Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ; ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്; നിരന്തരമായി വേട്ടയാടുന്ന ബിജെപി സർക്കാർ കേരള മുഖ്യമന്ത്രിയെ തൊടാത്തത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രഹസ്യ ധാരണ പ്രകാരമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി

19 APRIL 2024 06:03 PM IST
മലയാളി വാര്‍ത്ത

More Stories...

സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍; പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്

ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാൻ കഴിയില്ല; ആർഎസ്എസിൻ്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാകുന്നവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി

തൃശൂരിലെ പ്രധാന സിപിഐഎം നേതാക്കള്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നു എന്ന വാദവുമായി പുറത്തുവന്ന ശബ്ദരേഖ നേതാക്കളെ വിറപ്പിക്കുന്നു; 2026 ൽ പിണറായി സർക്കാർ വീഴുമോ

രാഷ്ട്രീയ മുതലെടുപ്പിനാണ് സർക്കാർ അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും നടത്തുന്നത്; വർഗ്ഗീയ പ്രീണനം സി.പി.എമ്മിൻ്റെ അടവുനയമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും സാമ്പത്തിക പ്രതിസന്ധിയിലും കേരളം ഒന്നാം സ്ഥാനത്ത്; കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെട്ട വിദ്യാഭ്യാസ-ആരോഗ്യ ഫാബ്രിക്കേറ്റഡ് മോഡലുകളെല്ലാം തക‍ർന്നടിയുകയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

എന്നെ നിരന്തരമായി വേട്ടയാടുന്ന ബിജെപി സർക്കാർ കേരള മുഖ്യമന്ത്രിയെ തൊടാത്തത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രഹസ്യ ധാരണ പ്രകാരമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോട്ടയം പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കോട്ടയം തിരുനക്കര പഴയ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപത്തിനാല് മണിക്കൂറും ബിജെപിയുമായി ആശയപരമായി യുദ്ധം ചെയ്യുന്ന ആളാണ് ഞാൻ. ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ബി ജെ പി യുടെ ആശയങ്ങളോട് എങ്ങനെ പോരടിക്കണം എന്ന് ആലോചിച്ചാണ്.എന്നാൽ ബിജെപി നേതാക്കൾ രാവിലെ എഴുന്നേൽക്കുന്നത് രാജ്യവുമായി എങ്ങനെ ഏറ്റുമുട്ടാം എന്ന ആലോചനയിലാണ്. അവരുടെ പ്രവൃത്തികൾ സൂചിപ്പിക്കുന്നത് അത്തരത്തിലാണ്.

ബിജെപിയുമായി ആശയപരമായി സംഘടനത്തിൽ ഏർപ്പെടുന്നതു കൊണ്ട് ജീവിതത്തിൽ വലിയ വില കൊടുക്കേണ്ടി വരുന്നു. ഏകാധിപത്യ ശൈലിയിൽ വിശ്വസിക്കുന്ന അവർ വീട് പിടിച്ചെടുക്കുകയും പാർലമെൻറ് അംഗത്വം റദ്ദാക്കുകയും അമ്പത്തഞ്ചു ദിവസം പന്ത്രണ്ട് മണിക്കൂർ വിധം ഇ.ഡി ചോദ്യം ചെയ്യുകയും പത്രമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തു. ബിജെപിയെ എതിർക്കുന്നു എന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ഇതൊന്നും നേരിടേണ്ടി വന്നിട്ടില്ല എന്നും കേരള ജനത മനസിലാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സ്റ്റേജിലേക്ക് കടന്നു വന്നപ്പോൾ പ്രിയ ങ്കരനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തിയെന്നും കേരളത്തിൽ നിന്നുള്ള എം.പി എന്ന നിലയിൽ കേരളത്തേയും മലയാള ഭാഷയേയും അടുത്തു നിന്നറിയാൻ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഭാഷാ വൈവിധ്യം ചൂണ്ടിക്കാട്ടി രാജ്യത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ വിഭാഗീയത സൃഷ്ടിക്കുന്ന നയതീരുമാനങ്ങളെ നിശിതമായി വിമർശിച്ചു.

