Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...

മുഖ്യമന്ത്രി പിണറായി വിജയന്റെ പി.ആർ.ഏജൻസികൾക്ക് ഫണ്ട് ചെയ്യുന്നവർ ആരൊക്കെ? കേരള സർക്കാരിൽ നിന്നും പി.ആർ. ഏജൻസികൾക്ക് ഒരു രൂപ പോലും നൽകുന്നില്ലെന്ന് മുഖ്യമന്ത്രി

04 OCTOBER 2024 06:27 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു

ഇന്ത്യയിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു; ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസികളായി കോൺഗ്രസ് ; മാധ്യമങ്ങൾ അവിശുദ്ധ സഖ്യത്തിന്റെ പിആർ ഏജൻസികളാകരുത് എന്ന് മന്ത്രി വി ശിവൻകുട്ടി

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ആദിവാസി-ദളിത് കോളനികളിൽ അധിവസിക്കുന്നവരുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കും; അവ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും; രമേശ് ചെന്നിത്തല ഈ വർഷവും പുതുവത്സരം ആദിവാസികൾക്കൊപ്പം ആഘോഷിക്കും

തോല്‍വിയെ കുറിച്ചാണ് പഠിക്കേണ്ടത്; തോറ്റിട്ടില്ലെന്നു കരുതി ഇരിക്കരുത്; തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് ഇപ്പോഴും താല്‍പര്യമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ പി.ആർ.ഏജൻസികൾക്ക് ഫണ്ട് ചെയ്യുന്നവർ ആരൊക്കെ? കേരള സർക്കാരിൽ നിന്നും പി.ആർ. ഏജൻസികൾക്ക് ഒരു രൂപ പോലും  നൽകുന്നില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ ആരാണ് ഫണ്ടിംഗ് ഏജൻസികൾക്ക് പണം നൽകുന്നത്? ഡൽഹി കേന്ദ്രീകരിച്ചാണ് പിണറായിയുടെ  പി.ആർ.പ്രവർത്തനം നടക്കുന്നത്. ജോൺബ്രിട്ടാസ് ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ഏജൻസികളുടെ ചുക്കാനെന്ന് ഇതിനകം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ മകൾക്ക് ഏജൻസികളുമായി അടുത്ത ബന്ധം ഉണ്ടെന്നാണ് റിപ്പോർട്ട്. മറ്റൊരു പ്രധാന കാര്യം വെറും പബ്ളിക് റിലേഷൻസ് മാത്രമല്ല പിണറായിക്ക് വേണ്ടി കമ്പനികൾ നടത്തുന്നത്. കേന്ദ്ര സർക്കാരുമായുള്ള ലെയിസണിങ്ങും ഇത്തരം ഏജൻസികൾ തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.

അതുകൊണ്ടാണ് ഹിന്ദു അഭിമുഖത്തിൽ പി ആർ  ഏജൻസിയുണ്ടായിരുന്നെന്നു  മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചത്. ഒരു പിആർ എജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി പണം മുടക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പണം മുടക്കുന്നത് മുഖ്യമന്ത്രിക്ക് വേണ്ടി മറ്റ് ചിലരാണെന്നാണ് ആക്ഷേപം. ആരാധനയുടെ പേരിൽ ആരും ആർക്കു വേണ്ടിയും പണം മുടക്കില്ല. പണംമുടക്കുന്നത് സർക്കാരല്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

അഭിമുഖത്തിനിടെ രണ്ടാമത്തെയാൾ എത്തിയിരുന്നതായി പിണറായി പറഞ്ഞു.. അത് പിആർ ഏജൻസിയാണെന്ന് അറിയില്ലായിരുന്നു. അഭിമുഖമാകാമെന്നു നിർബന്ധിച്ചത് സുബ്രഹ്മണ്യനാണ്. അദ്ദേഹത്തോടു വിശദീകരണം തേടിയിട്ടില്ല. അദ്ദേഹം പരിചയമുള്ള ചെറുപ്പക്കാരനാണ്. ഗൾഫ് ദിനപത്രത്തിലെ അഭിമുഖം നൽകിയത് പിആർ ഏജൻസി വഴിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ മാത്രമല്ല ഗൾഫിലും തനിക്ക് പി.ആർ. ഏജൻസിയുണ്ടെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

