ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു

ഓണക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കോട്ടയം വഴി ബെംഗളൂരുവിനും തിരുവനന്തപുരത്തിനുമിടയില്‍ മൂന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ കൂടി അനുവദിച്ചു. മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, മാവേലിക്കര, ശാസ്താംകോട്ട എന്നീ പ്രധാന സ്‌റ്റേഷനുകളിലെല്ലാം ഈ പ്രത്യേക ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ് ലഭിച്ചിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ട്രെയിന്‍ സര്‍വീസ് അനുവദിച്ചത്.
ഓണക്കാലത്ത് അധിക ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഡല്‍ഹിയില്‍ റെയില്‍വേ മന്ത്രിയെയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും നേരില്‍ കണ്ട് ആവശ്യം ഉന്നയിച്ചിരുന്നെന്ന് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. മണ്ഡലത്തിലെ നിരവധി യാത്രക്കാരും യാത്രക്കാരുടെ സംഘടനകളും അധിക സര്‍വീസുകള്‍ക്കായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി നടത്തിയ ഇടപെടലിന്റെ തുടര്‍ച്ചയായാണ് മൂന്ന് പ്രത്യേക സര്‍വീസുകള്‍ കൂടി അനുവദിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























