു; കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 250 രൂപ വില നൽകാമെന്നാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എഴുതിവച്ച് ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിൽ വന്ന് രണ്ടര വർഷം കഴിഞ്ഞപ്പോൾ 10 ഉലുവ കൊടുക്കാമെന്ന്; ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ പൊട്ടിത്തെറിച്ച് ബി.ജെ.പി നേതാവ് പി.സി. ജോർജ്

2024-25ലെ കേരള ബജറ്റിൽ സംസ്ഥാനത്ത് റബറിന്‍റെ താങ്ങുവില വർധിപ്പിച്ചു. 10 രൂപ കൂട്ടി 180 രൂപയായാണ് താങ്ങുവില വർധിപ്പിച്ചത്. നിലവിൽ 170 രൂപയാണ് താങ്ങുവില. താങ്ങുവിലയിൽ നാമമാത്ര വർധനവാണ് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇപ്പോൾ ഇത് ഈ വിഷയത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെതിരെ പൊട്ടിത്തെറിച്ച് ബി.ജെ.പി നേതാവ് പി.സി. ജോർജ്. മന്ത്രി ബാലഗോപാൽ നാണംകെട്ടവനെന്നും റബർ താങ്ങുവിലയിൽ വർധിപ്പിച്ച 10 രൂപ മന്ത്രിയുടെ അപ്പന് കൊടുക്കട്ടെ എന്നും പി.സി. ജോർജ് പറഞ്ഞു കാശ് തന്നാൽ എ ബജറ്റ്.
കാശ് തന്നില്ലെങ്കിൽ ബി ബജറ്റ് എന്നാണ് ധനമന്ത്രി പറഞ്ഞിരിക്കുന്നത്. എന്തൊരു നാണംകെട്ടവനാണ് മന്ത്രി. കെ.എം. മാണിയുടെ കാലത്ത് 170 രൂപ ഒരു കിലോ റബിന് വില പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 250 രൂപ വില നൽകാമെന്നാണ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എഴുതിവച്ച് ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിൽ വന്ന് രണ്ടര വർഷം കഴിഞ്ഞപ്പോൾ 10 ഉലുവ കൊടുക്കാമെന്ന്.
അതാണ് അത് വീട്ടിൽ കൊടുക്കാൻ ഞാൻ പറഞ്ഞത്'. -പി.സി. ജോർജ് പറഞ്ഞു . ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രക്ക് അടൂരിൽ നൽകിയ സ്വീകരണത്തിലാണ് പി.സി. ജോർജിന്‍റെ പരാമർശം..
https://www.facebook.com/Malayalivartha