‘‘എന്റെയൊരു അഭിമുഖത്തിനായി ദ് ഹിന്ദു പത്രം ആവശ്യപ്പെട്ടതായി പറയുന്നത് ആലപ്പുഴയിലെ സിപിഎം നേതാവ് ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യനാണ്. ഹിന്ദു പത്രത്തിന് അഭിമുഖം നൽകുന്നത് എനിക്കും താൽപര്യമുള്ള കാര്യമാണ്. ആയിക്കോട്ടെ എന്നും പറഞ്ഞു. ഒറ്റപ്പാലത്തുള്ള ലേഖികയാണ് അഭിമുഖത്തിനു വന്നത്. ഒരുപാടു ചോദ്യം ചോദിച്ചു, മറുപടി പറഞ്ഞു. ഒരു ചോദ്യം പി.വി.അൻവറുമായി ബന്ധപ്പെട്ടായിരുന്നു. അത്ര സമയമില്ലാത്തതിനാൽ, വിശദമായി പറയേണ്ടതിനാൽ ആവർത്തിക്കുന്നില്ല എന്നു പറഞ്ഞു. അഭിമുഖം തീർന്നപ്പോൾ, വിഷമകരമായ ചോദ്യങ്ങൾ ചോദിച്ചെങ്കിലും എല്ലാത്തിനും നല്ല രീതിയിൽ മറുപടി നൽകിയെന്നു പറഞ്ഞു നന്നായാണു ഞങ്ങൾ പിരിഞ്ഞത്.

എന്നാൽ, അഭിമുഖം പ്രസിദ്ധീകരിച്ചപ്പോൾ ഞാൻ പറയാത്ത കാര്യങ്ങളും വന്നിരുന്നു. ഏതെങ്കിലും ഒരു ജില്ലയെയോ വിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതുപ്രവർത്തനത്തിന്റെ ഭാഗമല്ല. എന്നിട്ടും എന്റേതായി ഇങ്ങനെ കൊടുത്തുവെന്നതു മനസ്സിലാക്കാൻ കഴിയാത്ത കാര്യമാണ്. ഇതിൽ അവരുടെ വിശദീകരണം വന്നിട്ടുണ്ട്. ഞാനോ സർക്കാരോ ഒരു പിആർ എജൻസിയെയും  ചുമതലപ്പെടുത്തിയിട്ടില്ല. ഒരു പൈസയും പിആർ ഏജൻസിക്കു വേണ്ടി ഞാനോ സർക്കാരോ ചെലവഴിച്ചിട്ടില്ല. ദേവകുമാറിന്റെ മകനെ രാഷ്ട്രീയമായി അറിയാം. ചെറുപ്പം മുതലേ ഞങ്ങളുടെ കൂടെ നിൽക്കുന്നയാളാണ്. അയാൾ ആവശ്യപ്പെട്ടപ്പോൾ അഭിമുഖത്തിനു തയാറായി എന്നേയുള്ളൂ. മറ്റു കാര്യങ്ങൾ അവർ തമ്മിലുള്ളതാണ്, എനിക്കറിയില്ല.

