പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍

പുതുപ്പള്ളിയില്‍ ക്രിക്കറ്റ് സ്‌റ്റേഡിയം വരുമെന്നും ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുകയാണ് ലക്ഷ്യമെന്നും ഇതിനായി മൂന്നാം നാലോ വര്‍ഷത്തെ സമയം നല്‍കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. അനുയോജ്യമായ സ്ഥലം കണ്ടെത്തിയാല്‍ വിദേശനിക്ഷേം സ്വീകരിക്കാന്‍ തയാറാണെന്നും എംഎല്‍എ പറഞ്ഞു. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.
''ഐപിഎല്‍ മാത്രമല്ല, സാധിക്കുമെങ്കില്‍ രാജ്യാന്തര മത്സരങ്ങള്‍ വരെ നടത്തണം എന്നുള്ള ആഗ്രഹത്തിലാണ് നമ്മള്‍ മുന്നോട്ടു പോകുന്നത്. രണ്ടു സ്ഥലം കണ്ടപ്പോഴും അതിന് അനുയോജ്യമല്ല എന്ന വ്യക്തമായതു കൊണ്ട് മറ്റൊരു സ്ഥലം നോക്കുകയാണ്. മൂന്നാമത്തെ സ്ഥലം അനുയോജ്യമാണെന്നു പറഞ്ഞാല്‍ അത് ഏറ്റെടുത്ത് അവിടെ തന്നെ എത്രയും പെട്ടെന്ന് സ്‌റ്റേഡിയം പണിയും.'' ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ക്രിക്കറ്റ് സ്‌റ്റേഡിയം മാത്രമല്ല ലക്ഷ്യമെന്നും പുതുപ്പള്ളിയെ ഒരു സ്‌പോര്‍ട്‌സ് സിറ്റിയാക്കി മാറ്റുകയാണ് സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. അതിനു വേണ്ടി വിദേശനിക്ഷേ സ്വീകരിക്കാന്‍ വരെ തയാറാണെന്നും എംഎല്‍എ പറഞ്ഞു. ''ഞാന്‍ എന്റെ പിതാവിന്റെ ഓര്‍മദിവസം പറഞ്ഞപോലെ ഒരു സ്‌പോര്‍ട്‌സ് സിറ്റി പുതുപ്പള്ളിയില്‍ സ്ഥാപിക്കുക എന്നുള്ളതാണ് ആഗ്രഹം. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. അതിനുവേണ്ടി ആവശ്യമെങ്കില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്‍വെസ്റ്റര്‍ മീറ്റിനു വരെ തയാറായി ഞാന്‍ ഇരിക്കുകയാണ്. ഒരു സംശയവുമില്ല, ഞാന്‍ നടത്തിയിരിക്കും. മൂന്നോ നാലോ വര്‍ഷത്തെ സമയം എനിക്കു തന്നാല്‍ മതി.'' – ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
സ്‌റ്റേഡിയം നിര്‍മിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പായി മേയില്‍, കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പ്രസിഡന്റ് ശ്രീജിത്ത് വി.നായര്‍, സെക്രട്ടറി വിനോദ് എസ്.കുമാര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച ചാണ്ടി ഉമ്മന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തിരുവനന്തപുരം തൈക്കാടുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) ആസ്ഥാനത്തെത്തിയാണ് ഭാരവാഹികളുമായി ചാണ്ടി ഉമ്മന്‍ കൂടിക്കാഴ്ച നടത്തിയത്.
https://www.facebook.com/Malayalivartha























