Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

ഗവർണർക്ക് ആവശ്യമായ ഫണ്ട് നൽകുന്നില്ല എന്ന ആരോപണം ബാലിശമാണ്; സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യം മുൻനിർത്തിയുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്; ഗവർണർക്ക് അർഹിക്കുന്ന ബഹുമാനം നൽകുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി

21 APRIL 2024 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ഗവർണർക്ക് അർഹിക്കുന്ന ബഹുമാനം നൽകുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഒരു സ്വകാര്യ മലയാള ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഗവർണർക്ക് ആവശ്യമായ ഫണ്ട് നൽകുന്നില്ല എന്ന ആരോപണം ബാലിശമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യം മുൻനിർത്തിയുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്.

ഗവർണറെ ന്യായീകരിക്കുന്ന പ്രധാനമന്ത്രി അൽപ്പം വർഷങ്ങൾ പുറകിലേക്ക് പോയി നോക്കണം. നരേന്ദ്ര മോഡി 2011 ൽ ഗുജറാത്ത്‌ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗവർണർ പദവിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എടുത്ത നിലപാട് എന്തായിരുന്നു? കമല ബേനിവാൾ എന്ന മുൻ കോൺഗ്രസ്സ് നേതാവായ ഗവർണറുമായി തുറന്ന പോരിലായിരുന്നില്ലേ അന്ന് മോഡി. അന്ന് നരേന്ദ്ര മോഡി ആർട്ടിക്കിൾ 163 നെ കുറിച്ച് വാചാലനാവുകയായിരുന്നില്ലേ?

ഗവർണർ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശം അനുസരിച്ചു നീങ്ങണം എന്നതാണ് ഈ ആർട്ടിക്കിൾ 163 പറയുന്നത്. ഗുജറാത്തിലെ ഗവർണറുടെ അധികാര പരിധി കുറയ്ക്കാനുള്ള നടപടികളല്ലേ അന്ന് നരേന്ദ്ര മോഡി മന്ത്രിസഭ തീരുമാനിച്ച് നടപ്പിലാക്കിയത്?

2013 ൽ നരേന്ദ്ര മോഡി ഗുജറാത്ത് യൂണിവേഴ്സിറ്റീസ് ലോ (അമെൻഡ്‌മെന്റ് ) ബിൽ അവതരിപ്പിച്ചു പാസ്സാക്കി. ബില്ലിൽ സർവ്വകലാശാലയിലെ വൈസ് ചാൻസലർ നിയമനങ്ങളിൽ ഗവർണർക്കുള്ള അധികാരം വെട്ടിച്ചുരുക്കി. എന്നാൽ ഈ ബില്ല് ഗവർണർ കമലാ ബേനിവാൽ തിരിച്ചയച്ചു. 2015 ൽ ബിജെപി സർക്കാർ നിയോഗിച്ച ഗവർണർ ഒ. പി. കോഹ്ലി ഈ ബില്ലിൽ ഒപ്പിട്ടു.

ഗവർണറുമായുള്ള അന്നത്തെ തന്റെ കൊമ്പുകോർക്കൽ പവിത്രം, ഇവിടെ ഗവർണറെ വിമർശിച്ചാൽ കുഴപ്പം എന്ന രീതി ശരിയല്ല. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച്‌ ഗവർണർ സംസ്‌ഥാനത്തെ ഭരണഘടനാ തലവനാണ്‌. എന്നാൽ ഗവർണർക്ക് ഭരണനിർവഹണ അധികാരമില്ല എന്നതാണ് യാഥാർഥ്യം. എക്‌സിക്യൂട്ടീവ്‌ പവർ തെരഞ്ഞെടുക്കപ്പെട്ട സംസ്‌ഥാന സർക്കാരിനാണ്.

അതുകൊണ്ട്‌ സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയാണ്‌ ഗവർണർക്ക്‌ ഉള്ളത്‌. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചുവേണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് ഭരണ ഘടനാ പ്രതിസന്ധി സൃഷ്ടിക്കാനാണ് ഗവർണർ ശ്രമിച്ചത് എന്നത് ഓർക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (3 minutes ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (31 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (1 hour ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (1 hour ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (3 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (3 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (3 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (3 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (3 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (3 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (3 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (3 hours ago)

DELHI POLICE വ്യോമസേനയിലെ ഉന്നതൻ അറസ്റ്റിൽ  (3 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കൊലപാതകം: അപകടസമയത്ത് ബഷീർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വിചാരണവേളയിൽ തിരിച്ചറിഞ്ഞ് സാക്ഷി...  (3 hours ago)

3 തവണ തലകീഴായി ബസ് മറിഞ്ഞു, യാത്രക്കാർ അറിഞ്ഞില്ല ആ ചതി! ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ അപകടം; പിന്നിൽ കെഎസ്ആർടിസിയുടെ അനാസ്ഥ..?  (3 hours ago)

Malayali Vartha Recommends