അഭിമുഖത്തിലെ വിവാദമായ ഭാഗം അങ്ങനെ കൊടുക്കാൻ പാടില്ലല്ലോ. അതാണു ഹിന്ദു പത്രം വളരെ മാന്യമായി ഖേദം രേഖപ്പെടുത്തിയത്. ഏതെങ്കിലും ഒരു ഭാഗം കിട്ടിയാൽ, അതു ഞാൻ പറഞ്ഞതിന്റെ ഭാഗമായി കൊടുക്കാൻ പാടുണ്ടോ? ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ എഴുതുക മാത്രമല്ല, ഫോണിൽ റിക്കോർഡ് ചെയ്യുന്നുമുണ്ട്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയുന്നുണ്ട്. അവർ തമ്മിൽ എന്താണു നടന്നതെന്ന് എനിക്ക് പറയാനാകില്ല. ഈ പറയുന്ന ഏതെങ്കിലും ഭാഗം സുബ്രഹ്മണ്യന്റെ കയ്യിൽനിന്നു വാങ്ങിയിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. ഞാൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ കൂടി അവിടേക്കു വന്നു. ലേഖികയുടെ ആളാണെന്നാണു കരുതിയത്. പിന്നെയാണ് പിആർ ഏജൻസിയുെട ആളാണെന്നു മനസ്സിലായത്, എനിക്ക് അവരെ പരിചയവും ബന്ധവുമില്ല. ഒരു പിആർ ഏജൻസിയുമായും എനിക്കു ബന്ധമില്ല.

വിവാദമായ വാർത്താക്കുറിപ്പ് നൽകിയെന്നു പറയപ്പെടുന്ന ഏജൻസിയുമായി എനിക്കോ സർക്കാരിനോ ബന്ധമില്ല. ഞങ്ങളൊരു ഏജൻസിയെയും ഇക്കാര്യത്തിനു ചുമതലപ്പെടുത്തിയിട്ടില്ല. മാധ്യമങ്ങൾ തമ്മിലുള്ള പോരിന് എന്നെ ഇടനില ആക്കരുത്. നിങ്ങൾ ആ വഴി സ്വീകരിക്കരുത്. ഹിന്ദു പത്രത്തിന്റെ മാന്യമായ നിലപാട് നിങ്ങൾ സ്വീകരിക്കില്ല. മുഖ്യമന്ത്രി പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയത് ശരിയായില്ല എന്നാണ് ഹിന്ദു പറഞ്ഞത്.

ഗൾഫിലുള്ള പലരും ഏജൻസികൾ വഴി എന്റെ അഭിമുഖം എടുത്തിട്ടുണ്ട്, ഇപ്പോഴല്ല, വർഷങ്ങൾക്കു മുൻപേ അങ്ങനെയാണ് എടുത്തിട്ടുള്ളത്. അതുപക്ഷേ, മലയാളികളുടെ സ്വാധീനം ഉപയോഗിച്ചാണ്. എനിക്കു ഡാമേജ് ഉണ്ടാക്കാനല്ലേ നിങ്ങൾ ശ്രമിക്കുന്നത്. ആ മോഹത്തോടെ നിൽക്ക് എന്നുമാത്രമേ എനിക്കു പറയാനുള്ളൂ. അങ്ങനെ ഡാമേജ് വരുത്താൻ പറ്റുന്ന വ്യക്തിത്വമല്ല എന്റേതെന്നതു വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ഒരു പിആർ ഏജൻസിയെയും ഞങ്ങൾ ചുമതലപ്പെടുത്തിയിട്ടില്ല. ഹിന്ദുവിന്റെ വിശദീകരണത്തിൽ പറയുന്ന പിആർ ഏജൻസിയെപ്പറ്റി എനിക്കറിയില്ല. ഹിന്ദു മാന്യമായി ഖേദപ്രകടനം നടത്തിയതിനാൽ ദ് ഹിന്ദുവിനെതിരെ നിയമനടപടിക്കില്ല. ഈ വിവാദത്തിനുശേഷം ഇതുവരെ സുബ്രഹ്മണ്യൻ എന്നെ ബന്ധപ്പെട്ടിട്ടില്ല.’’

ഹിന്ദുവിനെതിരെ കേസുകൊടുക്കാൻ എല്ലാവരും വെല്ലുവിളിച്ചെങ്കിലും മുഖ്യമന്ത്രി തയ്യാറാകില്ല.. കാരണം കേസ് കൊടുത്താൻ ഹിന്ദുപത്രം മുഖ്യമന്ത്രിയുടെ പി.ആർ. ഏജൻസി എഴുതി ഒപ്പിട്ട് നൽകിയ രേഖ പ്രസിദ്ധീകരിക്കും. അതിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് തങ്ങൾ ഇപ്രകാരം ആവശ്യപ്പെടുന്നതെന്ന്   വ്യക്തമായി  രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്..ഇത് മുഖ്യമന്ത്രിക്ക് അറിയാം. വിവാദം തണുപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അതിനാണ് അദ്ദേഹം മലയാള മാധ്യമങ്ങൾ ഹിന്ദുവിന് എതിരാണെന്ന വിചിത്ര വാദം കണ്ടെത്തിയത്.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി വാർത്തസമ്മേളനം നടത്തുന്നതിന് മുമ്പേ പി.ആർ ഏജൻസികളെ ഉപയോഗിച്ച് മലപ്പുറത്തിനെതിരായ പ്രചാരണത്തിനുള്ള ദുരൂഹ നീക്കം ഡൽഹിയിൽ തുടങ്ങിയെന്ന വിവരം പുറത്തുവന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വാർത്തസമ്മേളത്തിൽ പൊലീസിന്റെ സ്വർണ-ഹവാല കള്ളക്കടത്ത് വേട്ട പറയുന്നതിനും ഒരാഴ്ച മുമ്പേ അതേ കഥ പി.ആർ ഏജൻസി നൽകിയത് ഇംഗ്ലീഷ് പത്രങ്ങൾ പ്രസിദ്ധീകരിച്ചതിനാൽ മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ പറഞ്ഞത് ആലോചിച്ചുറപ്പിച്ചാണെന്ന് വ്യക്തമായി. ഇത്തരം വിവരങ്ങൾ നൽകിയത് എ.ഡി. ജി പി അജിത് കുമാർ ആണെന്നാണ് പലരും സംശയിക്കുന്നത്. മലപ്പുറത്തെ സ്വർണ വേട്ടക്ക് പിന്നിൽ അജിത് കുമാർ ആണെന്നാണ് അറിയപ്പെടുന്നത്.അജിത്തിന്റെ സ്വർണവേട്ട കാരണമാണ്  അൻവർ എതിരായതെന്നും ഒരു വാദമുണ്ട്.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരളത്തിൽനിന്നുള്ള സി.പി.എം കേന്ദ്ര നേതാക്കളെയോ എം.പിമാരെയോ അടുപ്പിക്കാതെയായിരുന്നു ‘ദ ഹിന്ദു’ അഭിമുഖം വരെയുള്ള നീക്കങ്ങളെന്നുംകൂടി ഉറപ്പായതോടെ വിവാദത്തിൽ മുഖ്യമന്ത്രി കൂടുതൽ ഒറ്റപ്പെടുകയാണ്.

മലപ്പുറത്തിനെതിരായ പ്രചാരണത്തിലൂടെ ഒരേസമയം പി.വി.അൻവറിന്റെ വായടപ്പിക്കാമെന്നും സി.പി.എമ്മിൽനിന്ന് നഷ്ടമായ ഹിന്ദു വോട്ടുബാങ്ക് തിരിച്ചുപിടിക്കാമെന്നുമുള്ള പി.ആർ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസിന്റെ ഒരേ കള്ളക്കടത്ത് കഥ മൂന്നുതവണയായി മാധ്യമങ്ങളിലെത്തിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം തന്നെയാണ് ഈ നാടകം നടന്നത്. ഒപ്പം കള്ള കഥ പ്രചരിക്കുന്നതിലൂടെ ബി.ജെ.പിയെ സുഖിപ്പിക്കാമെന്നും കരുതി. അതാണ് ഇപ്പോൾ വിനയായത്.