ബിജെപി സർക്കാർ കിട്ടുന്ന അവസരങ്ങളിലെല്ലാം രാജ്യത്തിന്റെ അഖണ്ഡത നശിപ്പിക്കാൻ ശ്രമിക്കുകയാണ്.മണിപ്പൂർ ഇപ്പോഴും കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷേ പ്രധാനമന്ത്രി നരേന്ദ്രമോദി നാളിതുവരെ അവിടെ പോയിട്ടില്ല. പ്രധാനമന്ത്രി മണിപ്പൂരിൽ പോവുകയും അവിടുത്തെ അക്രമങ്ങൾ അവസാനിപ്പിക്കുകയും വേണം. പ്രധാനമന്ത്രി പറഞ്ഞാൽ ഇന്ത്യൻ ആർമിക്ക് വെറും മൂന്നു ദിവസത്തിനുള്ളിൽ മണിപ്പൂരിൽ അക്രമങ്ങൾ അവസാനിപ്പിക്കാൻ സാധിക്കും. പക്ഷേ നരേന്ദ്രമോദി അത് പറയില്ല. കാരണം രാജ്യത്ത് ഇതുപോലുള്ള പ്രശ്നങ്ങൾ നിലനിന്നാൽ മാത്രമേ ഇന്ത്യ നേരിടുന്ന മറ്റു പ്രധാന പ്രശ്നങ്ങളിൽ നിന്നും രാജ്യത്തെ ജനതയുടെ ശ്രദ്ധയെ വഴിതിരിച്ചുവിടാൻ സാധിക്കുകയുള്ളൂ.

ദേശീയ മാധ്യമങ്ങൾ പോലും രാജ്യത്തിൻറെ പ്രധാന പ്രശ്നങ്ങൾ അവതരിപ്പിക്കുന്നില്ല. ഇന്ത്യ ഇന്ന് ഏറ്റവും അസമത്വം നേരിടുന്ന രാജ്യങ്ങളിൽ ഒന്നായി മാറിയിരിക്കുന്നു. രാജ്യത്തെ എഴുപത് ശതമാനം സാമ്പത്തിക സൗകര്യങ്ങളും വെറും ഇരുപത്തിരണ്ട് പേരിൽ ഒതുങ്ങിയിരിക്കുന്നു.ദിവസം 100 രൂപയിൽ താഴെ മാത്രം വരുമാനമുള്ള ദശലക്ഷക്കണക്കിന് ആൾക്കാർ തിങ്ങിപ്പാർക്കുന്ന ഇന്ത്യ എന്ന രാജ്യം ലോകശക്തി ആണെന്ന് നമുക്ക് എങ്ങനെ പറയാൻ സാധിക്കും.കർഷകർ നിരന്തരമായ സമരത്തിലാണ്. ചെറുപ്പക്കാർ ജോലിയില്ലാതെ വലയുന്നു.ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇരുനൂറ് ദശലക്ഷത്തോളം ആളുകളാണ് ദാരിദ്ര്യരേഖയ്ക്ക് താഴേയ്ക്ക് വന്നത്.

ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ നട്ടെല്ലായ സ്ത്രീകൾക്ക് ഉന്നമനത്തിനായി നൂതന പദ്ധതികൾ നടപ്പിലാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ സ്ത്രീകളിൽ ഒരാൾക്ക് മാസം എണ്ണായിരത്തി അഞ്ഞൂറ് രൂപ അല്ലെങ്കിൽ വർഷത്തിൽ ഒരു ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് നൽകും.എല്ലാ സർക്കാർ ജോലികൾക്കും വനിതകൾക്ക് അമ്പത് ശതമാനം സംവരണം ഏർപ്പെടുത്തും.ആശ -അങ്കണവാടി തൊഴിലാളികളുടെ വേതനം ഇരട്ടിയാക്കും.ജിഎസ്ടി ലളിത വൽക്കരിച്ച് കൂടുതൽ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ ധാരാളം ചെറുപ്പക്കാർക്ക് ഉത്തേജനം നൽകും.

നമ്മുടെ രാജ്യത്ത് വൻ കോർപ്പറേറ്റുകൾക്ക് മാത്രം വായ്പ ലഭ്യമാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പാവങ്ങൾക്ക് ലോൺ ഇല്ല.വിമർശനങ്ങൾ നേരിടുന്ന ബിജെപിയുടെ ആർമി റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥ് പദ്ധതി നിർത്തലാക്കും.അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർക്ക് നൈപുണ്യ മേഖലയിൽ പരിശീലനം നൽകി , അതുവഴി ഇവർക്ക് മാസം എണ്ണായിരത്തി അഞ്ഞൂറ് രൂപ മാസം സ്‌റ്റെെപ്പന്റ് നൽകാനും പദ്ധതിയിലുണ്ട് എന്നും തനിക്ക് ഈ ആശയങ്ങൾ ലഭിച്ചത് ജനങ്ങളിൽ നിന്നാണെന്നും ബ്യൂറോക്രാറ്റുകളിൽ നിന്നല്ല എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (4 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (4 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (4 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (5 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (5 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (6 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (6 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (6 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (8 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (9 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (9 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (11 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends