കോണ്‍ഗ്രസിന്റെ പാരമ്പര്യം തന്നെ ശാസ്ത്രാവബോധത്തില്‍ ഊന്നിയുള്ളതാണ്; ഓരോ ദിവസവും വിജ്ഞാന വിസ്‌ഫോടനമാണ് സംഭവിക്കുന്നത്; ശാസ്ത്രലോകത്തെ അറിവുകള്‍ നാടിന്റെ നന്മക്കായി വിനിയോഗിക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്

ശാസ്ത്രലോകത്തെ അറിവുകള്‍ നാടിന്റെ നന്മക്കായി വിനിയോഗിക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ .പുനഃസംഘടിപ്പിച്ച ശാസ്ത്രവേദിയുടെ പ്രവര്‍ത്തന ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രാവബോധമുള്ള നല്ലൊരു തലമുറയെ വാര്‍ത്തെടുക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസിന്റെ പാരമ്പര്യം തന്നെ ശാസ്ത്രാവബോധത്തില്‍ ഊന്നിയുള്ളതാണ്. ഓരോ ദിവസവും വിജ്ഞാന വിസ്‌ഫോടനമാണ് സംഭവിക്കുന്നത്. അതിന് അനുസരിച്ചുള്ള നയമാറ്റങ്ങള്‍ ഈ രംഗത്ത് വരുത്താന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു .
ടെക്‌നോളജി വികസിക്കുന്നതോടൊപ്പം അവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുമുണ്ട്. അത് ഒരു വെല്ലുവിളിയാണ്. സമൂഹത്തിന്റെ വികസനത്തിന് വേണ്ടി ഉപയോഗപ്പെടുത്തുമ്പോഴാണ് ഇവയ്ക്ക് മൂല്യം കൂടുന്നത്. കാര്‍ഷിക രംഗത്ത് ഉള്‍പ്പെടെ കേരളത്തില്‍ ഗവേഷണ കേന്ദ്രങ്ങളുണ്ടെങ്കിലും കാര്യമായ ഗുണം ഇവ കൊണ്ട് നമുക്ക് ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ആ സ്ഥിതിക്ക് മാറ്റം ഉണ്ടാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ശാസ്ത്രവേദിയുടെ മാസികയായ സൈടെകിന്റെ ആദ്യലക്കം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പ്രതിപക്ഷനേതാവ് വിഡി സതീശന് നല്‍കി പ്രകാശനം ചെയ്തു. പുതിയ ലോഗോയുടേയും വെബ്‌സൈറ്റിന്റെയും പ്രകാശനവും കെ.സുധാകരന്‍ നിര്‍വഹിച്ചു. ശാസ്ത്രാവബോധം വളര്‍ത്തുന്ന പോസ്റ്ററുകളുടെ പ്രകാശനം വി.ഡി.സതീശന്‍ നിര്‍വഹിച്ചു.
https://www.facebook.com/Malayalivartha