മലപ്പുറത്തെ കള്ളക്കടത്തു കഥ മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എം മുസ്‍ലിം പ്രീണനത്തിലൂടെ വോട്ടു പിടിക്കാൻ ശ്രമം നടത്തി വൻ പരാജയമേറ്റുവാങ്ങിയെന്ന പ്രചാരണത്തെ മറികടക്കാനും. മുസ്‍ലിംകളല്ലാത്ത വലിയൊരു വിഭാഗത്തിന്റെ പ്രീതി പിടിച്ചുപറ്റാമെന്നുമായിരുന്നു കണക്കുകൂട്ടൽ. സി പിഎമ്മിനും ഇത്തരം ഒരു ആലോചനയുണ്ടായിരുന്നു. ഇതിൽ വ്യക്തമായ രാഷ്ട്രീയവുമുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ കർശന നിർദേശ പ്രകാരം കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് കേരള പൊലീസ് 150 കിലോ സ്വർണവും 337 കേസുകളിലായി 123 കോടി ഹവാല പണവും പിടികൂടിയ വാർത്തയുമായി ‘ദ ഇക്കണോമിക് ടൈംസ്’ അടക്കമുള്ള മാധ്യമങ്ങൾ ഗോദി മീഡിയ എന്ന ആക്ഷേപം നേരിടുന്ന വാർത്ത ഏജൻസിയുടെതായി സെപ്റ്റംബർ 16ന് പ്രസിദ്ധീകരിച്ചിരുന്നു. വൻതോതിലുള്ള ഈ വേട്ടയോടെ മറുഭാഗത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനെ കള്ളക്കടത്ത് കേസുകളുമായി ബന്ധപ്പെടുത്തി ആരോപണങ്ങളുയർന്നുവെന്നും എന്നാൽ, കേരളത്തിലെ സി.പി.എം സർക്കാർ ഇത് നിഷേധിക്കുകയാണെന്നും ആ വാർത്തയിലുണ്ടായിരുന്നു.

അന്ന് പ്രസിദ്ധീകരണത്തിന് പി.ആർ ഏജൻസി നൽകിയ അതേ കുറിപ്പിലെ വാചകങ്ങളാണ് സെപ്റ്റംബർ 21ലെ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയിലൂടെയും സെപ്റ്റംബർ 30ന് ഹിന്ദു ദിനപത്രത്തിലെ അഭിമുഖമായും പറുത്തുവന്നത്. സെപ്റ്റംബർ 16ലെ വാർത്തക്കായി പി.ആർ ഏജൻസി ‘കൈസൻ’ പി.ആർ ഏജൻസിയിൽനിന്ന് ഉപകരാർ എടുത്തതാണോ അതോ സ്വന്തം നിലക്ക് ചെയ്തതാണോ എന്ന് വ്യക്തമല്ല. ഏതായാലും അതേ ‘വാർത്ത’യാണ് അഭിമുഖത്തിൽ ചേർക്കാൻ ‘കൈസന്’ വേണ്ടി ‘സി.പി.എം മുൻ എം.എൽ.എയുടെ മകനായ സുബ്രഹ്മണ്യൻ നൽകിയത്.

സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ഡൽഹിയിലെ ഇംഗ്ലീഷ് മാധ്യമ പ്രവർത്തകർ കേരളത്തിൽനിന്നുള്ള പാർട്ടി എം.പിമാരെയോ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളെയോ ആണ് സമീപിക്കാറുള്ളത്. പലപ്പോഴും അവരുടെ സാന്നിധ്യത്തിലാണ് അഭിമുഖം നടത്താറുളത്.

എന്നാൽ, ഈ അഭിമുഖത്തിനായി ഡൽഹിയിൽ സി.പി.എം വാർത്ത കൈകാര്യംചെയ്യുന്ന മാധ്യമപ്രവർത്തകർ ആരാണെന്നുപോലുമറിയാത്ത പി.ആർ ഏജൻസി മറ്റൊരു റിപ്പോർട്ടർ വഴിയാണ് ‘ഹിന്ദു’ ദിനപത്രത്തെ സമീപിച്ചത്. തുടർന്ന് ഹിന്ദു എഡിറ്ററുടെ നിർദേശപ്രകാരമാണ് മാധ്യമപ്രവർത്തക കേരള ഹൗസിലെത്തുന്നത്.

സെപ്റ്റംബർ 29ന് മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ഹിന്ദു റിപ്പോർട്ടർ കേരള ഹൗസിലെത്തുമ്പോൾ ‘കൈസൻ’ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ വിനീത് ഹാണ്ഡയും ഇതേ സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുള്ള ‘റിലയൻസി’ന്റെ പി.ആർ. സുബ്രഹ്മണ്യനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് മലപ്പുറത്തെക്കുറിച്ച വിവാദ പരാമർശം നൽകാൻ സുബ്രഹ്മണ്യൻ ഹിന്ദുവിന് നൽകിയപ്പോൾ അവരത് പ്രസിദ്ധീകരിച്ചത്. അത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണെന്ന് ഹിന്ദു കരുതി.

ശശിധരൻ കർത്ത ഉൾപ്പടെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് വിവാദത്തിലായ നിരവധി മുതലാളിമാരുണ്ട്. അവരാണ് മുഖ്യമന്ത്രിയുടെ പി.ആറിന് ഫണ്ടിംഗ് നടത്തുന്നതെന്ന് ആരോപണമുണ്ട്. മുമ്പ് ഒരു ആരോഗ്യമന്ത്രിക്കും ഇതുപോലെ ഡൽഹി കേന്ദ്രീകരിച്ച് പി.ആർ. ഏജൻസിയുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. അവർ ഇംഗ്ലീഷിൽ പുസ്തകം രചിക്കുകയും അവാർഡുകൾ വാങ്ങികൊടുക്കുകയും ചെയ്തു. ഈ സംവിധാനമാണ് മുഖ്യമന്ത്രിയും പരീക്ഷിച്ചത്. അതിൽ അദ്ദേഹത്തെ എങ്ങനെയാണ് തെറ്റുപറയുക എന്ന് ചോക്കിക്കുന്നവർ നിരവധിയാണ്. കേന്ദ്ര സർക്കാരിലും ഇത്തരം നിരവധി ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്.  അതിനെല്ലാം ഫണ്ടിംഗ് നടത്തുന്നത് പുറം കരാറുകാരാണ്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ  (3 minutes ago)

വനിതകളുടെ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ  (7 hours ago)

ആഡംബര കാറില്‍ കഞ്ചാവ് കടത്തിയ മൂവര്‍ സംഘം പിടിയില്‍  (7 hours ago)

ആലുവയില്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം  (9 hours ago)

പുതുവത്സരാഘോഷം പരിഗണിച്ച് ബാറുകള്‍ നാളെ രാത്രി 12 മണി വരെ പ്രവര്‍ത്തിക്കും  (9 hours ago)

ആത്മാര്‍ത്ഥതയുള്ള ഒരു ജനസേവികക്ക് ഇവിടെയും പ്രവര്‍ത്തിക്കാം...  (9 hours ago)

മോഹന്‍ലാല്‍ അഭിനയിച്ച മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അമ്മ കണ്ടിട്ടില്ല; അമ്മ മുന്‍പ് പറഞ്ഞ വാക്കുകളാണ്  (10 hours ago)

ആശുപത്രിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം  (11 hours ago)

സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ  (12 hours ago)

കോഴിക്കോട് ഗവ. സൈബർപാർക്കില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അയോകോഡ്(ഐഒസിഒഡി) ഇൻഫോടെക് : പുതിയ ഓഫീസ് ജനുവരി 11 ന്  (12 hours ago)

കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ.  (12 hours ago)

പുതുവത്സര ദിനത്തില്‍ 10 ലക്ഷം പേര്‍ പുതുതായി വ്യായാമത്തിലേക്കെത്തും: വൈബ് 4 വെല്‍നസ്സ് ജനുവരി ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും; ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നടന്നടുക്കുവാന്‍ ജനകീയ ക്യാമ്പയ  (12 hours ago)

55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി  (12 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസ്: സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രമേശ് ചെന്നിത്തല  (12 hours ago)

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു  (13 hours ago)

Malayali Vartha Recommends